Immunity in Children: കോവിഡിനെ ചെറുക്കാം, കുട്ടികളില്‍ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

കോവിഡ്  (Covid-19) ഏറെ വ്യാപിച്ചിരിയ്ക്കുന്ന ഈ സമയത്ത്  നാം കേള്‍ക്കുന്ന ഒരു കാര്യമാണ് ശരിയായ ഭക്ഷണം കഴിയ്ക്കുക, immunity വര്‍ദ്ധിപ്പിക്കുക എന്നത്...  

Written by - Zee Malayalam News Desk | Last Updated : Jun 2, 2021, 05:07 PM IST
  • കോവിഡ് മൂന്നാം തരംഗമുണ്ടാവുമെന്ന മുന്നറിയിപ്പും ഒപ്പം മൂന്നാം തരംഗം കുട്ടികളെയും ബാധിക്കാന്‍ സാധ്യതയുണ്ടെന്ന സൂചനയും കുട്ടികളില്‍ പ്രതിരോധ ശേഷി ( immunity power) വര്‍ദ്ധിപ്പിക്കേണ്ടതിന്‍റെ ആവശ്യകതയിലേയ്ക്ക് വിരല്‍ ചൂണ്ടുന്നു.
  • കുട്ടികളില്‍ പ്രതിരോധ ശേഷി (Immunity) വര്‍ദ്ധിപ്പിക്കാനായി പല കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ശരിയായ ഭക്ഷണ ക്രമം, വ്യായാമം, ശരിയായ ഉറക്കം എന്നിവ ഇവയില്‍ പ്രധാനമാണ്.
Immunity in Children: കോവിഡിനെ  ചെറുക്കാം, കുട്ടികളില്‍ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

കോവിഡ്  (Covid-19) ഏറെ വ്യാപിച്ചിരിയ്ക്കുന്ന ഈ സമയത്ത്  നാം കേള്‍ക്കുന്ന ഒരു കാര്യമാണ് ശരിയായ ഭക്ഷണം കഴിയ്ക്കുക, immunity വര്‍ദ്ധിപ്പിക്കുക എന്നത്...  

ഈ മഹാമാരിയുടെ കാലത്ത്  കുട്ടികളിലായാലും മുതിര്‍ന്നവരിലായാലും രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കേണ്ടതും  അതിനെ  ശക്തിപ്പെടുത്തേണ്ടതുമെല്ലാം ശരീരത്തിന്‍റെ   അടിസ്ഥാന ആവശ്യമായി മാറിയിരിയ്ക്കുകയാണ്.

മുതിര്‍ന്നവരെ സംബന്ധിച്ചിടത്തോളം  ഭക്ഷണ കാര്യത്തില്‍ അവര്‍ സ്വയം ശ്രദ്ധിക്കും. എന്നാല്‍, കുട്ടികളുടെ കാര്യം അങ്ങിനെയല്ല. ഭക്ഷണ കാര്യത്തില്‍ മിക്ക കുട്ടികളും നിര്‍ബന്ധക്കാരാണ്.  എല്ലാ ഭക്ഷണവും കുട്ടികള്‍ കഴിയ്ക്കില്ല എന്നതും മറ്റൊരു വസ്തുതയാണ്.  അതിനാല്‍ പോഷകാഹാരക്കുറവ് കുട്ടികളില്‍ സ്വാഭാവികമാണ്.

കൂടാതെ, കോവിഡ്  മൂന്നാം തരംഗമുണ്ടാവുമെന്ന മുന്നറിയിപ്പും ഒപ്പം മൂന്നാം തരംഗം കുട്ടികളെയും  ബാധിക്കാന്‍  സാധ്യതയുണ്ടെന്ന  സൂചനയും  കുട്ടികളില്‍   പ്രതിരോധ ശേഷി (Immunity power) വര്‍ദ്ധിപ്പിക്കേണ്ടതിന്‍റെ ആവശ്യകതയിലേയ്ക്ക് വിരല്‍ ചൂണ്ടുന്നു.

കുട്ടികളില്‍ പ്രതിരോധ ശേഷി  (Immunity) വര്‍ദ്ധിപ്പിക്കാനായി  പല കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.  ശരിയായ ഭക്ഷണ ക്രമം,  വ്യായാമം, ശരിയായ ഉറക്കം എന്നിവ ഇവയില്‍ പ്രധാനമാണ്. 

സന്തുലിത ഭക്ഷണം തന്നെയാണ്  പ്രതിരോധ ശേഷിയുടെ അടിത്തറ എന്ന് പറയാം.  കൂടാതെ പഴ വര്‍ഗ്ഗങ്ങള്‍ കുട്ടികളെ കഴിക്കാന്‍ ശീലിപ്പിക്കുക. കുട്ടികളെ കൂടുതലായും വീട്ടില്‍ തയ്യാറാക്കുന്ന ഭക്ഷണം കഴിയ്ക്കാന്‍ ശീലിപ്പിക്കുക. വീട്ടില്‍ തയ്യാറാക്കുന്ന ഭക്ഷണം കഴിക്കുന്നതിലൂടെ  കുട്ടികള്‍ക്ക്  വലിയ തോതില്‍ ആരോഗ്യം മെച്ചപ്പെടുത്താനും പ്രതിരോധശേഷി ശക്തിപ്പെടുത്താനും സാധിക്കും. 

പ്രോട്ടീന്‍ സമ്പന്നമായ ഭക്ഷണം കുട്ടികള്‍ക്ക് നല്‍കേണ്ടത് അനിവാര്യമാണ്.  ചോറ് പ്രോട്ടീനിന്‍റെ  സമ്പുഷ്ടമായ  ഉറവിടമാണ്.  അതിനാല്‍ തന്നെ ദിവസത്തിലൊരിക്കലെങ്കിലും കുട്ടികള്‍ക്ക് ചോറ് നല്‍കാന്‍ ശ്രദ്ധിക്കണം. മുട്ട, അണ്ടിപ്പരിപ്പ് തുടങ്ങിയവയും കുട്ടികള്‍ക്ക് നല്‍കണം.

Also Read: World No Tobacco Day : പുകവലിക്കാരിൽ കോവിഡ് മരണം സംഭവിക്കുന്നതിൽ 50% അധിക സാധ്യതയെന്ന് ലോകാരോഗ്യ സംഘടന

പ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിന് ശരിയായ  ഉറക്കം അനിവാര്യമാണ്. കുട്ടികളുടെ ഉറക്കസമയത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താതിരിക്കുക. 

ആരോഗ്യം നിലനിര്‍ത്തുന്നതിന് ശരിയായ വ്യായാമം ആവശ്യമാണ്‌.  വ്യായാമം ചെയ്യുന്നതിന് കുട്ടികള്‍ താത്പര്യം കാട്ടില്ല എന്നത് വസ്തുതയാണ്.  അതിനാല്‍  ശാരീരിക അധ്വാനത്തിന് സഹായക മാവും വിധം ചെറിയ  ജോലികള്‍ ചെയ്യാന്‍ കുട്ടികളെ പ്രേരിപ്പിക്കുക, അതായത് അവരുടെ ആരോഗ്യസ്ഥിതി അനുസരിച്ച് വീട്ടിലെ ജോലികള്‍ ചെയ്ത് ശീലിപ്പിക്കുക, മുറി വൃത്തിയാക്കുന്നതില്‍ പങ്കെടുപ്പിക്കുക, മുറ്റം ഭംഗിയാക്കാനും പൂന്തോട്ടം ക്രമീകരിക്കാനും പരിശീലിപ്പിക്കുക,  ഇതെല്ലാം കുട്ടികള്‍ക്ക് ശാരീരികവും മാനസികവുമായ ഉണര്‍വ്വ് നല്‍കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

 

Trending News