Skin Care: ഈ പത്ത് ഭക്ഷണങ്ങൾ ചർമ്മത്തിന് തിളക്കവും ആരോ​ഗ്യവും നൽകും; ഏതെല്ലാമെന്ന് നോക്കാം

Skin care tips in summer: ജലാംശം, പോഷകാഹാരം എന്നിവ ചർമ്മത്തിന്റെ ആരോ​ഗ്യത്തിൽ പ്രധാനപ്പെട്ട കാര്യങ്ങളാണ്.

Written by - Zee Malayalam News Desk | Last Updated : Apr 6, 2024, 03:17 PM IST
  • ചർമ്മത്തിന്റെ ആരോ​ഗ്യം മികച്ചതായി നിലനിർത്തുന്നതിൽ ശരിയായ ഭക്ഷണക്രമം വലിയ പങ്കുവഹിക്കുന്നു
  • അവോക്കാഡോയിൽ ആരോ​ഗ്യത്തിന് ​ഗുണം ചെയ്യുന്ന കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്
  • പ്രത്യേകിച്ച് മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ അടങ്ങിയിരിക്കുന്നു
  • ഇത് ചർമ്മത്തിൽ ഈർപ്പം നിലനിർത്താനും വീക്കം കുറയ്ക്കാനും ചുളിവുകൾ ഇല്ലാതാക്കാനും സഹായിക്കുന്നു
Skin Care: ഈ പത്ത് ഭക്ഷണങ്ങൾ ചർമ്മത്തിന് തിളക്കവും ആരോ​ഗ്യവും നൽകും; ഏതെല്ലാമെന്ന് നോക്കാം

ആരോ​ഗ്യമുള്ള ചർമ്മം നിലനിർത്തുന്നതിൽ ചർമ്മ സംരക്ഷണത്തിനൊപ്പം തന്നെ ശരിയായ ഭക്ഷണക്രമവും വലിയ പങ്കുവഹിക്കുന്നു. ജലാംശം, പോഷകാഹാരം എന്നിവ ചർമ്മത്തിന്റെ ആരോ​ഗ്യത്തിൽ പ്രധാനപ്പെട്ട കാര്യങ്ങളാണ്. ചർമ്മം തിളക്കമുള്ളതായും ആരോ​ഗ്യത്തോടെയും നിലനിർത്തുന്നതിന് കഴിക്കേണ്ട ഭക്ഷണങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം.

നെല്ലിക്ക: നെല്ലിക്ക കഴിക്കുന്നത് കൊളാജൻ ഉത്പാദനം വർധിപ്പിക്കും. ഇത് ആരോ​ഗ്യകരവും യുവത്വമുള്ളതുമായ ചർമ്മത്തിലേക്ക് നയിക്കും. നെല്ലിക്കയിലെ ആന്റി ഓക്സിഡന്റുകൾ കറുത്ത പാടുകൾ, പി​ഗ്മെന്റേഷൻ, സ്ട്രെച്ച് മാർക്കുകൾ എന്നിവ കുറയ്ക്കാൻ സഹായിക്കും.

കുമ്പളങ്ങ: ചർമ്മത്തിന്റെ ആരോ​ഗ്യം മികച്ചതായി നിലനിർത്താൻ സഹായിക്കുന്ന ശക്തമായ ആന്റി ഓക്സിഡന്റായ വിറ്റാമിൻ ഇ കുമ്പളങ്ങയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. ചർമ്മത്തിന്റെ ഇലാസ്തികത നിലനിർത്തുന്നതിന് വിറ്റാമിൻ ഇ പ്രധാനപ്പെട്ടതാണ്.

ALSO READ: ശരീരഭാരം കുറയ്ക്കാൻ വേനൽക്കാലത്ത് ഈ കലോറി കുറഞ്ഞ പഴങ്ങൾ തിരഞ്ഞെടുക്കാം

പാവയ്ക്ക: നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ അടങ്ങിയ പച്ചക്കറിയാണ് പാവയ്ക്ക. വിറ്റാമിൻ സി, കരോട്ടിൻ, സാന്തോഫിൽസ്, സിയാക്സാന്തിൻ തുടങ്ങിയ കരോട്ടിനോയിഡുകൾ ഉൾപ്പെടെ വിവിധ സംയുക്തങ്ങൾ പാവയ്ക്കയിൽ അടങ്ങിയിരിക്കുന്നു. ഈ ആന്റി ഓക്സിഡന്റുകൾ ചർമ്മത്തിന് ​ഗുണം ചെയ്യുന്നു.

ഫാറ്റി ഫിഷ്: സാൽമൺ, മത്തി തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളിൽ ഒമേ​ഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന്റെ ആരോ​ഗ്യം മികച്ചതായി നിലനിർത്താനും ചർമ്മത്തെ തിളക്കമുള്ളതാക്കാനും സഹായിക്കുന്നു.

അവോക്കാഡോ: അവോക്കാഡോയിൽ ആരോ​ഗ്യത്തിന് ​ഗുണം ചെയ്യുന്ന കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ അടങ്ങിയിരിക്കുന്നു. ഇത് ചർമ്മത്തിൽ ഈർപ്പം നിലനിർത്താനും വീക്കം കുറയ്ക്കാനും ചുളിവുകൾ ഇല്ലാതാക്കാനും സഹായിക്കുന്നു.

വാൽനട്ട്: വാൽനട്ടിൽ ഒമേ​ഗ-3 ഫാറ്റി ആസിഡുകളും ആന്റി ഓക്സിഡന്റുകളും അടങ്ങിയിരിക്കുന്നു. വാൽനട്ട് കഴിക്കുന്നത് ചർമ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്താനും വീക്കം കുറയ്ക്കാനും സഹായിക്കുന്നു.

മധുരക്കിഴങ്ങ്: മധുരക്കിഴങ്ങിൽ ബീറ്റാ കരോട്ടിൻ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൽ വിറ്റാമിൻ എ ആയി പരിവർത്തനം ചെയ്യപ്പെടുന്നു. ചർമ്മത്തിന്റെ ആരോ​ഗ്യം മികച്ചതായി നിലനിർത്തുന്നതിന് വിറ്റാമിൻ എ ആവശ്യമാണ്.

ALSO READ: കത്തുന്ന ചൂടിൽ ശരീരത്തിന് സംരക്ഷണം വേണം; ഭക്ഷണത്തിൽ ചേർക്കൂ ഇവ

ഡാർക്ക് ചോക്ലേറ്റ്: ഡാർക്ക് ചോക്ലേറ്റിൽ ഫ്ലേവനോയ്ഡുകൾ അടങ്ങിയിരിക്കുന്നു. ചോക്ലേറ്റിൽ ആന്റി ഓക്സിഡന്റുകളും ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ചർമ്മത്തിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുകയും ചർമ്മത്തിന്റെ ആരോ​ഗ്യം മികച്ചതായി നിലനിർത്തുകയും ചെയ്യുന്നു.

ബെറിപ്പഴങ്ങൾ: ബ്ലൂബെറി, റാസ്ബെറി തുടങ്ങിയ ബെറിപ്പഴങ്ങളിൽ വിറ്റാമിൻ സി പോലുള്ള ആന്റി ഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നു. ഇത് ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്നും അകാല വർധക്യലക്ഷണങ്ങളിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കുന്നു.

ബ്രോക്കോളി: ബ്രോക്കോളിയിൽ വിറ്റാമിനുകളായ എ, സി, ഇ എന്നിവയും ആന്റി ഓക്സിഡന്റുകളും നാരുകളും അടങ്ങിയിരിക്കുന്നു. ഇത് കൊളാജൻ ഉത്പാദനത്തെ പിന്തുണയ്ക്കുകയും ചർമ്മത്തെ ആരോ​ഗ്യമുള്ളതാക്കുകയും ചെയ്യുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News