New Delhi: ഇന്ത്യൻ റയിൽവെയുടെ (Indian Railway) ഓക്സിജൻ എക്സ്പ്രസ് ഇതുവരെ 25000 ടൺ ഓക്സിജൻ (Oxygen) ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി എത്തിച്ചുവെന്ന് ഇന്ത്യൻ റയിൽവേ ഇന്ന് പറഞ്ഞു. 15 സംസ്ഥാങ്ങളിലായി 39 നഗരങ്ങളിലാണ് ഓക്സിജൻ എത്തിച്ചതെന്നും റയിൽവേ ശനിയാഴ്ച വ്യക്തമാക്കി. കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് രാജ്യത്ത് കടുത്ത ഓക്സിജൻ ക്ഷാമം അനുഭവപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് റയിൽവേ ഓക്സിജൻ എത്തിക്കാൻ ആരംഭിച്ചത്.
#OxygenExpress trains have achieved a milestone of delivering 25,000 MT of oxygen in service to the Nation via Green Corridors by ensuring timely & swift movement of life-saving oxygen for COVID-19 patients. pic.twitter.com/kNCwkzsUrN
— Piyush Goyal (@PiyushGoyal) June 5, 2021
ഇന്ത്യൻ റെയിൽവേ ഇതുവരെ 25,629 ടൺ ലിക്വിഡ് മെഡിക്കൽ ഓക്സിജനാണ് (Oxygen) എത്തിച്ചത്, 1503 ടാങ്കറുകളിലായി ആണ് ഇന്ത്യൻ റെയിൽവേ ഓക്സിജൻ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ എത്തിച്ചത്. ഇതുവരെ 368 ഓക്സിജൻ എക്സ്പ്രെസ്സുകൾ യാത്ര പൂർത്തിയാക്കി കഴിഞ്ഞു. അത് കൂടാതെ 482 ടൺ ഓക്സിജനുമായി 30 ടാങ്കറുകൾ ഇപ്പോൾ യാത്ര ആരംഭിച്ചിട്ടുമുണ്ട്.
ആസ്സാമിൻ (Assam) 5 തവണയിൽ ഓക്സിജൻ എക്സ്പ്രസ്സ് ഓക്സിജൻ എത്തിച്ച് നൽകിയത്. അഞ്ചാം തവണ മാത്രം 80 ടൺ ഓക്സിജനാണ് ആസ്സാമിൽ എത്തിച്ചത്. കാരനാടകയിൽ 3000 ടൺ ഓക്സിജനും എത്തിച്ചിട്ടുണ്ട്. ഏപ്രിൽ 24 നാണ് ആദ്യം ഓക്സിജൻ എക്സ്പ്രസ് സർവീസ് ആരംഭിച്ചത്. ആദ്യം മഹാരാഷ്ട്രയിൽ 126 ടൺ ഓക്സിജൻ എത്തിച്ച് കൊണ്ടാണ് സർവീസ് ആരംഭിച്ചത്.
ഇതുവരെ 15 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഓസ്‍യ്ഗൻ എക്സ്പ്രസ്സ് ഓക്സിജൻ എത്തിച്ച് കഴിഞ്ഞു. ഉത്തരാഖണ്ഡ്, കർണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, രാജസ്ഥാൻ, തമിഴ്‌നാട്, ഹരിയാന, തെലങ്കാന, പഞ്ചാബ്, കേരളം, ദില്ലി, ഉത്തർപ്രദേശ്, ജാർഖണ്ഡ്, അസം എന്നിവിടങ്ങളിലാണ് ഇത് വരെ ഓക്സിജൻ എത്തിച്ചിട്ടുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...