Curd Face mask: മുഖം തിളങ്ങാൻ തൈര് ഉത്തമം, ഉപയോഗിക്കേണ്ട രീതി അറിയാം

Curd Face mask:  മുഖം തിളങ്ങാൻ തൈരിന്റെ ഉപയോഗം ഉത്തമമാണ്.  അതുകൊണ്ടുതന്നെ തൈര് ഉപയോഗിച്ചുള്ള 4 ഫെയ്‌സ് പായ്ക്കുകളെ കുറിച്ച് അറിയാം അത് ഉപയോഗിച്ചാൽ നിങ്ങളുടെ മുഖം തിളങ്ങുമെന്ന് ഉറപ്പ്. 

Written by - Ajitha Kumari | Last Updated : Oct 4, 2021, 02:21 PM IST
  • ചർമ്മത്തിന് തൈര് നൽകുന്ന ഗുണങ്ങൾ നമുക്കറിയാം
  • തൈര് ഉപയോഗിച്ചുള്ള 4 ഫെയ്‌സ് പായ്ക്കുകളെ കുറിച്ച് അറിയാം
  • ചർമ്മത്തിന് തൈര് നൽകുന്ന ഗുണങ്ങൾ
Curd Face mask:  മുഖം തിളങ്ങാൻ തൈര് ഉത്തമം, ഉപയോഗിക്കേണ്ട രീതി അറിയാം

Curd Face mask: ചർമ്മത്തിന് തൈര് നൽകുന്ന ഗുണങ്ങൾ നമുക്കറിയാം. തൈര് ആരോഗ്യത്തിന് മാത്രമല്ല, ചർമ്മത്തിനും അത്ഭുതകരമായ ഗുണങ്ങൾ നൽകുന്നു. തൈര് ഉപയോഗിക്കുന്നതിലൂടെ, അകാല ചുളിവുകൾ, വരകൾ, പാടുകൾ, ചർമ്മരോഗങ്ങൾ, മുഖക്കുരു പാടുകൾ മുതലായവ മുഖത്ത് നിന്ന് ഒഴിവാക്കാം. തൈരിൽ അടങ്ങിയിട്ടുള്ള സിങ്ക്, ലാക്റ്റിക് ആസിഡ്, വിറ്റാമിനുകൾ എന്നിവ ചർമ്മത്തെ ആരോഗ്യത്തോടെ നിലനിർത്തുന്നു.

മുഖത്തെ ചുളിവുകളുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നങ്ങൾ അല്ലെങ്കിൽ മറ്റെന്തെങ്കിലും പ്രശ്നങ്ങൾ മുഖത്ത് ഉണ്ടെങ്കിൽ നിങ്ങളും തൈരുകൊണ്ടുള്ള ഇതിലേതെങ്കിലും (നിങ്ങളുടെ മുഖത്തിന് ചേരുന്ന) ഫെയ്‌സ് മാസ്ക് ഉപയോഗിക്കുക. ഈ പാക്കുകൾ ചർമ്മത്തെ തണുപ്പിക്കുകയും ചുളിവുകൾ കുറയ്ക്കുകയും ചർമ്മം സുന്ദരമായി ഇരിക്കുകയും ചെയ്യും.  

Also Read: How To Get Rid Of Mice: എലിയെ വീട്ടിൽ നിന്നും ഓടിക്കാൻ ഈ വിദ്യകൾ പരീക്ഷിക്കൂ 

ചർമ്മത്തിന് തൈര് നൽകുന്ന ഗുണങ്ങൾ എന്താണെന്ന് ഇന്ന് നമുക്കറിയാം. തൈര് വെറും ആരോഗ്യത്തിന് മാത്രമല്ല ചർമ്മത്തിനും അത്ഭുതകരമായ ഗുണങ്ങൾ നൽകുന്നു. 

1. തൈരും റോസ് വാട്ടറും

തൈരിൽ കുറച്ച് പനിനീർ കലർത്തി ചർമ്മത്തിൽ പുരട്ടുക. ശേഷം 15 മിനിറ്റ് എം,മാസ്ക് മുഖത്ത് കിടക്കാൻ അനുവദിക്കുക.  തുടർന്ന് ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക.  കഴുകിയ ശേഷം മുഖത്ത് നല്ലൊരു മോയ്സ്ചറൈസർ പുരട്ടുക. ഇത് കുറച്ചു ദിവസം തുടരുമ്പോൾ നിങ്ങളുടെ മുഖത്തിന് വരുന്ന തിളക്കം നിങ്ങൾക്ക് മനസിലാകും. 

Also Read: Lose weight with ajwain: അമിതവണ്ണം നിങ്ങളെ അലട്ടുന്നുവോ? അയമോദകം ഉപയോഗിക്കുന്നത് ഉത്തമം

2. തൈരും ഒലിവ് ഓയിലും

മൂന്ന് സ്പൂൺ തൈരും ഒരു സ്പൂൺ ഒലിവ് ഓയിലും ചേർത്ത് പേസ്റ്റ് ഉണ്ടാക്കുക. ഈ പേസ്റ്റ് മുഖത്ത് നന്നായി പുരട്ടുക, ഇടയ്ക്കിടയ്ക്ക് മുഖം മസാജ് ചെയ്യുക. 15-20 മിനിറ്റിനു ശേഷം കഴുകിക്കളയുക.  ഇതൊരു ആന്റി ഏജിങ് പായ്ക്കാണ്.  

3. തൈരും ബേസനും

ഒരു ടീസ്പൂൺ കടലമാവും അര ടീസ്പൂൺ നാരങ്ങ നീരും 2 ടീസ്പൂൺ തൈരും ചേർത്ത് പേസ്റ്റ് ഉണ്ടാക്കുക. ഇത് മുഖത്ത് പുരട്ടിയ ശേഷം കുറച്ച് സമയത്തിന് ശേഷം ശുദ്ധമായ വെള്ളത്തിൽ കഴുകുക.ഇത് ചർമ്മത്തിന് തിളക്കം നൽകാൻ സഹായിക്കും.

Also Read: ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ 1 ഗ്ലാസ് ചൂടുവെള്ളം ഈ സമയം കുടിക്കൂ, ഗുണം നിശ്ചയം

4. മുട്ടയും കടലമാവും 

ആദ്യം 1 മുട്ടയുടെ വെളുത്ത ഭാഗം എടുക്കുക. ഇനി 1 ടീസ്പൂൺ കടല മാവും ഒരു ചെറിയ പഴവും 2 ടീസ്പൂൺ തൈരും ചേർക്കുക. ഈ മൂന്ന് കാര്യങ്ങൾ നന്നായി മിക്സ് ചെയ്യുക. തൈരിൽ ഉണ്ടാക്കിയ ഈ മാസ്ക് ദിവസവും പുരട്ടുന്നത് മുഖത്തിന് തിളക്കം ഉണ്ടാക്കും.  .ചർമ്മവുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങളും ഇല്ലാതാക്കാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News