White Hair Home Remedies: മുടിയുടെ കറുപ്പ് നിറം കാത്തുസൂക്ഷിക്കണോ? 5 ടിപ്സ് ഇതാ..!

White Hair Home Remedies: ​ഹെയർ ഡൈകളുടെയും കെമിക്കൽ ഉൽപ്പന്നങ്ങളുടെയും അമിതമായ ഉപയോഗം മുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. 

Written by - Zee Malayalam News Desk | Last Updated : Nov 4, 2023, 03:50 PM IST
  • ആഴ്ചയിൽ മൂന്നോ നാലോ തവണ മുടി ഹീറ്റ് ചെയ്താൽ അത് അകാല നരയ്ക്ക് കാരണമാകും.
  • വെള്ളം കുടിക്കുന്നത് ചർമ്മത്തിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും നല്ലതാണ്.
  • നിങ്ങൾക്ക് ഇരുണ്ട മുടി വേണമെങ്കിൽ തീർച്ചയായും പ്രഭാതഭക്ഷണമായി ഓട്‌സ് കഴിക്കുക.
White Hair Home Remedies: മുടിയുടെ കറുപ്പ് നിറം കാത്തുസൂക്ഷിക്കണോ? 5 ടിപ്സ് ഇതാ..!

മുടി എല്ലാക്കാലവും കറുപ്പായി ഇരിക്കണമെന്ന് ആ​ഗ്രഹമുള്ളവരാണ് നമ്മളിൽ ഭൂരിഭാ​ഗവും. എന്നാൽ, ജീവിതശൈലിയും അനാരോ​ഗ്യകരമായ ആഹാര രീതികളുമെല്ലാം പലരുടെയും മുടിയുടെ ആരോ​ഗ്യത്തെയും നിറത്തെയുമെല്ലാം ദോഷകരമായി ബാധിക്കുന്നു. നന്നായി പരിപാലിക്കുകയോ വൃത്തിയാക്കാതിരിക്കുകയോ ചെയ്താൽ മുടി നരച്ചു തുടങ്ങും. 

ശരീരത്തിലെ പോഷകങ്ങളുടെ അഭാവവും മലിനീകരണവുമെല്ലാം മുടിയുടെ ആരോ​ഗ്യത്തെ ബാധിക്കുന്നവയാണ്. പലപ്പോഴും ഹെയർ ഡൈകളുടെയും കെമിക്കൽ ഉൽപ്പന്നങ്ങളുടെയും അമിതമായ ഉപയോഗം അകാല നരയ്ക്ക് കാരണമാകാറുണ്ട്. നിങ്ങളുടെ മുടി ഇരുണ്ടതായി നിലനിർത്താൻ, താഴെ പറഞ്ഞിരിക്കുന്ന ഈ 5 നുറുങ്ങുകൾ പിന്തുടരുക.

ALSO READ: സിക വൈറസ് പകരുന്നതെങ്ങനെ? പ്രതിരോധം, ചികിത്സ, മുൻകരുതലുകൾ എന്നിവ അറിയാം

ചൂടുള്ള എണ്ണ ഉപയോഗിച്ച് മുടി മസാജ് ചെയ്യുക

ചൂടുള്ള എണ്ണ ഉപയോഗിച്ച് മുടിയും തലയോട്ടിയും മസാജ് ചെയ്യുക. ഇതിന് വെളിച്ചെണ്ണയോ കടുകെണ്ണയോ എടുക്കാം. ഈ രണ്ട് എണ്ണകളും മുടി ഇരുണ്ടതും കട്ടിയുള്ളതും ശക്തവുമാക്കാൻ വർഷങ്ങളായി ഉപയോഗിച്ചു വരുന്നവയാണ്.

ഹീറ്റിം​ഗ് ഉപകരണങ്ങൾ ഒഴിവാക്കുക

ഇന്ന് പലരും മുടി ഹീറ്റ് ചെയ്യാറുണ്ട്. ആഴ്ചയിൽ മൂന്നോ നാലോ തവണ മുടി ഹീറ്റ് ചെയ്താൽ അത് അകാല നരയ്ക്ക് കാരണമാകും. ഇത് തലയോട്ടിക്ക് കേടുവരുത്തുന്നു. അതുവഴി തലമുടിക്ക് കേടുപാടുകൾ സംഭവിക്കുന്നു. ഏതെങ്കിലും തരത്തിലുള്ള ഹെയർ ഡൈ, ഹെയർ ഹീറ്റിം​ഗ് ഉപകരണങ്ങൾ, ഹെയർ സ്‌ട്രെയിറ്റനിംഗ് ഉൽപ്പന്നങ്ങൾ എന്നിവ നിങ്ങളുടെ മുടിയിൽ പതിവായി ഉപയോഗിക്കുന്നത് കഴിവതും ഒഴിവാക്കുക.

ദിവസം മുഴുവൻ ധാരാളം വെള്ളം കുടിക്കുക

വെള്ളം കുടിക്കുന്നത് ചർമ്മത്തിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും മാത്രമല്ല, ഇരുണ്ടതും കട്ടിയുള്ളതുമായ മുടിയ്ക്കും പ്രധാനമാണെന്ന് നിങ്ങൾക്കറിയാമോ? ദിവസം മുഴുവൻ ആവശ്യത്തിന് വെള്ളം കുടിച്ചാൽ ശരീരം നിർജ്ജലീകരണം നേരിടില്ല. ഇത് മുടിക്കും ഗുണം ചെയ്യും. വെള്ളം തലയോട്ടിയിലെ ജലാംശം നിലനിർത്തുന്നു, ഇത് മുടുയുടെ അറ്റം പിളരുന്ന പ്രശ്നം പരിഹരിക്കുന്നു. മുടി ഇരുണ്ടതും ആരോഗ്യകരവും ശക്തവുമായി സൂക്ഷിക്കാൻ ഇത് സഹായിക്കും.  

ഓട്‌സ് മുടി കറുപ്പിക്കും

നിങ്ങൾക്ക് ഇരുണ്ട മുടി വേണമെങ്കിൽ തീർച്ചയായും പ്രഭാതഭക്ഷണമായി ഓട്‌സ് കഴിക്കുക. മുടി കറുപ്പിക്കാൻ സഹായിക്കുന്ന ബയോട്ടിൻ ഇതിൽ അടങ്ങിയിട്ടുണ്ട്. മുഖത്തെ ചർമ്മത്തിനും ഓട്‌സ് ഏറെ ഗുണം ചെയ്യും.

പുകവലി നിർത്തുക

നിങ്ങൾക്ക് പുകവലി ശീലമുണ്ടെങ്കിൽ അത് നിങ്ങളുടെ മുടിയെ പ്രതികൂലമായി ബാധിക്കും. ഇതുമൂലം അകാല നര സംഭവിക്കും. പുകവലി ശരീരത്തിൽ ഫ്രീ റാഡിക്കലുകളെ വർദ്ധിപ്പിക്കുന്നു, ഇത് മുടിയെ വെളുത്തതായി മാറ്റുന്നു. പുകവലി ഉപേക്ഷിക്കുന്നത് മുടി നരയ്ക്കുന്നത് തടയുകയും ശ്വാസകോശത്തെ ആരോഗ്യകരമാക്കുകയും ചെയ്യും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News