കാപ്പിയുടെ പാർശ്വഫലങ്ങൾ: ഒരു കപ്പ് കാപ്പി കുടിച്ച് ദിവസം ആരംഭിക്കാനാണ് ഭൂരിഭാഗം ആളുകളും ഇഷ്ടപ്പെടുന്നത്. പലർക്കും ദിവസം ആരംഭിക്കാൻ ഒരു കപ്പ് കാപ്പി നിർബന്ധമാണ്. ജോലിക്കിടയിൽ മന്ദത അനുഭവപ്പെടുമ്പോൾ ഒരു കപ്പ് കാപ്പി കുടിക്കുന്നവരുണ്ട്. പലപ്പോഴും ആരെയെങ്കിലും കാണുന്നതിനോ മീറ്റിങ്ങിനോ പോകുമ്പോൾ ഒരു കപ്പ് കാപ്പി കുടിക്കുന്നത് തിരഞ്ഞെടുക്കുന്നു. അടിസ്ഥാനപരമായി, ഒരു കപ്പ് കാപ്പി നിരവധി അവസരങ്ങളിലും നിരവധി മാനസികാവസ്ഥകളിലും നമുക്കൊപ്പമുണ്ട്.
ഒരു കപ്പുച്ചിനോ, ഒരു ലാറ്റെ എന്നിവയെ അപേക്ഷിച്ച് നോക്കുമ്പോൾ കട്ടൻ കാപ്പിയാണ് പലർക്കും പ്രിയം. ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന രണ്ടാമത്തെ ഭക്ഷ്യവസ്തുവാണ് കാപ്പി. എന്നാൽ, കാപ്പി നിങ്ങളുടെ പല്ലുകളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് നിങ്ങൾക്കറിയാമോ? തീർച്ചയായും കാപ്പി അമിതമായി കുടിക്കുന്നത് നിങ്ങളുടെ ദന്താരോഗ്യത്തെ ബാധിക്കും. പല്ലിൽ കറയുണ്ടാക്കുന്ന ടാനിൻ എന്ന സംയുക്തങ്ങൾ കാപ്പിയിലുണ്ട്. ഇത് പല്ലിൽ പറ്റിപ്പിടിച്ച് മഞ്ഞകലർന്ന നിറത്തിൽ അവശേഷിക്കുന്നു.
ALSO READ: Blackberry Health Benefits: പോഷകങ്ങളാൽ സമ്പുഷ്ടം; അറിയാം ബ്ലാക്ക് ബെറിയുടെ ഗുണങ്ങൾ
അമിതമായി കാപ്പി കുടിക്കുന്നത് പല്ലിൽ കറയുണ്ടാക്കും. അടുത്തിടെ, വൈറലായ ഒരു ട്വിറ്റർ പോസ്റ്റിൽ, ഒരു ദന്തഡോക്ടർ പറയുന്നത്, വളരെ കൂടിയ അളവിൽ കാപ്പി കുടിക്കുന്നത് പല്ലുകൾ ദ്രവിക്കുന്നതിന് പോലും കാരണമാകുമെന്നാണ്. ഡോക്ടർ വ്യക്തമാക്കുന്നത് അനുസരിച്ച്, നിങ്ങളുടെ വായിൽ 30 മിനിറ്റിൽ കൂടുതൽ pH 5.5 ൽ കുറവാണെങ്കിൽ, നിങ്ങളുടെ ഇനാമൽ ധാതുരഹിതമാക്കാൻ തുടങ്ങും. ടാന്നിനുകൾ കറ അവശേഷിപ്പിച്ചേക്കാം.
അതിനാൽ തന്നെ, കാപ്പി അമിതമായി കഴിക്കുന്നത് പല്ലുകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കും. നിങ്ങൾ ഒരു കാപ്പി പ്രേമിയാണെങ്കിൽ, നിങ്ങളുടെ പല്ലുകൾ സംരക്ഷിക്കാനായി കാരമലൈസ്ഡ് ലാറ്റെകളോ വിപ്പ്ഡ് ക്രീം കപ്പുച്ചിനോകളോ കുറയ്ക്കേണ്ടി വരും. ഇതിലെ പഞ്ചസാരയുടെ അംശം പല്ലിന് കേടുപാടുകൾ വരുത്തുകയും പല്ലുകളിൽ ദ്വാരങ്ങൾ ഉണ്ടാകുന്നതിലേക്ക് നയിക്കുകയും ചെയ്യും. അതിനാൽ, അമിതമായി കാപ്പി കുടിക്കുന്നത് കുറയ്ക്കുന്നത് പ്രധാനമാണ്.
കാപ്പി കറ എങ്ങനെ തടയാം?
കാരാമലൈസ് ചെയ്‌തതും ക്രീം ഉള്ളതുമായ കാപ്പി കുടിക്കുന്നത് കുറയ്ക്കുക
ഒരു സ്ട്രോ ഉപയോഗിച്ച് കാപ്പി കുടിക്കാൻ ശ്രമിക്കാം
കാപ്പി പതിയേ സിപ്പ് ചെയ്ത് കുടിക്കരുത്, അമിതമായ അളവിലും കഴിക്കരുത്
മിതമായ അളവിലും കുറച്ച് വേഗത്തിലും കാപ്പി കുടിക്കുക
മിതമായ അളവിൽ കാപ്പി കുടിക്കുന്നത് ആരോഗ്യകരമാണ്, എന്നാൽ അധികം കാപ്പി കുടിക്കുന്നത് വിവിധ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും
കാപ്പിയിൽ കഫീൻ അടങ്ങിയിരിക്കുന്നതിനാൽ വളരെയധികം കാപ്പി കുടിക്കുന്നത് ശരീരത്തിന് ഹാനികരമാണ്
കട്ടൻ കാപ്പി അമിതമായി കുടിക്കുന്നതും ആരോഗ്യകരമായ ശരീരത്തെ ഗുരുതരമായി കുഴപ്പത്തിലാക്കും
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...