ന്യൂ ഡൽഹി: ആം ആദ്മി പാർട്ടി 2022ൽ ഉത്തർ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രിയും എഎപി ദേശീയ കൺവീനറുമായ അരവിന്ദ് കേജ്രിവാൾ പ്രഖ്യാപിച്ചു. യുപി ജനതയെ പിന്നോട്ട് കൊണ്ടുപോയത് അവിടുത്തെ പ്രധാനപ്പെട്ട പാർട്ടികളാണെന്ന് കേജ്രിവാൾ വിമർശിച്ചു. അഴിമതിയും വിദ്വേഷ രാഷ്ട്രീയവും യുപിയെ പുരോഗതിയിലേക്ക് പോകുന്നത് തടഞ്ഞുവെന്ന് കേജ്രവാൾ കൂട്ടിച്ചേർത്തു.
Aam Aadmi Party will fight Uttar Pradesh elections in 2022: AAP leader and Delhi CM Arvind Kejriwal pic.twitter.com/6MtUylSGGV
— ANI (@ANI) December 15, 2020
ആരോഗ്യ സേവനത്തിനും വിദ്യാഭ്യാസത്തിനുമായി യുപിയിലെ (UP) ജനത എന്തിന് ഡൽഹിയിലേക്ക് നോക്കുന്നതെന്ന് കേജ്രിവാൾ ചോദിച്ചു. നല്ല വിദ്യാഭ്യാസവും ആരോഗ്യ മേഖലയും, മൊഹല്ല ക്ലിനിക്കുകളും, സൗജന്യമായി വെള്ളവും വൈദ്യുതിയും തുടങ്ങിയ സൗകര്യങ്ങൾ യുപി തന്നെ ഒരുക്കാം സാധിക്കുമെന്ന് കേജ്രിവാൾ (Arvind Kejriwal) പറഞ്ഞു. യുപിയിലെ വിദ്വേഷ രാഷ്ട്രീയവും അഴിമതിയുമാണ് സംസ്ഥാത്തെ പിന്നോട്ടടിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആം ആദ്മി പാർട്ടിയുടെ ഉദ്യേശങ്ങൾ സത്യസന്ധമായതും ഭരണം യാതൊരുവിധത്തിൽ പരിമിതപ്പെടുത്തില്ലയെന്ന് കേജ്രിവാൾ ഉറപ്പ് നൽകി.
എഎപി (AAP) ഇതിന് മുമ്പ് ഡൽഹി, പഞ്ചാബ്, ഹരിയാന, ഗോവ എന്നീ സംസ്ഥാനങ്ങളിലും 2019 ലോക്സഭ തെരഞ്ഞെടുപ്പിലും മത്സരിച്ചിരുന്നു. ഡൽഹിയിൽ തുടർച്ചയായി മൂന്നാം തവണയാണ് കേജ്രിവാളിന്റെ പാർട്ടി അധികാരത്തിൽ എത്തിയത്. 2020 തെരഞ്ഞെടുപ്പിൽ 70തിൽ 62 സീറ്റ് നേടിയാണ് എഎപി മൂന്നാം തവണയും ഡൽഹിയെ (Delhi) പിടിച്ചടക്കിയത്. കഴിഞ്ഞ ദിവസം ഗോവയിലെ ജില്ല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ദക്ഷിണ ഗോവയിൽ എഎപിയുടെ സ്ഥാനാർഥി ജയിച്ചിരുന്നു.
Also Read: AAP പ്രവർത്തകർ കർഷക സമരത്തിന് പിന്തുണ നൽകി നാളെ നിരാഹാരം ഇരിക്കും
അതേസമയം കഴിഞ്ഞ ആഴ്ചയിൽ എഎപി അടുത്ത ഗുജറാത്ത് നിയമസഭ തെറഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറെടുക്കകയാണെന്ന് പാർട്ടി അറിയിച്ചിരുന്നു. യുവ നേതാവ് ഗോപാൾ ഇറ്റാലിയെ എഎപിയുടെ ഗുജറാത്തിലെ സംസ്ഥാന കൺവീനറായി നിയമിക്കുകയും ചെയ്തു.
കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy