ബ്രെയിൻ ഫോഗ് എന്നത് മാനസിക ആശയക്കുഴപ്പം, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, കാര്യങ്ങൾ ഓർത്തിരിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയെ വിവരിക്കാൻ ഉപയോഗിക്കുന്ന ഒരു പദമാണ്. ക്ഷീണം, ശരിയായ വാക്കുകൾ കണ്ടെത്താനുള്ള ബുദ്ധിമുട്ട്, തീരുമാനങ്ങൾ എടുക്കുന്നതിനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയാണ് ബ്രെയിൻ ഫോഗിന്റെ ലക്ഷണങ്ങൾ. നിരാശാജനകവും ദുർബലപ്പെടുത്തുന്നതുമായ അനുഭവമായിരിക്കും ഇത്. പ്രത്യേകിച്ച് നിങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുകയാണെങ്കിൽ ബ്രെയിൻ ഫോഗ് വളരെ അസ്വസ്ഥത ഉണ്ടാക്കുന്ന അവസ്ഥയാണ്.
ശാരീരികവും മാനസികവുമായ ഘടകങ്ങൾ ഉൾപ്പെടെ ബ്രെയിൻ ഫോഗിന് നിരവധി കാരണങ്ങളുണ്ട്. സമ്മർദ്ദം, ഉറക്കക്കുറവ്, പോഷകാഹാരക്കുറവ്, ചില രോഗാവസ്ഥകൾ എന്നിവ ചില ബ്രെയിൻ ഫോഗ് സംഭവിക്കുന്നതിനുള്ള ചില കാരണങ്ങളാണ്. ആർത്തവവിരാമ സമയത്ത് ഉണ്ടാകുന്ന ഹോർമോൺ അസന്തുലിതാവസ്ഥയും ഈ അവസ്ഥയ്ക്ക് കാരണമാകും. ചില സന്ദർഭങ്ങളിൽ, ചില മരുന്നുകളുടെ പാർശ്വഫലമായും ബ്രെയിൻ ഫോഗ് ഉണ്ടാകാറുണ്ട്.
ഈ അവസ്ഥയെ ഫലപ്രദമായി പരിഹരിക്കുന്നതിന് ഇതിന്റെ മൂലകാരണം തിരിച്ചറിയേണ്ടത് പ്രധാനമാണ്. ശരിയായ രോഗനിർണയത്തിനും ചികിത്സയ്ക്കും ഒരു ഡോക്ടറെ കാണേണ്ടത് പ്രധാനമാണ്. മിക്ക കേസുകളിലും, ജീവിതശൈലി മാറ്റങ്ങൾ ബ്രെയിൻ ഫോഗിനെ ലഘൂകരിക്കാൻ സഹായിക്കും. ഉദാഹരണത്തിന്, മതിയായ ഉറക്കം, ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണക്രമം, സമ്മർദ്ദം നിയന്ത്രിക്കാനുള്ള വഴികൾ എന്നിവയെല്ലാം ബ്രെയിൻ ഫോഗ് നിയന്ത്രിക്കുന്നതിന് സഹായകരമാണ്.
ബ്രെയിൻ ഫോഗിനെ ലഘൂകരിക്കാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. ഇടവേളകൾ എടുക്കുക: വിശ്രമമില്ലാതെ ദീർഘനേരം ജോലി ചെയ്യുന്നത് മാനസികമായി ക്ഷീണിക്കുന്നതിന് ഇടയാക്കും. ഇത് ബ്രെയിൻ ഫോഗിന് കാരണമാകും. നിങ്ങളുടെ മനസ്സിന് വിശ്രമിക്കാനും കൂടുതൽ ഊർജ്ജത്തോടെ പ്രവർത്തിക്കാനും അവസരം നൽകുന്നതിന് ഇടയ്ക്ക് ഇടവേളകൾ എടുക്കാൻ ശ്രമിക്കുക.
2. പതിവായി വ്യായാമം ചെയ്യുക: മാനസികാരോഗ്യം മികച്ചതാക്കുന്നതിന് വ്യായാമം ഗുണം ചെയ്യുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. പതിവായി വ്യായാമം ചെയ്യുന്നത് സമ്മർദ്ദം കുറയ്ക്കുകയും വൈജ്ഞാനിക പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യും. ഓരോ ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യണം.
3. ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്തുക: നിർജ്ജലീകരണം ബ്രെയിൻ ഫോഗ് ഉൾപ്പെടെയുള്ള നിരവധി വൈജ്ഞാനിക പ്രശ്നങ്ങൾക്ക് കാരണമാകും. നിങ്ങളുടെ ശരീരവും മനസ്സും മികച്ച രീതിയിൽ പ്രവർത്തിക്കാൻ ദിവസം ശരീരത്തിൽ ആവശ്യത്തിന് ജലാംശം ഉണ്ടെന്ന് ഉറപ്പാക്കുക.
4. മൈൻഡ്‌ഫുൾനെസ് പരിശീലിക്കുക: ഇപ്പോൾ ആയിരിക്കുന്ന നിമിഷത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ശ്രമിക്കുക. ശ്രദ്ധ കേന്ദ്രീകരിക്കാനും സമ്മർദ്ദം കുറയ്ക്കാനും ഇത് നിങ്ങളെ സഹായിക്കും. ധ്യാനം അല്ലെങ്കിൽ ശ്വസന വ്യായാമങ്ങൾ പോലെയുള്ളവ നിങ്ങളുടെ ദിനചര്യയിൽ ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യും.
5. മൾട്ടിടാസ്‌കിംഗ് ഒഴിവാക്കുക: മൾട്ടിടാസ്‌കിംഗ് നിങ്ങളെ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ സഹായിക്കുമെന്ന് തോന്നുമെങ്കിലും, യഥാർത്ഥത്തിൽ ഇതിന് വിപരീത ഫലമുണ്ടാകും. നിങ്ങൾ ഒരേസമയം വളരെയധികം കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുമ്പോൾ, നിങ്ങളുടെ മസ്തിഷ്കം അമിതമായി പ്രവർത്തിക്കേണ്ടി വരും. ഇത് ബ്രെയിൻ ഫോഗിന് കാരണമാകും. മൾട്ടിടാസ്കിംഗിന് പകരം, ഒരു സമയം ഒരു ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിക്കുക.
ALSO READ: Loss Of Appetite: വിശപ്പില്ലായ്മയുടെ കാരണങ്ങളും പ്രതിവിധിയും
ബ്രെയിൻ ഫോഗ് ഒരു നിരാശാജനകമായ അനുഭവമായിരിക്കും. എന്നാൽ നിങ്ങളുടെ മാനസിക വ്യക്തതയും ശ്രദ്ധയും മെച്ചപ്പെടുത്തി ഇതിനെ ലഘൂകരിക്കാൻ സാധിക്കും. മൂലകാരണം തിരിച്ചറിയുകയും ജീവിതശൈലിയിൽ മാറ്റം വരുത്തുകയും ചെയ്യുന്നതിലൂടെ, ബ്രെയിൻ ഫോഗ് ലഘൂകരിക്കാനും നിങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താനും സാധിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...