ദിവസവും രാവിലെ ഒരു ചായ കുടിച്ചുകൊണ്ട് ദിവസം തുടങ്ങുന്ന നിരവധി ആളുകളുണ്ട്. എന്തിനും ഏതിനും ചായയെ ആശ്രയിക്കുന്നവരും ഏറെയാണ്. ജോലി സമ്മർദ്ദം അകറ്റാൻ ഒരു ചായ കുടിക്കുന്നവരുണ്ട്. സുഹൃത്തുക്കളോടൊപ്പം സമയം ചിലവിടുമ്പോഴും ചായ കുടിക്കാൻ ഇഷ്ടപ്പെടുന്നവരുമുണ്ട്.
പല വീടുകളിലും പല തരത്തിലാണ് ചായ ഉണ്ടാക്കുന്നത്. മിക്ക വീടുകളിലും ചായ ഉണ്ടാക്കുന്നത് പാൽ ഉപയോഗിച്ചാണ്. ചിലർ ഗ്രീൻ ടീ, ലൈം ചായ, കട്ടൻ ചായ എന്നിവയും കുടിക്കുന്നു. രാവിലെ ചൂടുള്ള പാലിൽ മസാല ചായ കുടിക്കാൻ ഇഷ്ടപ്പെടുന്ന ആളുകളുമുണ്ട്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും അമിതമായി ചായ കുടിക്കുന്നത് ആരോഗ്യത്തിന് ദോഷരമാണെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. എന്നാൽ ഒരു കപ്പ് ചായയിൽ ഒരു നുള്ള് ഉപ്പ് ചേർത്താൽ അത് ശരീരത്തിന് നിരവധി ഗുണങ്ങൾ സമ്മാനിക്കും.
ALSO READ: പനി ചൂടിൽ കേരളം! ആറ് ദിവസത്തിനിടെ 66,880 രോഗികൾ, പടരുന്നത് പലതരം രോഗങ്ങൾ
ചായയിൽ ഉപ്പ് ചേർക്കുന്നതിൻ്റെ ഗുണങ്ങൾ
- ദിവസവും ചായയിൽ ഒരു നുള്ള് ഉപ്പ് ഇടുകയാണെങ്കിൽ പ്രതിരോധശേഷി ശക്തമാകും. പ്രതിരോധശേഷി ശക്തമാണെങ്കിൽ ചെറിയ രോഗങ്ങളെ എളുപ്പത്തിൽ അകറ്റി നിർത്താൻ ഇത് സഹായിക്കും. ന
- ചായയിൽ ഉപ്പ് ചേർക്കുന്നത് ശരീരത്തിലെ ജലാംശം നിലനിർത്തുന്നു. ചായ ഉണ്ടാക്കുമ്പോൾ ഒരു നുള്ള് ഉപ്പ് ചേർത്താൽ ചായ കുടിച്ച ശേഷം ശരീരത്തിൽ ജലാംശം അനുഭവപ്പെടും.
- ചായയിൽ ഉപ്പ് ചേർക്കുന്നത് ദഹനം മെച്ചപ്പെടുത്തുന്നു. ദഹനവുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ രാവിലെ ചായയിൽ ഉപ്പ് മറക്കാതെ ചേർക്കുക. ഇത് ദഹനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഇല്ലാതാക്കുകയും അണുബാധ തടയുകയും ചെയ്യും.
- ചായ കുടിച്ചതിനുശേഷം ഒന്നും കഴിക്കാൻ കഴിയാത്ത അവസ്ഥ പലർക്കും ഉണ്ടാകാറുണ്ട്. അതായത് വിശപ്പില്ലായ്മ പലപ്പോഴും അനുഭവപ്പെടുന്നു. എന്നാൽ ഉപ്പ് ചേർത്ത ചായ കുടിക്കാൻ തുടങ്ങിയാൽ, വിശപ്പ് വർദ്ധിക്കുന്നതായി നിങ്ങൾക്ക് അനുഭവപ്പെടും, കാരണം ഉപ്പ് ദഹന പ്രശ്നങ്ങൾ പരിഹരിക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു, ഇത് വിശപ്പില്ലായ്മയുടെ പ്രശ്‌നവും ഇല്ലാതാക്കുന്നു.
- ഉപ്പിൽ സിങ്ക് അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തെ ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്നു. ദിവസവും ചായയിൽ ഒരു നുള്ള് ഉപ്പ് ചേർത്ത് കുടിച്ചാൽ ചർമ്മത്തിലെ ചുളിവുകൾ പോലെയുള്ള പ്രശ്‌നങ്ങൾ മാറും.
- മൈഗ്രേൻ ഉള്ളവർ ചായയിൽ ഉപ്പ് ചേർത്ത് കുടിക്കുന്നത് തലച്ചോറിന് വിശ്രമം നൽകുകയും സമ്മർദ്ദം ഒഴിവാക്കുകയും ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.