നിങ്ങൾ അമിതമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരാണോ? സൂക്ഷിക്കുക നിങ്ങളുടെ ചർമ്മത്തിന് പ്രശ്‌നങ്ങൾ വരാൻ സാധ്യതയുണ്ട്

 സ്‍മാർട്ട് ഫോണുകൾ കൂടുതലായി ഉപയോഗിക്കുന്നത് നമ്മുടെ ശരീരത്തിന് കേടാണ്. ചർമ്മത്തിന് വിവിധ പ്രശ്‌നങ്ങൾ ഉണ്ടാവുകയും ചെയ്യും. 

Written by - Zee Malayalam News Desk | Last Updated : Jun 9, 2021, 07:14 PM IST
  • സ്‍മാർട്ട് ഫോണുകൾ കൂടുതലായി ഉപയോഗിക്കുന്നത് നമ്മുടെ ശരീരത്തിന് കേടാണ്. ചർമ്മത്തിന് വിവിധ പ്രശ്‌നങ്ങൾ ഉണ്ടാവുകയും ചെയ്യും.
  • UVA/UVB ലൈറ്റുകളെക്കാൾ ശരീരത്തിലേക്ക് ആഴ്ന്നിറങ്ങാൻ ഫോണിന്റെ ബ്ലൂ ലൈറ്റിന് സാധിക്കും.
  • ഫോനിന്റെ ഉപയോഗം മൂലം അലർജി ഉണ്ടായതാകാൻ സാധ്യതയുണ്ട്.
  • സ്ഥിരമായി ഫോൺ ഉപയോഗിക്കുന്നത് കണ്ണിനും കഴുത്തിനും ചുറ്റും ചുളുവുകൾ വീഴാൻ കാരണമാകും
നിങ്ങൾ അമിതമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരാണോ? സൂക്ഷിക്കുക നിങ്ങളുടെ ചർമ്മത്തിന് പ്രശ്‌നങ്ങൾ വരാൻ സാധ്യതയുണ്ട്

കോവിഡ് രണ്ടാം തരംഗം (Covid Second Wave) രൂക്ഷമാകുകയും വർക്ക് ഫ്രം ഹോമും മറ്റും വീണ്ടും വരികയും ചെയ്‌ത്‌ സാഹചര്യത്തിൽ എല്ലാവരും ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത് സ്മാർട്ട് ഫോണിന് (Smart Phone) മുന്നിൽ തന്നെയാണ്. എന്നാൽ സ്‍മാർട്ട് ഫോണുകൾ കൂടുതലായി ഉപയോഗിക്കുന്നത് നമ്മുടെ ശരീരത്തിന് കേടാണ്. ചർമ്മത്തിന് വിവിധ പ്രശ്‌നങ്ങൾ ഉണ്ടാവുകയും ചെയ്യും. 

സ്മാർട്ട് ഫോൺ ഉപയോഗം മൂലം ചർമ്മത്തിന് ഉണ്ടാകുന്ന പ്രശ്‌നങ്ങൾ എന്തൊക്കെ?

 അലർജി 

നിങ്ങളുടെ കവിളുകളിൽ സ്ഥിരമായി ചുവന്ന് തടിക്കുകയോ തിണർപ്പ് ഉണ്ടാവുകയോ ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് ഫോനിന്റെ ഉപയോഗം മൂലം അലർജി (Allergy) ഉണ്ടായതാകാൻ സാധ്യതയുണ്ട്. ഫോൺ നിർമ്മിക്കാൻ ഉപയോഗിച്ചിരിക്കുന്ന നിക്കലും ക്രോമിയവും ആണ് ഇതിന് കാരണം. ഫോണിന് കവർ ഇടുക എന്നത് മാത്രമാണ് ഇതിനുള്ള പരിഹാരം.

ALSO READ: പുതിനയില വീട്ടിലുണ്ടായിട്ടും ഇങ്ങനെ പരീക്ഷിക്കാൻ ഇതുവരെ തോന്നിയില്ലേ

ചർമ്മത്തിൽ ചുളിവുകൾ ഉണ്ടാകും

സ്ഥിരമായി ഫോൺ (Smartphone) ഉപയോഗിക്കുന്നത് കണ്ണിനും കഴുത്തിനും ചുറ്റും ചുളുവുകൾ വീഴാൻ കാരണമാകും. പുരികത്തിന് ഇടയിലും ചുളുവുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. കണ്ണിന് കുളിർമ ഏകുന്ന ക്രീമുകൾ ഉപയോഗിക്കുന്നതും, ചുളുവുകൾ വീഴാതിരിക്കാനുള്ള ക്രീമുകൾ ഉപയോഗിക്കുന്നതുമാണ് ഇതിനുള്ള പരിഹാരം.

ALSO READ: Health News: രാവിലെ 50 ഗ്രാം കുതിർത്ത കടല കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ അറിയണ്ടേ?

ഫോണിന്റെ ലൈറ്റ്

UVA/UVB ലൈറ്റുകളെക്കാൾ ശരീരത്തിലേക്ക് ആഴ്ന്നിറങ്ങാൻ ഫോണിന്റെ ബ്ലൂ ലൈറ്റിന് സാധിക്കും. ഒരു മണിക്കൂർ വെയിലത്ത് നിൽക്കുന്നതിന് തുല്യമാണ് 3 മണിക്കൂറുകൾ സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നത്. ഇത് മൂലം ചര്മ്മം കറുക്കുകയും മറ്റ് പ്രശ്‍നങ്ങൾ ഉണ്ടാവുകയും ചെയ്യും.

ALSO READ: ചിക്കൻ ഉള്ളപ്പോൾ ഇങ്ങനെയും ഉണ്ടാക്കി നോക്കൂ: ഒരു കിടിലൻ ചട്ടിപ്പത്തിരി റെഡി

മുഖക്കുരു

നിങ്ങളുടെ ഫോണിൽ കീടാണുക്കൾ ഉണ്ടാകും. ഓരോ തവണ നിങ്ങൾ ഫോൺ വിളിക്കുമ്പോഴും ഈ കീടാണുക്കൾ നിങ്ങളുടെ മുഖത്ത് എത്തും. ഇത് മൂലം മുഖക്കുരുവും, മുഖത്ത് നീരും ഒക്കെ ഉണ്ടാകും. എല്ലാ ദിവസവും ആന്റി ബാക്റ്റീരിയൽ വൈപൂക്കൾ ഉപയോഗിച്ച് ഫോൺ വൃത്തിയാക്കുന്നതാണ് ഇതിൽ നിന്നും രക്ഷപ്പെടാനുള്ള മാർഗം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News