White Hair: ഈ പച്ചക്കറിയും അതിന്റെ തൊലിയും മതി നരച്ച മുടി കറുപ്പിക്കാൻ, അറിയാം..

Premature White Hair: ആരും ഒരിക്കലും ആഗ്രഹിക്കാത്ത കാര്യമാണ് ചെറുപ്രായത്തിൽ തന്നെ നമ്മുടെ മുടി വെളുക്കുക എന്നത്.  ഇനി ഇങ്ങനെ സംഭവിക്കുകയാണെങ്കിൽ തന്നെ പേടിക്കേണ്ട ആവശ്യമില്ല പകരം ചില പ്രത്യേക വീട്ടുവൈദ്യങ്ങൾ സ്വീകരിക്കുന്നത് ഉത്തമമായിരിക്കും.    

Written by - Ajitha Kumari | Last Updated : Dec 4, 2022, 12:00 AM IST
  • ഈ പച്ചക്കറിയും അതിന്റെ തൊലിയും മതി നരച്ച മുടി കറുപ്പിക്കാൻ
  • ആരും ഒരിക്കലും ആഗ്രഹിക്കാത്ത കാര്യമാണ് ചെറുപ്രായത്തിൽ തന്നെ നമ്മുടെ മുടി വെളുക്കുന്നത്
White Hair: ഈ പച്ചക്കറിയും അതിന്റെ തൊലിയും മതി നരച്ച മുടി കറുപ്പിക്കാൻ, അറിയാം..

Bottle Gourd To Get Rid Of White Hair: കണ്ണാടിക്ക് മുന്നിൽ നിൽക്കുമ്പോഴെല്ലാം നമ്മുടെ കണ്ണുകൾ പലപ്പോഴും മുടിയിലേക്കായിരിക്കും പോകുന്നത് അല്ലെ.  എല്ലാവരുടെയും ആഗ്രഹം അവരുടെ മുടി കറുപ്പും കട്ടിയുള്ളതും കരുത്തുറ്റതുമായിരിക്കണം എന്നാണ്.  എന്നാൽ ഇന്നത്തെ കാലത്ത് ചെറുപ്രായത്തിൽ തന്നെ മുടി ദുർബലവും നരച്ചതുമായി മാറുന്നുണ്ട്.  ഇത് കാരണം യുവാക്കൾക്ക് അവരുടെ ആത്മവിശ്വാസം നഷ്ടപ്പെടുകയും നാണക്കേട് തോന്നുകയുമാണ് പതിവ്.  ഈ പ്രശ്നം ഒഴിവാക്കാൻ, ഒരു പച്ചക്കറി നിങ്ങളെ സഹായിക്കും. അത് ഏതാണെന്ന് അറിയാം...

Also Read: അമിതവണ്ണത്തിൽ നിന്നും മുക്തി നേടാൻ രാവിലെ ഈ സ്പെഷ്യൽ ചായ കുടിക്കൂ!

ചുരയ്ക്കയുടെ സഹായത്തോടെ മുടി കറുപ്പിക്കാം (Make hair black with the help of bottle gourd)

നിങ്ങളുടെ പ്രായം 25 അല്ലെങ്കിൽ 30 നുള്ളിൽ ആണെങ്കിൽ അതുപോലെ നിങ്ങളുടെ മുടി നരയ്ക്കാൻ തുടങ്ങിയെങ്കിൽ ഒരിക്കലും ഡൈ ചെയ്യരുത്.  കാരണം കെമിക്കൽ അടങ്ങിയിട്ടുള്ള ഉൽപ്പന്നങ്ങൾ നമ്മുടെ മുടിയെ വരണ്ടതും നിർജീവവുമാക്കും.  അതുകൊണ്ട് ഇതിനു പകരം പ്രകൃതിദത്തമായ രീതിയാണ് മികച്ചത്. നിങ്ങളുടെ വെളുത്ത തലമുടി വീണ്ടും കറുപ്പിക്കാൻ ചുരക്കയും അതിന്റെ തൊലിയും വളരെ ഉപയോഗപ്രദമാകും.

ചുരക്ക ജ്യൂസ്  (bottle gourd juice)

ചുരക്കയിൽ വിറ്റാമിനുകളും കാൽസ്യവും വലിയ അളവിൽ കാണപ്പെടുന്നു.  അതുകൊണ്ടുതന്നെ നിങ്ങൾക്ക് ഇതിന്റെ ജ്യൂസ് കുടിക്കുന്നതിലൂടെ ചർമ്മത്തിലും മുടിയ്ക്കും ഗുണമുണ്ടാകും.  നിങ്ങൾ ആഴ്ചയിൽ ഒരു 3 ദിവസം ഈ ചുരക്ക ജ്യൂസ് കുടിക്കുന്നതിലൂടെ ക്രമേണ വെളുത്ത രോമങ്ങളെല്ലാം കറുക്കും.

Also Read: അതിഥികളെ പോലും ഞെട്ടിച്ചുകൊണ്ട് വധുവരന്മാരുടെ 'ഹുക്ക കിസ്' വീഡിയോ വൈറൽ 

ചുരക്കയുടെ തൊലി  (gourd peels)

പലപ്പോഴും നമ്മൾ ചുരക്ക പാചകം ചെയ്യുമ്പോൾ അതിന്റെ തൊലികൾ മാറ്റാറുണ്ട്.  ഇതിലൂടെ അതിന്റെ ഗുണങ്ങൾ നമുക്ക് നഷ്ടപ്പെടുകയാണ് എന്നത് നമ്മൾ ഓർമ്മിക്കണം.  നിങ്ങൾ ഈ തൊലികളിൽ നിന്നും ജ്യൂസ് പിഴിഞ്ഞെടുക്കുക ശേഷം ആ ജൂസ് തലയിൽ തേച്ചു പിടിപ്പിക്കുക. ശേഷം അത് നന്നായിട്ട് ഉണങ്ങുമ്പോൾ മുടി കഴുകി കളയണം.  

ചുരക്ക എണ്ണ (bottle gourd oil)

മുടി കറുപ്പിക്കാൻ നിങ്ങൾക്ക് ചുരക്കയുടെ സഹായത്തോടെ എണ്ണ തയ്യാറാക്കാം.  ഇത് തയ്യാറാക്കാൻ നിങ്ങൾക്ക് വെളിച്ചെണ്ണ ആവശ്യമാണ്. ആദ്യം ചുരക്കയുടെ തൊലി മുറിച്ച് കുറച്ച് ദിവസം വെയിലത്ത് വച്ചുണക്കുക.  ഇനി ഒരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി ഉണങ്ങിയ മത്തങ്ങയുടെ തൊലികൾ കലർത്തി തിളപ്പിക്കുക.  ശേഷം എന്ന തണുക്കുമ്പോൾ ഇതിനെ  ഒരു ഗ്ലാസ് ബോട്ടിലിൽ സൂക്ഷിച്ച് ദിവസവും രാത്രി തലയിൽ മസാജ് ചെയ്യുക. ശേഷം രാവിലെ ഉണർന്ന് മുടി കഴുകുക, കുറച്ച് ദിവസത്തിനുള്ളിൽ അതിന്റെ ഫലം നിങ്ങൾക്ക് ലഭിക്കും. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ്, വൈദ്യോപദേശം സ്വീകരിക്കുക)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News