തേങ്ങാപ്പാൽ ഒഴിച്ച മുട്ടക്കറി അധികമാർക്കും അറിയില്ല. അപ്പത്തിനും ഇടിയപ്പത്തിനുമെല്ലാം അടിപൊളി കോമ്പിനേഷനാണ് ഇത്. സാധാരണ ഉണ്ടാക്കുന്ന പോലെ എളുപ്പത്തിൽ കുറഞ്ഞ സമയം മതി ഈ തേങ്ങാപ്പാൽ ഒഴിച്ച മുട്ടക്കറി ഉണ്ടാക്കാൻ.
ഉണ്ടാക്കുന്ന രീതി
ആദ്യം പാനിൽ അൽപം വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് രണ്ട് കഷ്ണം പട്ട, 2 ഗ്രാമ്പൂ, 3 ഏലക്കാ എന്നിവ ചേർത്ത് ഇളക്കുക. എന്നിട്ട് രണ്ട് സവാള അരിഞ്ഞത്, 4 പച്ചമുളക്, ഒന്നര സ്പൂൺ ഇഞ്ചി- വെളുത്തുള്ളി ചതച്ചത്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി വഴറ്റുക. നിറം മാറിയാൽ അതിലേക്ക് അര സ്പൂൺ മഞ്ഞൾ പൊടി, അര സ്പൂൺ ഗരം മസാല, അര സ്പൂൺ കുരുമുളക് പൊടി എന്നിവ ചേർക്കുക.
മസാലയെല്ലാം യോജിക്കാനായി രണ്ട് മിനിറ്റ് ഇളക്കിയ ശേഷം ഒരു ചെറിയ തക്കാളി അരിഞ്ഞത് അതിലേക്ക് ഇടുക
Also Read: Health News: വേനൽക്കാലത്ത് ഓറഞ്ച് കഴിക്കുന്നതുകൊണ്ടുള്ള 5 മാന്ത്രിക ഗുണങ്ങൾ അറിയാം!
തക്കാളിയെല്ലാം നന്നായി ഉടഞ്ഞാൽ തേങ്ങാപ്പാൽ ചേർക്കുക. ഇനി സ്റ്റൗ ലോ ഫ്ലെയ്മിലാക്കി ആദ്യം രണ്ടാം പാൽ ഒഴിച്ച് അത് തിളച്ചതിന് ശേഷം ഒന്നാം പാൽ ഒഴിക്കുക. ഒരു മിനിറ്റ് അടച്ച് വെച്ച് തിളപ്പിച്ചു കഴിഞ്ഞാൽ പുഴുങ്ങിയ മുട്ട ചേർക്കാം.
ALSO READ: ചക്ക ഉണ്ണിയപ്പം,ചായക്കൊപ്പമൊരു കിടിലൻ സ്നാക്ക്
ഇനി വേഗം തന്നെ തീ ഓഫ് ചെയ്ത് അതിൽ ഒരുപിടി കറിവേപ്പിലയും, അരിഞ്ഞ മല്ലിയിലയും പിന്നെ അൽപം കുരുമുളക് പൊടിയും ചേർത്ത് അടച്ച് വെക്കുക.നിങ്ങളൊന്ന് ട്രൈ ചെയ്ത് നോക്കൂ. മുട്ട സ്റ്റൂ എന്നും തേങ്ങാപ്പാൽ ഒഴിച്ച മുട്ടക്കറി എന്നും ഇതിനെ വിളിക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy