Dark Neck Remedy: കഴുത്തിലെ കറുപ്പ് നിങ്ങളെ അലട്ടുന്നുണ്ടോ? ഈ വീട്ടുവൈദ്യങ്ങൾ പിന്തുടരൂ, ഫലം ഉറപ്പ്!

Home remedy:  കഴുത്തിലെ കറുപ്പ് നിങ്ങളെ അലട്ടുന്നുണ്ടെങ്കിൽ, ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പ്രയോഗിച്ചാൽ ഈ പ്രശ്‌നത്തിൽ നിന്നും നിങ്ങൾക്ക് എളുപ്പത്തിൽ രക്ഷനേടാം. 

Written by - Ajitha Kumari | Last Updated : Sep 25, 2022, 03:59 PM IST
  • കറുത്ത കഴുത്ത് എങ്ങനെ വൃത്തിയാക്കാം
  • വിയർപ്പ് മൂലമോ അല്ലെങ്കിൽ അഴുക്ക് അടിഞ്ഞു കൂടുന്നതിനാലോ ആണ് കഴുത്ത് കറുത്തതായി മാറുന്നത്
Dark Neck Remedy: കഴുത്തിലെ കറുപ്പ് നിങ്ങളെ അലട്ടുന്നുണ്ടോ? ഈ വീട്ടുവൈദ്യങ്ങൾ പിന്തുടരൂ, ഫലം ഉറപ്പ്!

Dark Neck Remedy: വിയർപ്പ് മൂലമോ അല്ലെങ്കിൽ അഴുക്ക് അടിഞ്ഞു കൂടുന്നതിനാലോ ആണ് കഴുത്ത് കറുത്തതായി മാറുന്നത്.  ഇതിലൂടെ കഴുത്തിന്റെ നിറം ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നും വ്യത്യസ്തമാകുന്നു. അത്തരമൊരു സാഹചര്യത്തിൽ നിങ്ങളുടെ കറുത്ത കഴുത്തിന് തിളക്കം നൽകാനുള്ള ചില വീട്ടു വൈദ്യങ്ങൾ (home remedy for dark neck) നമുക്ക് നോക്കാം.  

Also Read: മുട്ട കഴിക്കാൻ പറ്റിയ സമയം ഏതാണ്? ആർക്കൊക്കെ മുട്ട കഴിക്കാൻ പാടില്ല, അറിയാം ഗുണങ്ങളും ദോഷങ്ങളും

കറുത്ത കഴുത്ത് എങ്ങനെ വൃത്തിയാക്കാം (How to clean dark neck)

>> കറുത്ത കഴുത്ത് വൃത്തിയാക്കാൻ 1 ടീസ്പൂൺ റോസ് വാട്ടർ, 1 മുതൽ 2 ടീസ്പൂൺ നാരങ്ങ നീര് എന്നിവ തുല്യ അളവിൽ 1 ടീസ്പൂൺ ആലം പൊടിയിൽ കലർത്തിയ ശേഷം 15 മുതൽ 20 മിനിറ്റ് വരെ കഴുത്തിൽ തേയ്ച്ചു വയ്ക്കുക. ഇതിലൂടെ നല്ലൊരു മാറ്റം നിങ്ങളുടെ കഴുത്തിന് ലഭിക്കും.

>> ഈ മിശ്രിതം പുരട്ടി ഉണങ്ങിയ ശേഷം കഴുത്ത് ശുദ്ധമായ വെള്ളത്തിൽ കഴുകുക. സോപ്പ് ഉടനെ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക.

Also Read: കോഴിയും കുരങ്ങും തമ്മിൽ കിടിലം പോരാട്ടം..! വീഡിയോ വൈറൽ

>> ഈ പേസ്റ്റ് കൂടാതെ നിങ്ങൾക്ക് ആലത്തിൽ ബേക്കിംഗ് സോഡയും റോസ് വാട്ടറും കലർത്താം. ഇതും കഴുത്തിലെ കറുപ്പ് ഇല്ലാതാക്കാൻ സഹായിക്കും.

>> കറ്റാർ വാഴയും മുൾട്ടാണി മിട്ടിയും ഉപയോഗിച്ച് കഴുത്തിലെ കറുപ്പ് നിറം മാറ്റാം. മുൾട്ടാണി മിട്ടി, കറ്റാർ വാഴ ജെൽ, റോസ് വാട്ടർ എന്നിവ കലർത്തിയ പേസ്റ്റ് കരുവാളിപ്പുള്ള സ്ഥലത്ത് പുരട്ടിയാൽ മതിയാകും. അതിനുശേഷം പായ്ക്ക് ഉണങ്ങുമ്പോൾ ഇളം ചൂടുവെള്ളത്തിൽ കഴുകി കളയുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News