Cinnamon Water Benefits: രാവിലെ സാധാരണ നിങ്ങൾ കാപ്പിയോ ചായയോ ആണ് കുടിക്കാറുള്ളതെങ്കിൽ . അത് ഇനി വേണ്ട പകരം നിങ്ങളുടെ ആരോഗ്യത്തിന് ഏറെ ഗുണം നൽകുന്ന പാനീയമാണെങ്കിൽ അതല്ലേ നല്ലത്. പ്രത്യേകിച്ചും കുടവയറും പൊണ്ണത്തടിയുമുള്ളവർ. ആ പാനീയം മറ്റൊന്നുമല്ല കേട്ടോ കറുവപ്പട്ട ചേർത്ത വെള്ളമാണ്. ഇത് വെറും വയറ്റിൽ കുടിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. ഇത് മാത്രമല്ല കേട്ടോ വേറെ എന്തൊക്കെ ഗുണങ്ങളാണ് ഇതിൽ ഒളിഞ്ഞിരിക്കുന്നതെന്ന് നമുക്ക് അറിയാം...
Also Read: Home Remedies: ജലദോഷവും ചുമയും പതിവാണോ? ഈ വീട്ടുവൈദ്യം ഒന്ന് പരീക്ഷിച്ച് നോക്കൂ!
ദഹനം മെച്ചപ്പെടുത്തും: വെറും വയറ്റിൽ കറുവപ്പട്ട വെള്ളം കഴിക്കുന്നതിലൂടെ ദഹനത്തെ നല്ല രീതിയിൽ സ്വാധീനിക്കും. കറുവാപ്പട്ടയിൽ ആൻറി-ഇൻഫ്ലമേറ്ററി, ആന്റിമൈക്രോബയൽ ഗുണങ്ങളുണ്ട്, ഇത് ദഹനക്കേട്, വയറുവീക്കം, ഗ്യാസ് തുടങ്ങിയ പ്രശ്‌നങ്ങളെ ശമിപ്പിക്കും. കറുവപ്പട്ട ചേർത്ത ചൂടുവെള്ളം കുടിക്കുന്നതിലൂടെ ദഹന എൻസൈമുകളെ ഉത്തേജിപ്പിക്കാൻ സഹായിക്കും. ഈ പാനീയം വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്നതാണ്.
മെറ്റബോളിസം വർധിപ്പിക്കും ശരീരഭാരം കുറയ്ക്കും: അമിതഭാരം കുറയ്ക്കാൻ നിങ്ങൾ ശരിക്കും ആഗ്രഹിക്കുന്നണ്ടെങ്കിൽ പിന്നെ ഒന്നും ആലോചിക്കേണ്ട കറുവപ്പട്ട ചേർത്ത് തിളപ്പിച്ച വെള്ളം കുടിച്ചാൽ മതിയാകും. കറുവപ്പട്ടയിലെ സുഗന്ധവ്യഞ്ജനങ്ങൾ മെറ്റബോളിസം വർദ്ധിപ്പിക്കാൻ സഹായിക്കും. കറുവപ്പട്ട ചേർത്ത് വെള്ളം കുടിക്കുന്നതിലൂടെ ശരീരത്തിൽ അടിഞ്ഞുകൂടിയാക്കിയിരിക്കുന്ന കൊഴുപ്പ് പുറന്തള്ളപ്പെടുന്നതിനാൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നതിൽ സംശയം വേണ്ട.
Also Read:
പ്രതിരോധശേഷി വർധിക്കും: കറുവാപ്പട്ട ആന്റിഓക്‌സിഡന്റുകളാലും ആന്റിമൈക്രോബയൽ ഗുണങ്ങളാലും സമ്പന്നമാണ്, ഇതിലൂടെ നിങ്ങളുടെ ശരീരത്തിന് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ കഴിയും. അതുകൊണ്ടുതന്നെ രാവിലെ കറുവപ്പട്ട വെള്ളം കുടിച്ച് നിങ്ങളുടെ ദിവസം ആരംഭിക്കുന്നത് നിങ്ങളുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നൽകുകയും ഫ്രീ റാഡിക്കലുകളെ ചെറുക്കാനും രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താനും സഹായിക്കുമെന്നതിൽ ഒരു സംശയവും വേണ്ട. ഈ പാനീയം പതിവായി കുടിക്കുന്നതിലൂടെ നിങ്ങളുടെ ശരീരത്തിലെ വിവിധ അണുബാധകളിൽ നിന്നും രോഗങ്ങളിൽ നിന്നും രക്ഷനേടാൻ കഴിയും.
ഇനി നമുക്ക് ഈ വെള്ളം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം
ആദ്യം ഒരു പാൻ എടുത്ത് ഒരു കപ്പ് വെള്ളം ഒഴിച്ച് അടുപ്പിൽ വച്ച് തിളപ്പിക്കുക. ഇതിലേക്ക് കറുവപ്പട്ട ചേർത്ത് 5-10 മിനിറ്റ് തിളപ്പിക്കണം. ശേഷം ഒരു കപ്പിലേക്ക് ഈ പാനിയം അരിച്ചെടുക്കുക, രുചിക്ക് വേണമെങ്കിൽ നിങ്ങൾക്ക് തേനോ നാരങ്ങനീരോ ചേർത്ത കൊടുക്കാം. പക്ഷെ പഞ്ചസാര ചേർക്കരുത്. ശേഷം ഈ പാനീയം വെറും വയറ്റിൽ സേവിക്കുക, ഫലം നിശ്ചയം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...