പത്ത് വർഷം മുൻപ് ഇഷ്യൂ ചെയ്തതും പിന്നീട് പുതുക്കാത്തതുമായ ആധാർ കാർഡുകൾ അപ്ഡേറ്റ് ചെയ്യുന്നതിനായി അനുവദിച്ചിരിക്കുന്ന സമയം സെപ്തംബർ 14ന് അവസാനിക്കും. ആധാർ കാർഡ് സൗജന്യമായി അപ്ഡേറ്റ് ചെയ്യുന്നതിനുള്ള സമയപരിധിയാണ് സെപ്തംബർ 14ന് അവസാനിക്കുന്നത്. യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ആണ് സമയപരിധി നിശ്ചയിച്ചിരിക്കുന്നത്.
സൗജന്യമായി അപ്ഡേറ്റ് ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചാൽ യുഐഡിഎഐ 50 രൂപ ഫീസ് ഈടാക്കും. ബയോമെട്രിക് വിവരങ്ങളോ വിലാസം സംബന്ധിച്ച വിവരങ്ങളോ യുഐഡിഎഐയുടെ സെൻട്രൽ ഐഡന്റിറ്റീസ് ഡാറ്റ റിപ്പോസിറ്ററിയിൽ (സിഐഡിആർ) സമർപ്പിക്കുന്ന പ്രക്രിയയാണ് ആധാർ ഒഥന്റിക്കേഷൻ. യുഐഡിഎഐ അവരുടെ പക്കലുള്ള വിവരങ്ങളും സമർപ്പിക്കപ്പെട്ട വിവരങ്ങളും പരിശോധിച്ച് കൃത്യത പരിശോധിക്കും.
ആധാർ കാർഡ് അപ്ഡേഷൻ ചെയ്യേണ്ടതിങ്ങനെ
myaadhaar.uidai.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഇതിൽ ആധാർ നമ്പറും രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും ഒടിപിയും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
പ്രൊഫൈലിൽ കാണുന്ന ഐഡന്റിറ്റിയും വിലാസം സംബന്ധിച്ച വിവരങ്ങളും പരിശോധിക്കുക.
വിവരങ്ങൾ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തി സബ്മിറ്റ് ചെയ്യുക.
സമർപ്പിക്കേണ്ട രേഖകളും ഐഡന്റിറ്റി വിവരങ്ങളും വിലാസം സംബന്ധിച്ച രേഖകളും അപ്ലോഡ് ചെയ്യുക
ഓരോ ഫയലും 2 എംബിയിൽ താഴെ വലിപ്പവും JPEG, PNG അല്ലെങ്കിൽ പിഡിഎഫ് ഫോർമാറ്റിലും ആണെന്ന് ഉറപ്പുവരുത്തുക
നിങ്ങളുടെ ആധാർ വിവരങ്ങൾ അവലോകനം ചെയ്ത് സബ്മിറ്റ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.