Dandruff Remedies: അഴകാര്‍ന്ന ഇടതൂര്‍ന്ന മുടി ഏതൊരു പെണ്‍കുട്ടിയുടെയും സ്വപ്നമാണ്. എന്നാല്‍, തലമുടിയ്ക്കുണ്ടാകുന്ന നിരവധി പ്രശ്നങ്ങള്‍ മൂലം പലരുടെയും സ്വപ്‌നങ്ങള്‍ സഫലമാകാറില്ല.
നമ്മുടെ മുടി നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് താരന്‍. തലയോട്ടിയിലെ തൊലി വരണ്ട് കോശങ്ങൾ ഉതിർന്നു പോകുന്ന അവസ്ഥയ്ക്കാണ് നാം താരന്‍ എന്ന് പറയുന്നത്. തലമുടിയില്‍ താരൻ ഉണ്ടാവുക എന്നത് വളരെ സാധാരണമാണ്.
Also Read: Egg Side Effects: ഇത്തരം ആരോഗ്യപ്രശ്നങ്ങളുള്ളവർ അറിയാതെ പോലും മുട്ട കഴിയ്ക്കരുത്
താരൻ അകറ്റാൻ ആളുകൾ പല രീതികളും അവലംബിക്കുന്നുണ്ടെങ്കിലും ഒരു ശാശ്വത പരിഹാരം ലഭിക്കാറില്ല എന്നതാണ് വാസ്തവം. എണ്ണ തേച്ചാല്‍ താരൻ മാറുമെന്നത് പൊതുവെയുള്ള ഒരു വിശ്വാസമാണ്. താരൻ കൊണ്ട് ബുദ്ധിമുട്ടുന്ന ഭൂരിഭാഗം ആളുകളും താരന്‍ കുറയ്ക്കാന്‍ കൂടെക്കൂടെ എണ്ണ പുരട്ടുക പതിവാണ്. മുടിയുടെ പോഷണത്തിനും ആരോഗ്യമുള്ള മുടിക്കും എണ്ണ തലമുറകളായി ശുപാർശ ചെയ്യപ്പെടുന്നുണ്ടെങ്കിലും താരൻ കുറയ്ക്കാൻ എണ്ണ തേയ്ക്കുന്നത് സഹായിക്കില്ല എന്നാണ് പഠനങ്ങള്‍ പറയുന്നത്.
Also Read: Health Tips For Women: 40 കടന്ന സ്ത്രീകള്‍ക്ക് ആവശ്യമായ 5 പ്രധാന പോഷകങ്ങള്‍ ഇവയാണ്
താരന്‍ മൂലം നിങ്ങള്‍ ബുദ്ധിമുട്ടുകയാണ് എങ്കില്‍ ചില വീട്ടു വൈദ്യങ്ങള്‍ പരീക്ഷിക്കാം..
വേപ്പ്
താരന്‍ അകറ്റാന്‍ ഉത്തമ ഔഷധമാണ് വേപ്പ്. ഇത് ശിരോചർമ്മം വൃത്തിയാക്കാനും മുടിയുടെ വളർച്ച മെച്ചപ്പെടുത്താനും ഏറെ സഹായകമാണ്. വേപ്പ് താരന്‍ അകറ്റാന്‍ ഏറെ പ്രയോജനകരമാണ്. വേപ്പില അരച്ച് പേസ്റ്റ് പരുവത്തിലാക്കി മുടിയില്‍ പുരട്ടുക. 15 മിനിറ്റിന് ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകാം..
തൈരും നെല്ലിക്കപ്പൊടിയും ചേര്‍ന്ന മിശ്രിതം
നമ്മുടെ നാട്ടില്‍ സുലഭമായ നെല്ലിക്ക മുടിയ്ക്ക് ഉത്തമമാണ്. വിറ്റാമിൻ സിയുടെ ഉറവിടമാണ് നെല്ലിക്ക. ഉണക്കി പൊടിച്ച നെല്ലിക്ക താരന്‍ മാറ്റാന്‍ ഏറെ സഹായകമാണ്. ഉണക്കി പൊടിച്ച നെല്ലിക്ക അല്പം തൈരില്‍ കലര്‍ത്തി ഈ പേസ്റ്റ് തലയില്‍ തേയ്ക്കുക. 15 മിനിറ്റിന് ശേഷം കഴുകാം..
തൈര്
താരൻ ചികിത്സിക്കാൻ വീട്ടുവൈദ്യം പിന്തുടരുന്നത് ചിലരെ സംബന്ധിച്ചിടത്തോളം ഏറെ ബുദ്ധിമുട്ടാണ്. എന്നിരുന്നാലും, നമ്മുടെ അടുക്കളയില്‍ ലഭിക്കുന്ന തൈര് താരന്‍ അകറ്റാന്‍ ഉത്തമമാണ്. അൽപം തൈര് തലയോട്ടിയിൽ പുരട്ടി, അരമണിക്കൂറിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകാം. അതിശയിപ്പിക്കുന്ന ഫലം നിങ്ങള്‍ക്ക് കാണുവാന്‍ സാധിക്കും....
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...