വേനൽക്കാലത്ത് ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുമ്പോൾ നേരിടുന്ന പ്രധാന വെല്ലുവിളി ആരോഗ്യം മോശമാകാതെ ശരീഭാരം കുറയ്ക്കാൻ എങ്ങനെ സാധിക്കുമെന്നതാണ്. കാരണം, വേനൽക്കാലത്ത് ശരീരത്തിൽ ആവശ്യത്തിന് പോഷകങ്ങളും ജലാംശവും ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. താപനില ഉയരുന്നത് നിർജ്ജലീകരണത്തിനും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും.
വിയർപ്പിലൂടെ ശരീരത്തിലെ സോഡിയവും മറ്റ് പോഷകങ്ങളും നഷ്ടപ്പെടും. അതിനാൽ വേനൽക്കാലത്ത് ആരോഗ്യത്തിന് പ്രശ്നങ്ങളില്ലാതെ ശരീരഭാരം കുറയ്ക്കുകയെന്നത് വെല്ലുവിളിയാണ്. ഉന്മേഷദായകവും എളുപ്പം തയ്യാറാക്കാവുന്നതുമായ ഈ പാനീയങ്ങൾ ശരീരഭാരം കുറയ്ക്കുന്നതിനും നിർജ്ജലീകരണം ചെറുക്കുന്നതിനും സഹായിക്കും. അവ ഏതെല്ലാമാണെന്ന് നോക്കാം.
ബട്ടർ മിൽക്ക്: ബട്ടർ മിൽക്ക് ഉന്മേഷദായകമായ പാനീയമാണ്. തൈരിൽ ജീരക പൊടിയും മല്ലിയിലയോ പുതിനയിലയോ ചേർത്ത് കഴിക്കാം. ഈ പാനീയം ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ നൽകാൻ സഹായിക്കുന്നു. ഇതിൽ കലോറി കുറവാണ്. ഇത് ശരീരത്തിൽ ജലാംശം നിലനിർത്താനും നിർജ്ജലീകരണം തടയാനും സഹായിക്കുന്നു.
ALSO READ: ഉയർന്ന യൂറിക് ആസിഡ് ആരോഗ്യത്തിന് അപകടം; യൂറിക് ആസിഡ് കുറയ്ക്കാൻ ഈ വീട്ടുവൈദ്യങ്ങൾ സഹായിക്കും
നാരങ്ങാവെള്ളം: നാരാങ്ങാവെള്ളം വേനൽക്കാലത്ത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന പാനീയമാണ്. ഇതിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു. വിയർപ്പിലൂടെ നഷ്ടപ്പെട്ടേക്കാവുന്ന ഇലക്ട്രോലൈറ്റുകളെ സന്തുലിതമാക്കാൻ നാരങ്ങാവെള്ളം മികച്ചതാണ്. ഇത് മെറ്റബോളിസം വർധിപ്പിക്കാനും കുടലിന്റെ ആരോഗ്യം മികച്ചതാക്കാനും സഹായിക്കുന്നു.
ജീരക വെള്ളം: ജീരക വെള്ളം ശരീരഭാരം കുറയ്ക്കാൻ മികച്ചതാണ്. ഇത് എളുപ്പത്തിൽ തയ്യാറാക്കാവുന്നതുമാണ്. ജീരകം ചേർത്ത് വെള്ളം തിളപ്പിച്ച് കുടിക്കുന്നതാണ് ഉത്തമം. ഇതിൽ പോഷകങ്ങളും ദഹനത്തിന് സഹായിക്കുന്ന സംയുക്തങ്ങളും അടങ്ങിയിരിക്കുന്നു. ഇതിൽ കലോറി കുറവായതിനാൽ ശരീരഭാരം കുറയ്ക്കാൻ ഗുണം ചെയ്യുന്നു.
കുക്കുമ്പർ വാട്ടർ: വൈറ്റമിൻ ബി, മഗ്നീഷ്യം മുതലായവ അടങ്ങിയ പച്ചക്കറിയാണ് കുക്കുമ്പർ. ഇതിൽ ജലാംശം ധാരാളമായി അടങ്ങിയിരിക്കുന്നു. ശരീരഭാരം കുറയ്ക്കാനും നിർജ്ജലീകരണം തടയാനും കുക്കുമ്പർ വാട്ടർ മികച്ചതാണ്.
ALSO READ: ശ്രദ്ധിക്കുക! ഈ പാൽ ഉത്പന്നങ്ങൾ ഹൃദയത്തിന്റെ ആരോഗ്യത്തിന് ദോഷം ചെയ്യും
തേങ്ങാവെള്ളം: വേനൽക്കാലത്ത് ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കാൻ തേങ്ങാവെള്ളം മികച്ചതാണ്. ഇത് ശരീരത്തിന് ഉന്മേഷവും ഊർജ്ജവും നൽകാൻ സഹായിക്കുന്നു. ഇലക്ട്രോലൈറ്റുകളുടെ പ്രകൃതിദത്ത ഉറവിടമാണ് തേങ്ങാവെള്ളം. തേങ്ങാവെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.
ബാർലി വെള്ളം: ബാർലി ആരോഗ്യകരവും പോഷക സമ്പുഷ്ടവുമാണ്. ഇത് വിശപ്പ് കുറയ്ക്കാനും ദീർഘനേരം വയറുനിറഞ്ഞതായി തോന്നാനും സഹായിക്കുന്നു. നാരുകളാൽ സമ്പുഷ്ടമായ പാനീയമാണ് ബാർലി വെള്ളം. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. എന്നാൽ, പ്രമേഹരോഗമുള്ളവർ ബാർലി അമിതമായി കഴിക്കുന്നത് ദോഷം ചെയ്യും. ഡോക്ടറുമായി സംസാരിച്ചതിന് ശേഷം മാത്രം ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുക.
Disclaimer: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.