ഭക്ഷണങ്ങളിൽ ഒരിക്കലും ഒഴിച്ചുകൂടാനാവാത്തതാണ് പ്രഭാത ഭക്ഷണം. പ്രഭാത ഭക്ഷണം ഒഴിവാക്കിയാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെന്ന് നമ്മൾ നിത്യേന കേൾക്കുന്നതാണ്. ഉറക്കമെഴുന്നേറ്റ് ഒരു മണിക്കൂറിനുള്ളിൽ തന്നെ പ്രഭാത ഭക്ഷണം കഴിക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നത്. പ്രഭാത ഭക്ഷണം വൈകുന്നത് പോലും ആരോഗ്യത്തിന് അപകടമെന്നാണ് പറയുന്നത്. വണ്ണം കുറയ്ക്കാനായി ഇന്നത്തെ തലമുറ പലപ്പോഴും പ്രഭാത ഭക്ഷണം ഉൾപ്പെടെ ഒഴിവാക്കാറുണ്ട്. അങ്ങനെ ഒഴിവാക്കുന്നവർ ഇനി ഒരു കാര്യം ശ്രദ്ധിച്ചോളൂ. ഏറെ ഞെട്ടിപ്പിക്കുന്ന ഒരു കണ്ടെത്തലാണ് പുറത്തുവന്നിരിക്കുന്നത്.
പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവരിൽ ഹൃദയാഘാത സാധ്യത ഉൾപ്പെടെയുള്ളവ നേരത്തെ തന്നെ കണ്ടെത്തിയതാണ്. അതിലും ഗുരുതരമായ ആരോഗ്യപ്രശ്നമാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. പ്രഭാതഭക്ഷണം ഒഴിവാക്കുന്നവർക്ക് മറവിരോഗം കൂടുതലായി കണ്ടെത്തിയതായി പഠനം പറയുന്നു. മറവിരോഗത്തിനൊപ്പം ചിന്താശേഷി നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് എത്തുമെന്നും പഠനത്തിലുണ്ട്. തലച്ചോറിന്റെ ആരോഗ്യം ക്രമാതീതമായി കുറയുന്നതിന്റെ ലക്ഷണങ്ങളെയാണ് ഡിമെൻഷ്യ എന്ന് പറയുന്നത്.
പ്രഭാതഭക്ഷണം കഴിക്കാത്തവരിൽ ഡിമെൻഷ്യ നാലിരട്ടി കൂടുതലെന്നാണ് പഠനം പറയുന്നത്. ലഘുഭക്ഷണം കഴിക്കുന്നവരിൽ രോഗനിർണയം 2.7 മടങ്ങ് കൂടുതലാണ്. ഉപ്പ് ഉപയോഗം കൂടുതലുള്ളവരിൽ 2.5 മടങ്ങ് കൂടുതലാവും ഡിമെൻഷ്യ രോഗം. ഇതെല്ലാം ഒഴിവാക്കാനായി ശരിയായ സമീകൃതാഹാരം വേണം സ്വീകരിക്കാൻ. ഡിമെൻഷ്യ സാധ്യത കുറയ്ക്കാൻ പ്രഭാതഭക്ഷണം ഒരിക്കലും ഒഴിവാക്കരുതെന്നും മുന്നറിയിപ്പുണ്ട്.
60 വയസിന് ശേഷമാണ് നിലവിൽ മറവി രോഗം കണ്ടെത്തിയിരുന്നത് എന്നാൽ ഇപ്പോൾ 30കളിലുള്ളവർക്കും രോഗം വരുന്നതായുള്ള ഞെട്ടിക്കുന്ന കണ്ടെത്തലുകളാണ് വന്നിരിക്കുന്നത്. ക്രമരഹിതമായ ഭക്ഷണശീലങ്ങൾ, ജീവിതശൈലി, വ്യായാമക്കുറവ് എന്നിവയെല്ലാം ഇതിന് കാരണമാകാറുണ്ട്. പതിവായി പ്രഭാതഭക്ഷണം ഒഴിവാക്കുന്നവരിൽ മറവി രോഗം പിടികൂടാനുള്ള സാധ്യത നാലിരട്ടിയെന്നും പഠനം പറയുന്നു.
ജാപ്പനീസ് ജേർണൽ ഓഫ് ഹ്യൂമൻ സയൻസസ് ഓഫ് ഹെൽത്ത് സോഷ്യൽ സർവീസിലാണ് പുതിയ പഠനം. 10 വർഷത്തിന് ശേഷം രാജ്യത്ത് മറവി രോഗികളുടെ എണ്ണം ഇരട്ടിയാകുമെന്നും പഠനത്തിൽ വ്യക്തമാക്കുന്നു. 2011ൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ ജീവിതശൈലിയും ഡിമെൻഷ്യയും തമ്മിൽ നിർണായക ബന്ധമുണ്ടെന്ന് സൂചന നൽകിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...