Omicron In India: കോവിഡിന്‍റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ വെറും 4 ദിവസത്തിനുള്ളിൽ 5 സംസ്ഥാനങ്ങളിലാണ് കണ്ടെത്തിയത്. ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 21 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
രാജസ്ഥാന്‍ - 9, മഹാരാഷ്ട്ര - 8, കർണാടക -2, ഡൽഹി - 1, ഗുജറാത്ത് - 1 എന്നിങ്ങനെയാണ് രാജ്യത്തെ ഒമിക്രോണ്‍ (Omicron) വ്യാപനം. ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ച 21 പേരില്‍ 2 പേര്‍ പൂര്‍ണ്ണമായും വാക്സിനേറ്റഡ് ആണ് എന്നതാണ് ഞെട്ടിക്കുന്ന വിവരം.
പുതിയ വകഭേദമായ ഒമിക്രോണിന്‍റെ (Omicron) ആദ്യ കേസ് ഡിസംബർ 2 നാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. എന്നാല്‍, ഡിസംബർ 6 വരെ 5 സംസ്ഥാനങ്ങളിലായി 21 രോഗികളെ കണ്ടെത്തി.
Also Read: Omicron Variant: ഒമിക്രോൺ ഇന്ത്യയിലെ കുട്ടികളെ ബാധിക്കുമോ? വിദഗ്ധർ പറയുന്നത് എന്താണ്?
എന്നാല്‍, ഒമിക്രോണ്‍ വ്യാപനം തീവ്രമാണ് എങ്കിലും രോഗം തീവ്രമാകില്ല എന്നാണ് ഇതുവരെയുള്ള പഠനങ്ങള്‍ പറയുന്നത്. കൂടാതെ, 2 ഡോസ് വാക്സിന്‍ സ്വീകരിച്ചവരേക്കാള്‍ കൊറോണ ബാധിച്ച് സുഖപ്പെട്ടവര്‍ കൂടുതല്‍ സുരക്ഷിതരാണ് എന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.
ഇതുവരെ ഇന്ത്യയില്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒമിക്രോണ്‍ ബാധിതരില്‍ കണ്ടെത്തിയ ലക്ഷണങ്ങള്‍ ഏറെ ഗുരുതരമല്ല. രോഗിക്ക് തലവേദനയും ശരീരവേദനയുമാണ് കൂടുതലായും അനുഭവവപ്പെടുന്നത് എന്നാണ് മുതിര്‍ന്ന ഡോക്ടര്‍മാര്‍ പറയുന്നത്.
Also Read: Omicron | ഡൽഹിക്ക് പുറമെ രാജസ്ഥാനിലും ഒമിക്രോൺ രോഗബാധ; രാജ്യത്തെ ആകെ കേസുകൾ 21 ആയി
ഒമിക്രോണ്‍ വൈറസ് ബാധയുടെ പ്രധാന ലക്ഷണങ്ങള്‍ ഇവയാണ്.....
ഒമിക്രോണ്‍ ബാധിതരായ (Omicron infected) ആളുകൾക്ക് ശരീരവേദന, കഠിനമായ തലവേദന, ക്ഷീണം എന്നിവ ഉണ്ടാകും
എന്നാല്‍, കോവിഡ്-19 പോലെ Omicron ബാധിച്ചവരില്‍ മണവും രുചിയും നഷ്ടപ്പെടില്ല. കൂടാതെ, മൂക്കടപ്പോ പനിയോ ഈ രോഗികള്‍ക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
അതേസമയം, ഡെൽറ്റ വേരിയന്‍റുമായി താരതമ്യപ്പെടുത്തുമ്പോൾ ഒമിക്രോണിന്‍റെ ലക്ഷണങ്ങള്‍ വ്യത്യസ്തവും എന്നാല്‍, നിസാരവുമാണ്.
RT-PCR ടെസ്റ്റ് വഴി Omicron വേരിയന്‍റ് കണ്ടെത്താനും സാധിക്കും.
ഇതുവരെ സ്ഥിരീകരിച്ച 21 പേരില്‍ ആര്‍ക്കും ഓക്സിജനോ ഐസിയുവോ ആവശ്യമായി വന്നിട്ടില്ല എന്നതും ആശങ്ക ഇല്ലാതാക്കുന്നു.
ആളുകള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും അനാവശ്യ പരിഭ്രാന്തിയുടെ ആവശ്യമില്ല എന്നുമാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിക്കുന്നത്. കോവിഡിനെ പ്രതിരോധിക്കാന്‍ അനുയോജ്യമായ പെരുമാറ്റം തുടരുകയും രണ്ട് ഡോസ് വാക്സിനുകൾ എടുക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ, ഭയപ്പെടേണ്ട യാതൊരു ആവശ്യവുമില്ല, എന്നാൽ തികഞ്ഞ ജാഗ്രത പാലിക്കേണ്ടത് ആവശ്യമാണ്....
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...