Refregeration വേണ്ട, ഇൻസുലിൻ ഇനി കൊണ്ട് നടക്കാം

കൊൽക്കത്ത ബോസ് ഇൻസ്റ്റിറ്റ്യൂട്ട്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ബയോളജി എന്നിവയിലെയും ഹൈദരാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്‌നോളജിയിലെയും ശാസ്ത്രജ്ഞരുടെ പരിശ്രമമാണ് ഈ വഴിത്തിരിവിന് പിന്നിൽ.

Written by - Zee Malayalam News Desk | Last Updated : Sep 26, 2021, 04:30 PM IST
  • റെഫ്രിജറേറ്ററിൽ ശീതീകരിച്ച് സൂക്ഷിക്കേണ്ട ആവശ്യമില്ലാത്ത ഇൻസുലിൻ വികസിപ്പിച്ച് ഒരു സംഘം ശാസ്ത്രജ്ഞർ.
  • ആവശ്യമുള്ള സമയമത്രയും ഈ ഇൻസുലിൻ പുറത്ത് സൂക്ഷിക്കാം.
  • പുതിയ ഈ ഇൻസുലിന് 65 ഡിഗ്രി സെൽഷ്യസിലും പിടിച്ചുനിൽക്കാനാവും.
  • സാധാരണ ഇൻസുലിൻ നാലുഡിഗ്രി സെൽഷ്യസ് താപനിലയിലാണ് സൂക്ഷിക്കാറുള്ളത്.
Refregeration വേണ്ട, ഇൻസുലിൻ ഇനി കൊണ്ട് നടക്കാം

കൊൽക്കത്ത: നമ്മൾ പോകുന്നിടത്ത് എല്ലാം ഇൻസുലിൻ (Insulin) കൊണ്ട് പോകാൻ പലപ്പോഴും നമുക്ക് സാധിക്കാറില്ല. റെഫ്രിജറേറ്ററിൽ (Refregerator) വച്ച് ശീതീകരിക്കണം (Refregeration) എന്നത് തന്നെയാണ് അതിന് കാരണം. പോകുന്ന എല്ലായിടങ്ങളിലും ഇത് സാധ്യമായെന്ന് വരില്ല.

എന്നാൽ പ്രമേഹം (Diabetes) ഉള്ളവർക്ക് ഇനി ഇൻസുലിൻ പോകുന്നിടത്തെല്ലാം കൊണ്ട് പോകാം. എങ്ങനെയെന്നോ, റെഫ്രിജറേറ്ററിൽ ശീതീകരിച്ച് സൂക്ഷിക്കേണ്ട ആവശ്യമില്ലാത്ത ഇൻസുലിൻ വികസിപ്പിച്ചിരിക്കുകയാണ് ഒരു സംഘം ശാസ്ത്രജ്ഞർ (Scientists). ഇൻസുലിൻ ഒപ്പം കൊണ്ടുനടക്കാനാവുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ സൗകര്യം. കൊൽക്കത്ത ബോസ് ഇൻസ്റ്റിറ്റ്യൂട്ട്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ബയോളജി എന്നിവയിലെയും ഹൈദരാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്‌നോളജിയിലെയും ശാസ്ത്രജ്ഞരുടെ പരിശ്രമമാണ് ഈ വഴിത്തിരിവിന് പിന്നിൽ.

Also Read: Pickles Harmful Effects: ഇത്തിരി അച്ചാര്‍ കൂടി.... ! ദിവസവും കഴിക്കുന്നത് ഒഴിവാക്കാം 

ആവശ്യമുള്ള സമയമത്രയും ഈ ഇൻസുലിൻ പുറത്ത് സൂക്ഷിക്കാം. റെഫ്രിജറേറ്ററിന്റെ ആവശ്യമില്ലെന്നാണ് ബോസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞനായ ശുഭ്രാംശു ചാറ്റർജി പറയുന്നത്. ഇൻസുലിൻ ഒപ്പം കൊണ്ട് നടക്കാൻ ആവില്ലെന്നുള്ള പ്രശ്നത്തിന് ഇത് പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു. ഇൻസുലോക്ക് എന്നാണ് നിലവിൽ ഇതിന് പേര് നൽകിയിരിക്കുന്നത്. ആചാര്യ ജഗദീഷ്ചന്ദ്രബോസിന്റെ പേര് നൽകാൻ ശുപാർശ ചെയ്തിട്ടുണ്ട്. ഇതിനുള്ള അപേക്ഷ ശാസ്ത്ര-സാങ്കേതികവിദ്യാ വിഭാഗത്തിന് (ഡി.എസ്.ടി.) നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. പ്രമുഖ അന്താരാഷ്ട്ര ശാസ്ത്രമാസികയായ ‘ഐ സയൻസ്’ ഈ ഗവേഷണഫലത്തെ അംഗീകരിച്ചിട്ടുണ്ട്.

Also Read: Ragi Health Benefits: കൂരവ് കഴിക്കുന്നത് സമ്മർദ്ദം കുറയ്ക്കുന്നതിനും എല്ലുകളെ ശക്തിപ്പെടുത്തുന്നതിനും ഉത്തമം

പുതിയ ഇൻസുലിൻ വകഭേദം വികസിപ്പിച്ചെടുത്തത് ഇവരൊക്കെയാണ് - ശുഭ്രാംശു ചാറ്റർജി, ഐ.ഐ.സി.ബി.യിലെ ശാസ്ത്രജ്ഞനായ പാർഥ ചക്രവർത്തി, ഐ.ഐ.സി.ടി.യിലെ ശാസ്ത്രജ്ഞരായ ബി. ജഗദീഷ്, ജെ. റെഡ്ഡി.

Also Read: Milk Bath Benefits: കുളിക്കുന്ന വെള്ളത്തിൽ 1 കിണ്ണം പാൽ ചേർക്കു, ഗുണം നിരവധി!

ഇൻസുലിൻ തന്മാത്രകൾക്കുള്ളിൽ നാല് അമിനോ ആസിഡ് പെപ്‌റ്റൈഡ് തന്മാത്രകളുടെ ഒരു ചട്ടക്കൂട് കടത്തിവിട്ടുകൊണ്ടാണ് ഇത് സാധ്യമാക്കിയത്. ഇതോടെ തണുപ്പിക്കാതിരിക്കുമ്പോഴും ഇൻസുലിൻ തന്മാത്രകൾ ഖരരൂപമാകാതെ നിലനിർത്താൻ കഴിയുന്നു. സാധാരണ ഇൻസുലിൻ നാലുഡിഗ്രി സെൽഷ്യസ് താപനിലയിലാണ് സൂക്ഷിക്കാറുള്ളത്. പുതിയ ഈ ഇൻസുലിന് 65 ഡിഗ്രി സെൽഷ്യസിലും പിടിച്ചുനിൽക്കാനാവും.

Also Read: Benefits of Beetroot: കുട്ടികളുടെ ബുദ്ധിക്കും ആരോഗ്യത്തിനും ഉത്തമം ബീറ്റ്‌റൂട്ട്

നാലു വർഷം നീണ്ട ഗവേഷണത്തിന് സാമ്പത്തിക സഹായം ചെയ്തത് DSTയും CSIRഉം ആണ്. പുതിയ ഇൻസുലിൻ (Insulin) വൻതോതിൽ ഉത്‌പാദിപ്പിക്കുകയെന്നത് ഏറെ ചെലവേറിയ പ്രക്രിയയാണെന്ന്‌ ശുഭ്രാംശു ചാറ്റർജി (Subhrangsu Chatterjee) പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News