Heart Health: പ്രമേഹം ഹൃദയാഘാതത്തിനുള്ള സാധ്യത വർധിപ്പിക്കും; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

Heart Health Tips For Diabetics: രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ് ക്രമേണ ധമനികളിൽ തടസ്സം സൃഷ്ടിക്കും. ഇത് ആത്യന്തികമായി ഹൃദയാഘാതത്തിലേക്ക് നയിച്ചേക്കാം.

Written by - Zee Malayalam News Desk | Last Updated : Oct 4, 2023, 12:57 PM IST
  • ദിവസേന വ്യായാമം ചെയ്യുക, ആരോ​ഗ്യകരമായ ഭാരം നിലനിർത്തുക എന്നിവയാണ് ഹൃദയാഘാതം തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗങ്ങൾ
  • ദിവസവും 30 മുതൽ 60 മിനിറ്റ് വരെ വ്യായാമം ചെയ്യുന്നത് നിങ്ങളെ ആരോ​ഗ്യമുള്ളവരാക്കി നിലനിർത്താനും ഹൃദ്രോഗങ്ങളെ അകറ്റി നിർത്താനും സഹായിക്കും
  • വ്യായാമം ശീലമാക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും സഹായിക്കും
Heart Health: പ്രമേഹം ഹൃദയാഘാതത്തിനുള്ള സാധ്യത വർധിപ്പിക്കും; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

ഇന്ത്യയിൽ പ്രമേഹബാധിതരുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. പ്രമേഹ രോ​ഗി​കൾക്ക് ഹൃദയാഘാതം വരാനുള്ള സാധ്യത കൂടുതലാണെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. മായോ ക്ലിനിക് പ്രൊസീഡിംഗ്സ് ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണ പ്രകാരം, ഹൃദയസ്തംഭനത്തിന്റെ വികാസത്തിനുള്ള ഒരു അപകട ഘടകമാണ് പ്രമേഹമെന്നാണ് വ്യക്തമാക്കുന്നത്.

രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ് ക്രമേണ ധമനികളിൽ തടസ്സം സൃഷ്ടിക്കും. ഇത് ആത്യന്തികമായി ഹൃദയാഘാതത്തിലേക്ക് നയിച്ചേക്കാം. ഇതിനെ അതിജീവിക്കുകയാണെങ്കിൽ പോലും നിങ്ങളുടെ ഹൃദയം ക്രമേണ ദുർബലമാവുകയും രക്തം ഫലപ്രദമായി പമ്പ് ചെയ്യാൻ കഴിയാതെ വരികയും ചെയ്യും. ഇത് കൂടുതൽ ആരോ​ഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.

ആരോ​ഗ്യകരമായ ഭാരം നിലനിർത്തുക: ദിവസേന വ്യായാമം ചെയ്യുക, ആരോ​ഗ്യകരമായ ഭാരം നിലനിർത്തുക എന്നിവയാണ് ഹൃദയാഘാതം തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗങ്ങൾ. ദിവസവും 30 മുതൽ 60 മിനിറ്റ് വരെ വ്യായാമം ചെയ്യുന്നത് നിങ്ങളെ ആരോ​ഗ്യമുള്ളവരാക്കി നിലനിർത്താനും ഹൃദ്രോഗങ്ങളെ അകറ്റി നിർത്താനും സഹായിക്കും. ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും സഹായിക്കും.

ആരോഗ്യകരമായ ഭക്ഷണക്രമം: ഹൃദയ സംബന്ധമായ അസുഖങ്ങൾ തടയുന്നതിൽ ഭക്ഷണക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നു. നിങ്ങൾക്ക് ഹൃദ്രോഗത്തിന്റെ കുടുംബ ചരിത്രമുണ്ടെങ്കിൽപ്പോലും, ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുകയും ഫാസ്റ്റ് ഫുഡ് ഉപേക്ഷിക്കുകയും ചെയ്യുന്നത് ഹൃദ്രോ​ഗങ്ങൾ ഉണ്ടാകുന്നതിൽ നിന്ന് സംരക്ഷണം നൽകും. ഹൃദയസ്തംഭനം തടയാൻ അസംസ്കൃത പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണങ്ങളും കഴിക്കാൻ ഡോക്ടർമാർ ഉപദേശിക്കുന്നു. ഔഷധസസ്യങ്ങൾ, ചുവന്ന മാംസം, ഒലിവ് ഓയിൽ, മത്സ്യം മുതലായവ കഴിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മെഡിറ്ററേനിയൻ ഭക്ഷണക്രമവും തിരഞ്ഞെടുക്കാം.

ALSO READ: Perimenopause Symptoms: ക്രമരഹിതമായ ആർത്തവം, ഹോർമോൺ വ്യതിയാനങ്ങൾ... ശ്രദ്ധിക്കാം ആർത്തവവിരാമത്തിന്റെ ആദ്യ ലക്ഷണങ്ങൾ ഇവയാണ്

സ്ട്രെസ് ലെവലുകൾ നിയന്ത്രിക്കുക: സമ്മർദ്ദം, അമിതമായ മദ്യപാനം അല്ലെങ്കിൽ അമിതമായി ഭക്ഷണം കഴിക്കുന്നത് പോലുള്ള ദോഷകരമായ ശീലങ്ങൾക്ക് കാരണമാകും. അതുപോലെ തന്നെ രക്തസമ്മർദ്ദം വർധിപ്പിക്കുന്നതിനും സമ്മർദ്ദം കാരണമാകും. സമ്മർദ്ദം അമിതമാകുന്ന സന്ദർഭങ്ങളിൽ ഒരു മാനസികാരോഗ്യ വിദ​ഗ്ദനെ സന്ദർശിച്ച് ആവശ്യമായ സഹായം തേടുക. ശ്വസന വ്യായാമങ്ങളോ ധ്യാനമോ പോലുള്ള വ്യായാമങ്ങളും പരിശീലിക്കുക.

പുകവലി ഉപേക്ഷിക്കുക: ഹൃദയസ്തംഭനത്തിനുള്ള പ്രധാന അപകട ഘടകങ്ങളിലൊന്നാണ് പുകവലി. പുകവലിക്കുമ്പോൾ അവയിലെ ദോഷകരമായ രാസവസ്തുക്കൾ ധമനികളിൽ അടിഞ്ഞു കൂടുന്നു. കൂടാതെ, ഇത് രക്തക്കുഴലുകളിൽ കൊഴുപ്പും പ്ലാക്കും അടിഞ്ഞുകൂടുന്നതിലേക്ക് നയിക്കുന്നു. പുകവലി നിങ്ങളുടെ അവയവങ്ങളെ നശിപ്പിക്കുകയും ഹൃദയ സംബന്ധമായ അസുഖങ്ങൾ വികസിപ്പിക്കാൻ കാരണമാകുകയും ചെയ്യും.

ആൽക്കഹോൾ ഉപഭോഗം കുറയ്ക്കുക: അമിതമായ മദ്യപാനം ഹൃദയാഘാതത്തിലേക്ക് നയിക്കും. ഹൃദയത്തിന്റെ ആരോ​ഗ്യത്തിന് മദ്യപാനം ഉപേക്ഷിക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യേണ്ടത് പ്രധാനമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News