രണ്ട് ലൈംഗീകാവയവങ്ങളുമായി ജനിച്ച ഏഴ് വയസ്സുകാരൻറെ ശസ്ത്രക്രിയാ വാർത്തകൾ കഴിഞ്ഞ് ദിവസം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണ്. 60 ലക്ഷം പേരിൽ ഒരാൾക്ക് മാത്രമുണ്ടാകുന്ന അപൂർവ്വ രോഗങ്ങളിൽ ഒന്നാണിത്. കഴിഞ്ഞ 400 വർഷത്തിനിടയിൽ 100 കേസുകൾ മാതം റിപ്പോർട്ട് ചെയ്തിട്ടുള്ള ഈ
രോഗത്തിൻറെ പേരാണ് ഡിഫാലിയ.
എന്താണ് ഡിഫാലിയ
ലിംഗത്തിനുണ്ടാകുന്ന വൈകല്യമാണ് ഡിഫാലിയ. രണ്ട് ലിംഗങ്ങളാണ് ഇത്തരം വൈകല്യമുള്ളയാൾക്ക് ഉണ്ടാവുക. പതിനേഴാം നൂറ്റാണ്ടിൽ ബൊലോഗ്നയിലാണ് ആദ്യമായി ഇരട്ട ലിംഗവുമായി ഒരാൾ പിറക്കുന്നത്. സാധാരണ കേസുകളിൽ രണ്ട് ലിംഗത്തിനും പരിമിതമായ പ്രവർത്തനമാണ് ഉണ്ടായിരിക്കുക. രോഗി ജനിച്ച ഉടൻ തന്നെ വൈകല്യം നിർണയിക്കാൻ കഴിയും.
ശസ്ത്രക്രിയയിലൂടെ ഇവ ശരിയാക്കാൻ സാധിക്കും. ഇത് ചിലവേറിയതും സങ്കീർണ്ണവുമായ പ്രക്രിയയാണ്. ശസ്ത്രക്രിയയിലൂടെ ഇരട്ട ലിംഗങ്ങളിൽ ഒന്ന് നീക്കം ചെയ്യും. ശസ്ത്രക്രിയക്ക് വിധേയനായ ആൾ ഡോക്ടർമാർ പറയുന്നത്ര അത്രയും കാലം വിശ്രമം ആവശ്യമാണ്. ഇൻഫെക്ഷൻ അടക്കമുള്ളവയും ശ്രദ്ധിക്കണം.
ശസ്ത്രക്രിയ വിജയം
രണ്ട് ലൈംഗിക അവയവുമായി ജനിച്ച ഏഴ് വയസുകാരന്റെ ശസ്ത്രക്രിയ വിജയം . ഉസ്ബെസ്കിസ്താനിലാണ് ആറ് ദശലക്ഷത്തിൽ ഒരാൾക്ക് മാത്രം സംഭവിക്കുന്ന വളരെ അപൂർവമായ ജനന വൈകല്യം കണ്ടെത്തിയത്. പൂർണമായും പ്രവർത്തിക്കുന്ന രണ്ട് ലിംഗം ഒരാളിൽ കണ്ടെത്തുന്നതും ഇതാദ്യമാണ്. കുട്ടിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല .രണ്ട് ലിംഗത്തിനും വെവ്വേറെ മൂത്രനാളികളാണ് ഉണ്ടായിരുന്നത്. ശസ്ത്രക്രിയയിലൂടെ ഇടത്തെ ലിംഗം നീക്കം ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...