Monkeypox Kerala: സംസ്ഥാനത്ത് വീണ്ടും മങ്കിപോക്സ് കേസ് റിപ്പോർട്ട് ചെയ്തു; രാജ്യത്തെ ആകെ കേസുകൾ ഏഴ് ആയി

Monkeypox Kerala: സംസ്ഥാനത്ത് അഞ്ചാമത്തെ മങ്കിപോക്സ് കേസാണ് സ്ഥിരീകരിച്ചത്. രാജ്യത്തെ ആകെ മങ്കിപോക്സ് കേസുകളുടെ എണ്ണം ഏഴായി.

Written by - Zee Malayalam News Desk | Last Updated : Aug 2, 2022, 01:42 PM IST
  • യുഎഇയിൽ നിന്ന് ജൂലൈ ഇരുപത്തിയേഴിന് കോഴിക്കോട് വിമാനത്താവളത്തിലെത്തിയ മുപ്പതുകാരനാണ് രോ​ഗം സ്ഥിരീകരിച്ചത്
  • ഇയാൾ മലപ്പുറം മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു
  • ഇതോടെ സംസ്ഥാനത്ത് അഞ്ചാമത്തെ മങ്കിപോക്സ് കേസാണ് സ്ഥിരീകരിച്ചത്
  • രാജ്യത്തെ ആകെ മങ്കിപോക്സ് കേസുകളുടെ എണ്ണം ഏഴായി
Monkeypox Kerala: സംസ്ഥാനത്ത് വീണ്ടും മങ്കിപോക്സ് കേസ് റിപ്പോർട്ട് ചെയ്തു; രാജ്യത്തെ ആകെ കേസുകൾ ഏഴ് ആയി

മലപ്പുറം: കേരളത്തിൽ ഒരാൾക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചു. യുഎഇയിൽ നിന്ന് ജൂലൈ ഇരുപത്തിയേഴിന് കോഴിക്കോട് വിമാനത്താവളത്തിലെത്തിയ മുപ്പതുകാരനാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇയാൾ മലപ്പുറം മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് അഞ്ചാമത്തെ മങ്കിപോക്സ് കേസാണ് സ്ഥിരീകരിച്ചത്. രാജ്യത്തെ ആകെ മങ്കിപോക്സ് കേസുകളുടെ എണ്ണം ഏഴായി.

മങ്കിപോക്സ് കേസുകൾ വർധിക്കുന്ന സാഹചര്യം നിരീക്ഷിക്കാൻ കേന്ദ്രം ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിരുന്നു. തിങ്കളാഴ്ച രാജ്യത്തെ ആറാമത്തെ മങ്കിപോക്സ് കേസ് റിപ്പോർട്ട് ചെയ്തു. സമീപകാല വിദേശ യാത്രാ ചരിത്രമില്ലാത്ത ഡൽഹിയിൽ താമസിക്കുന്ന ഒരു നൈജീരിയക്കാരനാണ് രോ​ഗം സ്ഥിരീകരിച്ചത്. അതേസമയം, ജൂലൈ മുപ്പതിന് മരിച്ച ഇരുപത്തിരണ്ടുകാരന്റെ സാമ്പിളുകൾ പരിശോധിച്ചതിൽ നിന്ന് ഇയാൾക്ക് മങ്കിപോക്സ് പോസിറ്റീവ് ആണെന്ന് കേരള സർക്കാർ സ്ഥിരീകരിച്ചിരുന്നു. ഇത് ഇന്ത്യയിലെ ആദ്യത്തെ മങ്കിപോക്സ് മരണമാണ്.

ALSO READ: Monkeypox In Delhi: ഡൽഹിയിൽ ഒരാൾക്ക് കൂടി മങ്കിപോക്സ്‌ സ്ഥിരീകരിച്ചു

കഴിഞ്ഞ നാല് ദിവസമായി പനിയും ശരീരത്തിൽ ചുണങ്ങും ലക്ഷണങ്ങൾ ഉണ്ടായ ഇരുപതുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ രാജസ്ഥാനിലും രോഗബാധ സംശയിക്കുന്ന ആദ്യ കേസ് തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തു. സ്ഥിരീകരിച്ചതും സംശയിക്കപ്പെടുന്നതുമായ പുതിയ മങ്കിപോക്സ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ, സ്ഥിതിഗതികൾ നിരീക്ഷിക്കാനും പ്രതിരോധ പ്രവർത്തനങ്ങൾ തീരുമാനിക്കാനും കേന്ദ്രം ടാസ്‌ക് ഫോഴ്‌സിന് രൂപം നൽകി.

രാജ്യത്ത് നടക്കുന്ന പൊതുജനാരോഗ്യ തയ്യാറെടുപ്പുകൾ അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി തലത്തിൽ ജൂലൈ ഇരുപത്തിയാറിന് ചേർന്ന ഉന്നതതല യോഗത്തിലാണ് ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാൻ തീരുമാനിച്ചത്. നിതി ആയോഗ് അംഗം (ആരോഗ്യം) ഡോ വികെ പോൾ ആണ് ടാസ്‌ക് ഫോഴ്‌സിന്റെ തലവൻ. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ലാബുകളുടെ ശൃംഖല പ്രവർത്തനക്ഷമമാക്കുന്നതിനും മങ്കിപോക്സ് രോഗനിർണയത്തിന് ആവശ്യമായ ക്രമീകരണങ്ങൾ നടത്തുന്നതിനും നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News