രാവിലെ എഴുന്നേറ്റ ഉടൻ ഒരു കപ്പ് ചായയോ കാപ്പിയോ കുടിക്കുക എന്നത് പലരുടെയും, പ്രത്യേകിച്ച് മലയാളികളുടെ ഒരു ശീലമാണ്. ഒരു കപ്പ് ചായയിലോ കാപ്പിയിലോ ദിവസം ആരംഭിക്കുന്നത് കൂടുതൽ ഉന്മേഷം നൽകുമെന്നാണ് ഭൂരിഭാഗം പേരുടെയും ധാരണ. ദിവസവും രാവിലെ കാപ്പി കുടിച്ചാൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടോ? ഈ ചോദ്യങ്ങളെ കുറിച്ച് ആരോഗ്യ വിദഗ്ധർ എന്താണ് പറയുന്നതെന്ന് നോക്കാം.
എല്ലാ ദിവസവും വെറും വയറ്റിൽ കാപ്പി കഴിക്കുന്നത് ശരീരത്തിൽ ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. ദിവസവും രാവിലെ കാപ്പി കുടിക്കുന്നത് പലതരത്തിലുള്ള വിട്ടുമാറാത്ത രോഗങ്ങൾക്ക് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ഇതിന് എന്തൊക്കെയാണ് പ്രതിവിധി എന്നാണ് ഇനി പറയാൻ പോകുന്നത്.
ALSO READ: അത്താഴ സമയത്ത് ഈ തെറ്റുകൾ അരുത്... ശരീരഭാരം കുറയ്ക്കുന്നതിന് വെല്ലുവിളി
അതിരാവിലെ വെള്ളം കുടിക്കുക
കാപ്പിയോ ചായയോ കുടിക്കുന്നവർ എല്ലാ ദിവസവും രാവിലെ വെറും വയറ്റിൽ വെള്ളം കുടിക്കണമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. എല്ലാ ദിവസവും രാവിലെ വെള്ളം കുടിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിർത്താൻ മാത്രമല്ല, ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യുകയും ചെയ്യുന്നു. ഇതുവഴി നിരവധി ഗുണങ്ങൾ ലഭിക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. വെള്ളം കുടിച്ച ശേഷം കാപ്പിയോ ചായയോ കുടിക്കാം.
ഷുഗർലെസ് കോഫി, ടീ:
ദിവസവും രാവിലെ കാപ്പിയോ ചായയോ കുടിക്കാൻ ആഗ്രഹിക്കുന്നവർ കൃത്രിമ മധുരം ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. കഴിയുമെങ്കിൽ രാവിലെ ആദ്യം പഞ്ചസാരയിടാത്ത കാപ്പിയോ ചായയോ കുടിക്കുന്നതാണ് നല്ലതെന്ന് ഗവേഷണങ്ങൾ പറയുന്നു. ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയ കാപ്പി / ചായ കുടിക്കുന്നത് പ്രമേഹം, പൊണ്ണത്തടി തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും.
പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക:
അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ അഭിപ്രായത്തിൽ സ്ത്രീകൾ പ്രതിദിനം ആറ് ടീസ്പൂൺ പഞ്ചസാര മാത്രമേ കഴിക്കാവൂ എന്നാണ് പറയുന്നത്. ഇതുകൂടാതെ ഷുഗർ ഫ്രീ കോഫി / ടീ കുടിക്കുന്നതും നല്ല ഫലം നൽകുന്നു. ദിവസവും ധാരാളം കാപ്പി / ചായ കുടിക്കുന്നവർ പഞ്ചസാര ചേർക്കാതെ കുടിക്കണം.
കറുവപ്പട്ട ചായ:
എല്ലാ ദിവസവും രാവിലെ ചായ കുടിക്കാൻ ആഗ്രഹിക്കുന്നവർ കറുവപ്പട്ടയും മറ്റ് മസാലകളും ഉപയോഗിച്ച് തയ്യാറാക്കിയ ചായ കുടിക്കുന്നതാണ് ഏറ്റവും നല്ലതെന്ന് ആയുർവേദ വിദഗ്ധർ പറയുന്നു. കഴിയുമെങ്കിൽ ദിവസവും ചായയിൽ കറുവപ്പട്ട, മഞ്ഞൾ, ജാതിക്ക, ഗ്രാമ്പൂ പൊടികൾ എന്നിവ ചേർത്ത് കഴിക്കുന്നത് നല്ലതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.