Health Alert: മുട്ടയ്ക്കൊപ്പം ഈ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ അറിയാതെപോലും കഴിയ്ക്കരുത്, ആരോഗ്യത്തിന് ഹാനികരം
മുട്ടയ്ക്ക് ധാരാളം ഗുണങ്ങളുണ്ട്. എന്ന് നമുക്കറിയാം. പ്രഭാതഭക്ഷണം മുതൽ അത്താഴം വരെ പലരും ഇത് കഴിക്കാൻ ഇഷ്ടപ്പെടുന്നു. പ്രോട്ടീൻ കലവറ എന്നതിന് പുറമേ, ശരീരം ഫിറ്റായി നിലനിർത്തുന്നതിനും മുട്ട സഹായിക്കുന്നു.
ഓരോ വ്യക്തിയുടെയും ശരീരഭാരത്തിന് അനുസരിച്ചുള്ള പ്രോട്ടീന്‍ നാം കഴിയ്ക്കെണ്ടതുണ്ട്. അതായത്, 60 കിലോ ഭാരമുള്ള ഒരാള്‍ക്ക് ഒരു ദിവസം 60 ഗ്രാം പ്രോട്ടീന്‍ ശരീരത്തിൽ എത്തേണ്ടതായിട്ടുണ്ട്. അതുകൊണ്ട് പ്രോട്ടീൻ സമ്പന്നമായ മുട്ട കഴിയ്ക്കുന്നതുകൊണ്ട് ഈ കുറവ് നികത്താന്‍ സാധിക്കുന്നു.
എന്നാൽ മുട്ടകൾക്കൊപ്പം കഴിക്കാൻ പാടില്ലാത്ത നിരവധി ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ? മുട്ടയ്ക്കൊപ്പം ഇത്തരം ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിയ്ക്കുന്നത് ആരോഗ്യത്തിനു ദോഷം ചെയ്യും.
ചായയും മുട്ടയും ഒന്നിച്ചു വേണ്ട (Do not consume Egg with Tea)
മുട്ടയിൽ നിന്ന് ഉണ്ടാക്കിയ സാധനങ്ങൾ കഴിച്ചതിനു ശേഷം ചിലർ അത് ദഹിക്കാൻ ചിലര്‍ ചായ കുടിക്കുന്നതായി കാണാം. എന്നാല്‍ വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, ഈ ശീലം നിങ്ങളുടെ ശരീരത്തെ ഏറെ ദോഷകരമായി ബാധിക്കും. മുട്ട കഴിച്ചതിനു ശേഷം ചായ കുടിക്കുന്നത് മലബന്ധത്തിന് കാരണമാകും.
പഞ്ചസാരയും മുട്ടയും (Do not consume Sugar and Egg together)
മുട്ടയും പഞ്ചസാരയും ഒരിയ്ക്കലും ചേരില്ല പദാര്‍ത്ഥങ്ങളാണ്. ഒരിക്കലും മുട്ട പഞ്ചസാരയോടൊപ്പം കഴിക്കരുത്. നിങ്ങൾ മുട്ടയും പഞ്ചസാരയും ഒരുമിച്ച് പാചകം ചെയ്യുകയാണെങ്കിൽ, രണ്ടിൽ നിന്നും പുറപ്പെടുന്ന അമിനോ ആസിഡുകൾ ശരീരത്തില്‍ വിഷാംശം ഉണ്ടാക്കും. ഈ കോമ്പിനേഷൻ മൂലം, നിങ്ങൾക്ക് രക്തം കട്ടപിടിക്കുന്ന ആരോഗ്യ പ്രശ്നങ്ങളുണ്ടാകാം.
മുട്ടയും മീനും ഒന്നിച്ചുവേണ്ട ((Do not consume Egg with Fish sametime )
വേവിച്ച മുട്ടയും മത്സ്യവും ഒപ്പം കഴിയ്ക്കുന്നത് ശരീരത്തിന് ഏറെ ദോഷം ചെയ്യും. അതുകൊണ്ടാണ് മുട്ടയും മത്സ്യവും ഒരിക്കലും ഒരുമിച്ച് കഴിക്കാൻ പാടില്ല എന്ന് പറയുന്നത്. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ, ഈ കോമ്പിനേഷൻ അലർജിയോടൊപ്പം നിരവധി രോഗങ്ങൾക്കും കാരണമാകും.
മുട്ടയും ചീസും ((Do not consume Egg with cottage cheese together)
മുട്ട, പനീർ എന്നിവ രണ്ടും പ്രോട്ടീന്‍റെ നല്ല ഉറവിടങ്ങളാണ്, എന്നാൽ, ഇവ ഒരിമിച്ച് കഴിയ്ക്കുന്നത് നിങ്ങളുടെ ദഹനത്തെ ദോഷകരമായി ബാധിക്കും. അതിനാല്‍ മുട്ടയും പനീറും ഒരുമിച്ച് കഴിക്കാതിരിക്കാൻ നിങ്ങൾ ശ്രദ്ധിക്കണം.
മുട്ടയും സോയ മില്‍ക്കും ((Do not consume Egg with Soya Milk together)
Soya Milk ഏറെ ഗുണങ്ങളുള്ള ഒരു ഭക്ഷണ പദാര്‍ത്ഥമാണ്. എന്നാല്‍, മുട്ടയും Soya Milk ഉം ഒരുമിച്ച് കഴിയ്ക്കുന്നത് നല്ലതല്ല. വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, ഇവ ഒരുമിച്ച് കഴിയ്ക്കുമ്പോള്‍ പ്രോട്ടീൻ ആഗിരണം തടയപ്പെടുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...