LPG Cylinder Booking: പെട്രോളിന്റെയും ഡീസലിന്റെയും വില വർദ്ധിക്കുന്നതിനൊപ്പം എൽപിജി സിലിണ്ടറിന്റെ വിലയും (Gas Cylinders Price) ഇപ്പോൾ ആകാശംമുട്ടെ ഉയരുകയാണ്. കഴിഞ്ഞ ദിവസം IOC ഫെബ്രുവരിയിൽ സിലിണ്ടറിന്റ വില വർധിപ്പിച്ചത് മൂന്നാമത്തെ തവണയാണ്. നേരത്തെ ഫെബ്രുവരി 4, ഫെബ്രുവരി 14 തീയതികളിൽ വില വർദ്ധിപ്പിച്ചിരുന്നു. അതിനു ശേഷമാണ് വീണ്ടും അതിന്റെ വില 769 രൂപയിൽ നിന്ന് 794 രൂപയായി ഉയർത്തിയത്. ഡൽഹിയിൽ എൽപിജി സിലിണ്ടറിന്റെ നിരക്ക് 794 രൂപയായി ഉയർത്തിയിട്ടുണ്ട്. ഇതോടെ ഫെബ്രുവരിയിൽ എൽപിജി സിലിണ്ടറിന്റെ വില 100 രൂപയാണ് വർദ്ധിപ്പിച്ചത്.
ഇത്തരമൊരു സാഹചര്യത്തിൽ നിങ്ങൾക്ക് വേണമെങ്കിൽ ഗ്യാസ് സിലിണ്ടർ തികച്ചും സൗജന്യമായി ലഭിക്കും. എൽപിജി ഉപഭോക്താക്കൾക്കായി പേടിഎം (PayTm) ഒരു വമ്പിച്ച ഓഫർ കൊണ്ടുവന്നിട്ടുണ്ട്. ഈ ഓഫറിന് കീഴിൽ സിലിണ്ടർ ബുക്ക് ചെയ്യുമ്പോൾ നിങ്ങൾക്ക് 700 രൂപ ക്യാഷ്ബാക്ക് ലഭിക്കും. നേരത്തെ ഈ ഓഫർ 31.01.2021 വരെയാണ് പേടിഎം വാഗ്ദാനം ചെയ്തിരുന്നതെങ്കിലും ഇപ്പോൾ 28.02.2021 വരെ നീട്ടിയിട്ടുണ്ട്.
Also Read: LPG Cylinder: Paytm ലൂടെ Cylinder ബുക്ക് ചെയ്യൂ സൗജന്യ cashback offer നേടൂ..!
പേടിഎമ്മിൽ നിന്നും ഗ്യാസ് സിലിണ്ടർ (LPG Cylinder Booking on Paytm) ബുക്ക് ചെയ്യുമ്പോൾ നിങ്ങൾക്ക് 700 രൂപ വരെ (Cashback offer on LPG Cylinder Booking) നിങ്ങൾക്ക് ക്യാഷ്ബാക്ക് ഓഫർ ലഭിക്കും. ഈ ഓഫർ പ്രയോജനപ്പെടുത്തുന്നതിന് നിങ്ങൾ Paytm അപ്ലിക്കേഷൻ ഡൗൺലോഡുചെയ്താൽ മാത്രം മതി. ഇതിനുശേഷം നിങ്ങൾക്ക് 700 രൂപ ക്യാഷ്ബാക്ക് ലഭിക്കും.
ക്യാഷ്ബാക്ക് സൗകര്യം പ്രയോജനപ്പെടുത്തുന്നതിന് നിങ്ങൾക്ക് Recharge and Pay Bills എന്ന ഓപ്ഷനിൽ ക്ലിക്കുചെയ്ത് Book a Cylider ൽ ക്ലിക്കുചെയ്യുക. ഇപ്പോൾ ഇവിടെ നിങ്ങൾക്ക് ഗ്യാസ് സിലിണ്ടറുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പൂരിപ്പിക്കണം. ഇതിനുശേഷം, ബുക്കിംഗ് ചെയ്യുന്നതിനുമുമ്പ് നിങ്ങൾക്ക് FIRSTLPG യുടെ പ്രൊമോ കോഡ് നൽകണം എന്നാൽ മാത്രമേ നിങ്ങൾക്ക് ക്യാഷ്ബാക്ക് ലഭിക്കുകയുള്ളൂ.
എൽപിജി സിലിണ്ടർ ബുക്കിംഗിൽ പേടിഎം ഓഫർ (Paytm offer on LPG Cylinder Booking)
പേടിഎമ്മിൽ (Paytm) നിന്ന് ആദ്യമായി ഗ്യാസ് ബുക്ക് ചെയ്യുന്നവർക്ക് മാത്രമാണ് പേടിഎമ്മിന്റെ ഈ ഓഫർ. ഈ സമയം ഒരു സിലിണ്ടറിന്റെ വില (14.2 kg) 794 രൂപയാണ്. നിങ്ങൾ Paytm- ൽ നിന്ന് ഗ്യാസ് ബുക്ക് ചെയ്യുകയും പ്രൊമോ കോഡ് ഉപയോഗിക്കുകയുമാണെങ്കിൽ സിലിണ്ടറിന്റെ മുഴുവൻ വിലയും നിങ്ങളുടെ അക്കൗണ്ടിലേക്ക് തിരികെ വരും. ഈ ഓഫറിനായി പേടിഎം നിരവധി ഗ്യാസ് കമ്പനികളുമായി സഖ്യത്തിലേർപ്പെട്ടിട്ടുണ്ട്.
പേടിഎമ്മിൽ നിന്ന് ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യുന്നതിന്റെ പ്രയോജനങ്ങൾ (Gas Booking on Paytm)
ഗ്യാസ് സിലിണ്ടർ ബുക്കിംഗിന് 700 രൂപ വരെ Paytm ക്യാഷ്ബാക്ക് നൽകുന്നു.
ഈ ഓഫർ ആദ്യമായി Paytm ലൂടെ ഗ്യാസ് ബുക്ക് ചെയ്യുന്നവർക്ക് ലഭിക്കും
പുതുവർഷത്തിലെ ആദ്യത്തെ ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യുന്നതിന് ക്യാഷ്ബാക്ക് ലഭ്യമാണ്.
Also Read: എൽപിജി സിലിണ്ടർ വെറും 194 രൂപയ്ക്ക്, Paytm ന്റെ പുതിയ ഓഫർ ശ്രദ്ധിക്കൂ..!
കുറഞ്ഞത് 500 രൂപയെങ്കിലും ബുക്കിംഗ് തുകയിലാണ് ഈ ഓഫർ.
ഈ ഓഫർ ഒരു തവണ മാത്രമേ ഉപയോഗിക്കാൻ കഴിയൂ.
ക്യാഷ്ബാക്കിനായി പേയ്മെന്റ് നടത്തുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന സ്ക്രാച്ച് കൂപ്പൺ തുറക്കണം.
ഈ ക്യാഷ്ബാക്ക് ഓഫർ ഫെബ്രുവരി 28 വരെ അതായത് ഇന്നുവരെ മാത്രം ലഭിക്കും
ബുക്ക് ചെയ്ത് 24 മണിക്കൂറിനുള്ളിൽ നിങ്ങൾക്ക് ക്യാഷ്ബാക്കിന്റെ സ്ക്രാച്ച് കാർഡ് ലഭിക്കും.
ഈ സ്ക്രാച്ച് കാർഡ് 7 ദിവസത്തിനുള്ളിൽ ഉപയോഗിക്കണം.
സ്ക്രാച്ച് കാർഡ് നിങ്ങൾക്ക് തുറക്കാൻ കഴിയുന്നില്ലെങ്കിൽ Cashback and Offers Section ൽ പോയി നിങ്ങൾക്ക് ഇത് തുറക്കാൻ കഴിയും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില് വാര്ത്തകള് ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.