Curd and Rice Flour Face Pack: മുത്തുപോലെ തിളങ്ങുന്ന ഭംഗിയാര്‍ന്ന മുഖം ഏതൊരു പെണ്‍കുട്ടിയുടെയും സ്വപ്നമാണ്. എന്നാല്‍, ഇന്നത്തെ കാലാവസ്ഥാ വ്യതിയാനങ്ങളും വായു മലിനീകരണവും നമ്മടെ ഭക്ഷണക്രമങ്ങളും ചര്‍മ്മത്തിന് ഏറെ ദോഷം ചെയ്യാറുണ്ട്.
അതായത്, നിറം കുറയുക, ചുളിവുകള്‍ വീഴുക തുടങ്ങിയ പ്രശ്നങ്ങള്‍ ചര്‍മ്മത്തിന്‍റെ ഭംഗിയ്ക്ക് കോട്ടം വരുത്തുക മാത്രമല്ല, കൂടുതല്‍ പ്രായവും തോന്നിപ്പിക്കും. ഇന്ന് നല്ലൊരു ശതമാനം പെണ്‍കുട്ടികളും സ്ത്രീകളും നേരിടുന്ന പ്രശ്നമാണ് ഇത്.
Also Read: Hair Growth: ആരോഗ്യമുള്ള മുടി വേണോ? ഈ 6 സൂപ്പർഫുഡുകൾ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താം
മുഖത്തിന് നല്ല ഭംഗി നല്‍കുന്നതിനും ചുളിവുകള്‍ മാറി യുവത്വം നല്‍കുന്നതിനും മുഖം നല്ലപോലെ തിളങ്ങുന്നതിനും ഉത്തമമായ ഒരു ഒറ്റമൂലി നമുക്ക് നമ്മുടെ അടുക്കളയില്‍ ലഭ്യമാണ്. അതിന് വേണ്ടത് ഇത്തിരി അരിപ്പൊടിയും തൈരും മാത്രമാണ്...!
Also Read: Long Life: ആയുസ് കൂട്ടാം, ദിവസവും രാവിലെ 30 മിനിറ്റ് നടക്കാം
മുഖത്തെ ചുളിവുകള്‍ മാറ്റി ചര്‍മ്മത്തിന് യുവത്വം നല്‍കുന്നതിനും ചര്‍മ്മം കൂടുതല്‍ ഭംഗിയുള്ളതാക്കുന്നതിനും തൈരും അരിപ്പൊടിയും വളരെയധികം സഹായകമാണ്. മുഖത്ത് ഉണ്ടാകുന്ന ചുളിവുകള്‍, ഇത് കൂടുതല്‍ പ്രായം തോന്നിപ്പിക്കും എന്ന് മാത്രമല്ല, ഭംഗിയും കുറയ്ക്കും, ഈ പ്രശ്നത്തില്‍നിന്ന് മോചനം നേടാന്‍ തൈരും അരിപ്പൊടിയും ചേര്‍ന്ന ഈ ഫേയ്‌സ്പാക്ക് വളരെയധികം സഹായിക്കും.
അടുത്തകാലത്താണ് സൗന്ദര്യ സംരക്ഷണത്തിനായി അരിപ്പൊടി ഉപയോഗിക്കാം എന്ന് പലര്‍ക്കും പിടികിട്ടുന്നത്. ചര്‍മ്മത്തിലെ ചുളിവുകള്‍ മാറ്റുന്നതിനും ക്ലീന്‍ ആക്കുന്നതിനും എണ്ണമയം നീക്കുന്നതിനും കരുവാളിപ്പ് മാറ്റിയെടുക്കാനും കുരു വരാതെ സംരക്ഷിക്കുന്നതിനും അരിപ്പൊടി സഹായകമാണ്. കൂടാതെ, ബ്ലാക്ക് ഹെഡ്‌സ് നീക്കം ചെയ്യുന്നതിനും ഇത് സഹായകമാണ്. കൂടാതെ. അള്‍ട്രാവയ്‌ലറ്റ് രശ്മികളില്‍ നിന്നും സംരക്ഷണം നല്‍കാനും ചര്‍മ്മത്തിലെ കൊളാജീന്‍റെ അളവ് കൂട്ടുന്നതിനും അതുവഴി ചുളിവുകള്‍ നീക്കുന്നതിനും ഇത് സഹായിക്കുന്നു.
മുടിയുടെ സംരക്ഷണത്തിനായാലും ചര്‍മ്മ സംരക്ഷണത്തിനായാലും തൈര് വളരെകാലം മുന്പൌ തന്നെ ഉപയോഗിച്ചിരുന്നു. തൈര് ചര്‍മ്മത്തിന് ഒരു നാച്വറല്‍ ബ്ലീച്ചിംഗ് ഇഫക്ട് ആണ് നല്‍കുന്നത്. അതുപോലെ, എണ്ണമയം നീക്കാനും കരുവാളിപ്പ് മാറി ചര്‍മ്മത്തിന് നല്ല തിളക്കം ലഭിക്കുന്നതിനും തൈര് സഹായിക്കുന്നു.
അരിപ്പൊടിയും തൈരും ചേര്‍ന്ന ഫേയ്‌സ്പാക്ക് എങ്ങിനെ തയ്യാറാക്കാം...
ഈ ഫേയ്‌സ്പാക്ക് തയ്യാറാക്കി എടുക്കാന്‍ വളരെ എളുപ്പമാണ്. അരിപ്പൊടിയും തൈരും തുല്യ അളവില്‍ എടുത്ത് അതില്‍ അല്പം തേന്‍ കൂടി ചേര്‍ക്കുക. ഇത് നന്നായി മിക്സ് ചെയ്ത് എടുക്കുക. മുഖം നന്നായി വൃത്തിയാക്കിയശേഷം ഈ പേസ്റ്റ് മുഖത്ത് പുരട്ടുക. നന്നായി മസാജ് ചെയ്യുക. ഉണങ്ങിക്കഴിയുമ്പോള്‍ ചെറു ചൂട് വെള്ളത്തില്‍ കഴുകികാം. ഇത്തരത്തില്‍ ആഴ്ച്ചയില്‍ കുറഞ്ഞത് രണ്ട് തവണ ചെയ്യുന്നത് പ്രകടമായ ഫലം നല്‍കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...