Bad Breath: വായ്നാറ്റം ഹൃദ്രോ​ഗത്തിന്റെ മുന്നറിയിപ്പ്? കാരണങ്ങളും പ്രതിവിധിയും അറിയാം

Bad Breath Causes: വായ്നാറ്റം, ചില ഹൃദയ സംബന്ധമായ അവസ്ഥകളുമായി ബന്ധപ്പെട്ടിരിക്കുന്നു. വാസ്കുലർ അഥവാ രക്തവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഉപാപചയ പ്രശ്നങ്ങളും വായ്നാറ്റത്തിന് കാരണമാകാം.

Written by - Zee Malayalam News Desk | Last Updated : Feb 26, 2024, 12:45 PM IST
  • മോണരോഗം മൂലമുണ്ടാകുന്ന വീക്കം ധമനികളിലെ വീക്കം വർധിപ്പിക്കും
  • ഇത് ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നു
Bad Breath: വായ്നാറ്റം ഹൃദ്രോ​ഗത്തിന്റെ മുന്നറിയിപ്പ്? കാരണങ്ങളും പ്രതിവിധിയും അറിയാം

വായ്നാറ്റം ഉണ്ടാകുന്നതിന് നിരവധി കാരണങ്ങളുണ്ട്. സ്ട്രോക്ക്, ഹൃദയസ്തംഭനം, ഉയർന്ന രക്തസമ്മർദ്ദം, അനിയന്ത്രിതമായ കൊളസ്ട്രോൾ തുടങ്ങിയ മെഡിക്കൽ അവസ്ഥകൾ വായ്നാറ്റത്തിന് കാരണമാകുമെന്ന് പഠനങ്ങൾ പറയുന്നു. വാസ്കുലർ അഥവാ രക്തവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഉപാപചയ പ്രശ്നങ്ങളും വായ്നാറ്റത്തിന് കാരണമാകാം. വായ്നാറ്റം, ചില ഹൃദയ സംബന്ധമായ അവസ്ഥകളുമായി ബന്ധപ്പെട്ടിരിക്കുന്നു.

മോണരോഗം, പലപ്പോഴും വായുടെ ശുചിത്വമില്ലായ്മയുടെയും ബാക്ടീരിയകളുടെ വളർച്ചയുടെയും ഫലമായി ഉണ്ടാകുന്നതാണ്. ഇത് ചില ഹൃദയ സംബന്ധമായ അസുഖങ്ങളുടെ അപകടസാധ്യതകളുമായി ബന്ധപ്പെട്ടിരിക്കുന്നു. മോണരോഗം മൂലമുണ്ടാകുന്ന വീക്കം ധമനികളിലെ വീക്കം വർധിപ്പിക്കും. ഇത് ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നു.

വായ് നാറ്റത്തിന് കാരണമാകുന്ന ഘടകങ്ങൾ

ദന്ത പ്രശ്നങ്ങൾ: മോണരോഗങ്ങൾ, ദന്ത പ്രശ്നങ്ങൾ എന്നിവ വായിൽ ബാക്ടീരിയയുടെ വളർച്ച വർധിപ്പിക്കും. ഇത് വായ്നാറ്റത്തിനും വായുടെ ആരോ​ഗ്യം മോശമാകുന്നതിനും കാരണമാകും.

വരണ്ട വായ: പലപ്പോഴും മരുന്നുകൾ, മറ്റ് ആരോ​ഗ്യ അവസ്ഥകൾ, നിർജ്ജലീകരണം എന്നിവ മൂലം ഉമിനീർ ഉൽപാദനം കുറയും. ഇത് ബാക്ടീരിയകൾ വർധിക്കാൻ കാരണമാകുകയും വായ്നാറ്റത്തിലേക്ക് നയിക്കുകയും ചെയ്യും.

പുകയില ഉപയോഗം: പുകവലിയും മറ്റ് തരത്തിലുള്ള പുകയില ഉപഭോഗവും വായ്നാറ്റം ഉണ്ടാകുന്നതിന് കാരണമാകും. പുകവലി ദന്തപ്രശ്നങ്ങൾക്കും കാരണമാകും.

ALSO READ: ദിവസവും ചെവി വൃത്തിയാക്കുന്നവരാണോ നിങ്ങൾ.... ഇത് ​ഗുണത്തിന് പകരം നൽകുക ദോഷം

ഭക്ഷണങ്ങൾ: വെളുത്തുള്ളി, ഉള്ളി, എരിവുള്ള വിഭവങ്ങൾ തുടങ്ങിയ ഭക്ഷണങ്ങൾ കഴിച്ചാൽ ദഹനത്തിന് ശേഷം വായുവിന് ദുർഗന്ധം ഉണ്ടാകും. വെളുത്തുള്ളിയും ഉള്ളിയും കഴിക്കുന്നത് വായ്നാറ്റം വർധിപ്പിക്കുന്നതിന് കാരണമാകും.

ആരോ​ഗ്യാവസ്ഥകൾ: ശ്വാസകോശ സംബന്ധമായ അണുബാധകൾ, വിട്ടുമാറാത്ത സൈനസൈറ്റിസ്, പ്രമേഹം, കരൾ-വൃക്ക രോഗങ്ങൾ, ആസിഡ് റിഫ്ലക്സ് എന്നിവയെല്ലാം വായ്നാറ്റത്തിന് കാരണമാകും.

വായിലെ അണുബാധ: ഓപ്പറേഷൻ അല്ലെങ്കിൽ മറ്റ് കാരണങ്ങളുടെ ഫലമായുണ്ടാകുന്ന വായിലെ അണുബാധയും വായ്നാറ്റത്തിന് കാരണമാകുന്ന ഘടകമാണ്.

പല്ലിലെ ക്ലിപ്പ്: പല്ലിലെ ക്ലിപ്പ് അല്ലെങ്കിൽ ബ്രേസുകൾ ഭക്ഷണ കണികകൾ വായിൽ തങ്ങി നിൽക്കാൻ കാരണമാകും. ഇവ ബാക്ടീരിയകളെ വർധിപ്പിക്കുകയും വായ്നാറ്റത്തിന് കാരണമാകുകയും ചെയ്യും.

വായ്നാറ്റം തടയുന്നതിനുള്ള പ്രതിരോധ നടപടികൾ 

വായുടെ ശുചിത്വം: വായ് നാറ്റം തടയുന്നതിനും വായുടെ ആരോഗ്യം മികച്ചതായി നിലനിർത്തുന്നതിനും പതിവായി ബ്രഷിംഗ്, ഫ്ലോസിംഗ്, ദന്ത പരിശോധനകൾ എന്നിവ അത്യാവശ്യമാണ്. സമീകൃതാഹാരം കഴിക്കുക, പതിവായി വ്യായാമം ചെയ്യുക, പുകവലി ഉപേക്ഷിക്കുക എന്നിവയും ആരോ​ഗ്യകരമായ ജീവിതശൈലിക്ക് പ്രധാനമാണ്.

ഡോക്ടറെ സന്ദർശിക്കുക: നിങ്ങളുടെ വായയുടെയോ പല്ലിന്റെയോ ആരോഗ്യത്തെക്കുറിച്ച് നിങ്ങൾക്ക് ആശങ്കയുണ്ടെങ്കിൽ, ഒരു ദന്തരോഗവിദഗ്ധനെ സന്ദർശിക്കുക.

Disclaimer: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News