World Liver Day 2022: കരൾ രോ​ഗത്തെ സംബന്ധിച്ച മിഥ്യാധാരണകളും വാസ്തവങ്ങളും

എല്ലാ വർഷവും ഏപ്രിൽ 19-ന് ലോക കരൾ ദിനം ആചരിക്കുന്നത്, കരൾ നമ്മുടെ ശരീരത്തിന് എത്രത്തോളം പ്രധാനമാണെന്നും കരൾ രോഗങ്ങൾ എങ്ങനെ ഫലപ്രദമായി കൈകാര്യം ചെയ്യാമെന്നുമുള്ള അവബോധം വളർത്തിയെടുക്കുന്നതിനുള്ള അവസരമാണ്

Written by - Zee Malayalam News Desk | Last Updated : Apr 19, 2022, 10:45 PM IST
  • കരളിന് എന്തെങ്കിലും അസുഖം ഉണ്ടായാൽ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത് വളരെ വൈകിയായിരിക്കും
  • ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഹെപ്പറ്റോസെല്ലുലാർ ക്യാൻസർ, സിറോസിസ് തുടങ്ങിയവയാണ് കരളിനെ ബാധിക്കുന്ന പ്രധാന രോഗങ്ങൾ
  • മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപഭോഗം, അനാരോഗ്യകരമായ ഭക്ഷണശീലം എന്നിവ മൂലമാണ് കരളിനെ രോഗങ്ങൾ ബാധിക്കുന്നത്.
World Liver Day 2022: കരൾ രോ​ഗത്തെ സംബന്ധിച്ച മിഥ്യാധാരണകളും വാസ്തവങ്ങളും

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, കരൾ രോഗങ്ങളാണ് ഇന്ത്യയിലെ മരണകാരണങ്ങളിൽ പത്താം സ്ഥാനത്തുള്ളത്. എല്ലാ വർഷവും ഏപ്രിൽ 19-ന് ലോക കരൾ ദിനം ആചരിക്കുന്നത്, കരൾ നമ്മുടെ ശരീരത്തിന് എത്രത്തോളം പ്രധാനമാണെന്നും കരൾ രോഗങ്ങൾ എങ്ങനെ ഫലപ്രദമായി കൈകാര്യം ചെയ്യാമെന്നുമുള്ള അവബോധം വളർത്തിയെടുക്കുന്നതിനുള്ള അവസരമാണ്. ശരീരത്തിലെ രണ്ടാമത്തെ വലിയ അവയവമായ കരൾ, നമ്മുടെ ശരീരത്തിന്റെ ദഹനവ്യവസ്ഥയിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. മരുന്ന് ഉൾപ്പെടെ നമ്മൾ കഴിക്കുന്ന എല്ലാ പദാർഥങ്ങളും കരളിലൂടെയാണ് കടന്നുപോകുന്നത്. രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്നു, അണുബാധയെ പ്രതിരോധിക്കുന്നു, വിഷവസ്തുക്കളെ നീക്കം ചെയ്യുന്നു, കൊളസ്ട്രോൾ നിയന്ത്രിക്കുന്നു, പ്രോട്ടീനുകൾ ഉത്പാദിപ്പിക്കുന്നു, ദഹനത്തെ സഹായിക്കുന്നതിന് പിത്തരസം പുറപ്പെടുവിക്കുന്നു തുടങ്ങി നിരവധിയാണ് കരളിന്റെ ജോലികൾ.

ALSO READ: Liver Failure Symptoms: കരൾ രോഗങ്ങളുടെ കാരണങ്ങളും ലക്ഷണങ്ങളും

കരൾ ഇല്ലാതെ മനുഷ്യന് അതിജീവനം സാധ്യമല്ല. എന്നാൽ, കരളിന് എന്തെങ്കിലും അസുഖം ഉണ്ടായാൽ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത് വളരെ വൈകിയായിരിക്കും. ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഹെപ്പറ്റോസെല്ലുലാർ ക്യാൻസർ, സിറോസിസ് തുടങ്ങിയവയാണ് കരളിനെ ബാധിക്കുന്ന പ്രധാന രോഗങ്ങൾ. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപഭോഗം, അനാരോഗ്യകരമായ ഭക്ഷണശീലം, അമിത ഭക്ഷണം, ഉദാസീനമായ ജീവിതശൈലി, വ്യായാമക്കുറവ് എന്നിവ മൂലമാണ് കരളിനെ രോഗങ്ങൾ ബാധിക്കുന്നത്. നമ്മൾ കരളിനെ സംബന്ധിച്ച് പല മിഥ്യാധാരണകളും പുലർത്തുന്നുണ്ട്. മുംബൈയിലെ ഗ്ലോബൽ ആശുപത്രിയിലെ കരൾ, പാൻക്രിയാസ്, കുടൽ ട്രാൻസ്പ്ലാൻറ് പ്രോഗ്രാം, എച്ച്പിബി സർജറി എന്നിവയുടെ ഡയറക്ടറായ ഗൗരവ് ചൗബൽ കരളിനെക്കുറിച്ചുള്ള മിഥ്യാധാരണകളെക്കുറിച്ച് വ്യക്തമാക്കുന്നു. കരൾ സംബന്ധമായ അസുഖങ്ങളെക്കുറിച്ചുള്ള മിഥ്യാധാരണകളും അവയുടെ സത്യാവസ്ഥയും ഇങ്ങനെയാണ്: 

രോഗലക്ഷണങ്ങൾ ഇല്ല എന്നതിനർത്ഥം വ്യക്തിക്ക് സിറോസിസ് ഇല്ലെന്നാണ്

രോഗലക്ഷണങ്ങൾ ഇല്ലാത്തതിനാൽ ഒരാളുടെ കരൾ ആരോ​ഗ്യമുള്ളതാണെന്ന് അർഥമില്ല. ഒരു വ്യക്തിക്ക് മുൻകാല ലക്ഷണങ്ങളൊന്നുമില്ലാതെ ലിവർ സിറോസിസ് ഉണ്ടാകാൻ സാധ്യതയുണ്ട്. ലിവർ സിറോസിസ് ബാധിച്ചാലും ആദ്യഘട്ടങ്ങളിൽ കരൾ പ്രവർത്തനക്ഷമമായിരിക്കും. എന്നാൽ, കരളിന്റെ പ്രവർത്തനം മന്ദ​ഗതിയിലാകുമ്പോൾ കാലുകളിൽ വേദന, കാലുകളിൽ വീക്കം, പേശികൾക്ക് വേദന എന്നീ ലക്ഷണങ്ങൾ അനുഭവപ്പെട്ട് തുടങ്ങും.

കരൾ കാൻസർ ഭേദമാക്കാനാവാത്തതാണ്

കരളിനെ ബാധിക്കുന്ന കാൻസർ ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കില്ലെന്നത് തെറ്റിദ്ധാരണയാണ്. കാൻസർ ബാധിച്ചാൽ മാറ്റിവയ്ക്കാൻ കഴിയുന്ന ശരീരത്തിലെ ഏക ഖര അവയവമാണ് കരൾ. അമേരിക്കൻ കാൻസർ സൊസൈറ്റിയുടെ കണക്കനുസരിച്ച്, 2021-ൽ യുണൈറ്റഡ് സ്റ്റേറ്റ്സിലെ 42,000ൽ അധികം ആളുകൾക്ക് കരളിൽ അർബുദം കണ്ടെത്തിയിട്ടുണ്ട്.

ALSO READ: Kidney Failure Symptoms: അമിത മൂത്ര ശങ്കയും ക്ഷീണവും ഉണ്ടെങ്കിൽ സൂക്ഷിക്കുക വൃക്ക രോഗത്തിന്റെ ലക്ഷണങ്ങൾ ആകാം; മറ്റ് പ്രധാന ലക്ഷണങ്ങൾ എന്തൊക്കെ?

നിങ്ങളുടെ കരൾ പ്രവർത്തിക്കുന്നു അല്ലെങ്കിൽ പ്രവർത്തിക്കുന്നില്ലെന്ന് സ്വയം തീരുമാനിക്കൽ

കരൾ രോഗത്തിന് നിരവധി ഘട്ടങ്ങളുണ്ട്. വീക്കം, കാലുകളിലും കണങ്കാലുകളിലും വേദന, സന്ധികളിലെ വേദന, കരളിന്റെ പ്രവർത്തനം മന്ദ​ഗതിയിലാകുക എന്നിവയാണ് ഇതിൽ പ്രധാനപ്പെട്ടവ. കരൾ രോഗത്തിന്റെ ലക്ഷണങ്ങൾ കണ്ടാലുടൻ ഡോക്ടറെ സമീപിച്ച് ചികിത്സ തേടേണ്ടതാണ്. മഞ്ഞപ്പിത്തം (തൊലിയിലും/കണ്ണുകളിലും മഞ്ഞനിറം), അസൈറ്റ്സ് (അടിവയറ്റിലെ വീക്കം), രക്തം കലർന്ന ഛർദ്ദി എന്നിവയെല്ലാം കരൾ രോ​ഗത്തിന്റെ ​ഗുരുതരമായ ലക്ഷണങ്ങളാണ്.

മദ്യം കഴിക്കാത്തവരെ സിറോസിസ് ബാധിക്കില്ല

മദ്യപാനം ലിവർ സിറോസിസിലേക്ക് നയിക്കുന്ന പ്രധാന ഘടകമാണ്. എന്നാൽ, ലിവർ സിറോസിസിന് അത് മാത്രമല്ല കാരണം. മദ്യം ഒരുതവണ പോലും കഴിക്കാത്തവരെയും ലിവർ സിറോസിസ് ബാധിക്കാം. കരളിൽ ഉണ്ടാകുന്ന വിവിധ പരിക്കുകൾ മൂലം കരളിന് ഗുരുതരമായ രോ​ഗങ്ങൾ ഉണ്ടാകാം. ഭക്ഷണക്രമം, പാരമ്പര്യ ഘടകങ്ങൾ, മഞ്ഞപ്പിത്തം, ഹെപ്പറ്റൈറ്റിസ് ബി അല്ലെങ്കിൽ സി എന്നിവയും ലിവർ സിറോസിസിലേക്ക് നയിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News