Ginger Tea Side Effects: ഇഞ്ചി ചായ അധികം കുടിച്ചാല്‍ ആപത്ത്, ദോഷവശങ്ങള്‍ അറിയാം

Ginger Tea Side Effects:  ഇഞ്ചി ചായയ്ക്ക് ഗുണങ്ങള്‍ പോലെതന്നെ ചില ദോഷങ്ങളും ഉണ്ട് എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അതായത്,  ഇചി ചായ അധിക കുടിയ്ക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്.    

Written by - Zee Malayalam News Desk | Last Updated : Dec 13, 2022, 03:41 PM IST
  • ഇഞ്ചി ചായ അധികം കുടിയ്ക്കുന്നത് ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ ഇടയാക്കുന്നു. അതായത്, പ്രമേഹ രോഗികള്‍ക്ക് യാതൊരു സങ്കോചവും കൂടാതെ ഇഞ്ചി ചായ കുടിക്കാം.
Ginger Tea Side Effects: ഇഞ്ചി ചായ അധികം കുടിച്ചാല്‍ ആപത്ത്, ദോഷവശങ്ങള്‍ അറിയാം

Ginger Tea Side Effects:  ശൈത്യകാലത്ത്‌ ഇഞ്ചി ചായ കുടിയ്ക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്.  രുചിയില്‍ മാത്രമല്ല ഗുണത്തിലും ഇഞ്ചി ചായ കേമന്‍ തന്നെ. ഇഞ്ചി ചേർത്ത ചായ കുടിക്കുന്നത് ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നു,

പ്രതിരോധശേഷി കൂട്ടാൻ വളരെ മികച്ചതാണ് ഇഞ്ചി എന്നാണ് പഠനങ്ങള്‍ പറയുന്നത്. ചായയുടെ കൂടെയോ അല്ലാതെയോ ഇഞ്ചി കഴിയ്ക്കാം. ഇഞ്ചി കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു. പഠനങ്ങള്‍ അനുസരിച്ച് ദിവസവും കുറഞ്ഞ മാത്രയില്‍ ഇഞ്ചി കഴിയ്ക്കുന്നവരില്‍  ഹൈപ്പർടെൻഷൻ സാധ്യത കുറയുന്നു. കൂടാതെ, ഉയർന്ന രക്തസമ്മർദ്ദമുള്ളവർ ഇഞ്ചി ചായ കുടിക്കുന്നത് ശീലമാക്കണമെന്നാണ് ആരോഗ്യവിദ​ഗ്ധർ പറയുന്നത്. ശരീര ഭരം കുറയ്ക്കാനും ഇഞ്ചി ചായ ഉത്തമമാണ്.  

Also Read:  Milk and Food: ഈ ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്കൊപ്പം പാല്‍ കുടിയ്ക്കരുത്

എന്നാല്‍, ഇഞ്ചി ചായയ്ക്ക് ഗുണങ്ങള്‍ പോലെതന്നെ ചില ദോഷങ്ങളും ഉണ്ട് എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അതായത്,  ഇഞ്ചി  ചായ അധികം  കുടിയ്ക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്.  .  

Also Read:  Radish: മുള്ളങ്കി ആരോഗ്യത്തിന് ഉത്തമം, എന്നാല്‍, ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം

ഇഞ്ചി ചായ അമിതമായി കുടിയ്ക്കുന്നത് ശരീരത്തില്‍ ചൂട് വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നു.  ഇത് പിത്ത രോഗങ്ങള്‍ക്ക് വഴിതെളിക്കുന്നു. ഇഞ്ചി ചായ അധികം കുടിയ്ക്കുന്നത് ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ ഇടയാക്കുന്നു. അതായത്, പ്രമേഹ രോഗികള്‍ക്ക് യാതൊരു സങ്കോചവും കൂടാതെ ഇഞ്ചി ചായ കുടിക്കാം. 

ഇഞ്ചി ചായ അധികം കുടിയ്ക്കുന്നത്  മലബന്ധത്തിനും മുഖക്കുരുവിനും വഴിതെളിക്കും. കൂടാതെ,  ഇഞ്ചി ചായ അധികം കുടിയ്ക്കുന്നത് വയറ്റില്‍ എരിച്ചില്‍ പോലുള്ള പ്രശ്നങ്ങള്‍ക്ക് വഴിതെളിക്കും.   

ഇഞ്ചി വാങ്ങുമ്പോള്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക, തിളക്കമുള്ള വൃത്തിയുള്ള ഇഞ്ചി വാങ്ങുന്നതിന് പകരം  മണ്ണ് പൊതിഞ്ഞ ഇഞ്ചി വാങ്ങാന്‍ ശ്രദ്ധിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

Trending News