Bhilwara: ജോധ്പൂരിന് പിന്നാലെ ഭിൽവാരയിലും സംഘര്‍ഷം. പുതിയ് സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ പ്രദേശത്ത് ഇന്‍റർനെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചു.
ബുധനാഴ്ച രാത്രി രണ്ട് പേരെ ചില അജ്ഞാതർ ആക്രമിയ്ക്കുകയായിരുന്നു. ഇത് നഗരത്തില്‍ സംഘർഷാവസ്ഥ സൃഷ്ടിച്ചു. ഭിൽവാരയിലെ സംഗനേർ മേഖലയിലാണ് സംഭവം. എന്നാല്‍, വർഗീയ സംഘര്‍ഷമാണോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തെത്തുടര്‍ന്നാണ് ഇന്‍റർനെറ്റ് സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തിവച്ചത്.
"ഭിൽവാരയിലെ സംഗനേർ പ്രദേശത്ത് ബുധനാഴ്ച രാത്രി ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന രണ്ട് പേരെ ചില അജ്ഞാതർ ആക്രമിയ്ക്കുകയായിരുന്നു. ഇവരുടെ ബൈക്കും കത്തിച്ചു. പോലീസ് വിഷയം അന്വേഷിക്കുകയാണ്,” ആശിഷ് മോദി, ജില്ലാ കലക്ടർ ഭിൽവാര മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ ഒരാള്‍ക്ക് നിസാര പരിക്കുകളും മറ്റൊരാൾക്ക് തലയ്ക്ക് നിസാര പരിക്കേറ്റതായും ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
Rajasthan | An incident was reported in the Sanganer area of Bhilwara last night in which two persons were attacked by some unknown people when they were having food. Their bike was also set ablaze. We are investigating the matter: Ashish Modi, District Collector Bhilwara pic.twitter.com/lGSs7IorR9
— ANI MP/CG/Rajasthan (@ANI_MP_CG_RJ) May 5, 2022
പ്രദേശത്ത് സംഘര്‍ഷം രൂക്ഷമാവാതിരിക്കാന്‍ പ്രതിരോധ നടപടിയെന്നോണമാണ് ഇന്‍റർനെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചത്.
കഴിഞ്ഞ മൂന്ന് ദിവസത്തോളമായി രാജസ്ഥാനില്‍ സംഘര്‍ഷം തുടരുകയാണ്. ചൊവ്വാഴ്ച ഈദ് ദിനത്തിൽ ജോധ്പൂരിൽ പതാക ഉയർത്തിയതിനെച്ചൊല്ലിയാണ് വർഗീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. പെരുന്നാള്‍ ആഘോഷത്തിനിടെ ഉയർത്തിയ പതാകയും ഉച്ചഭാഷിണിയും നീക്കം ചെയ്തിതിരുന്നു.
Also Read: ജോധ്പൂരിൽ കർഫ്യൂ മെയ് 6 വരെ നീട്ടി; സംഘർഷത്തിൽ 140 പേർ അറസ്റ്റിൽ
അതേസമയം, സംഘര്‍ഷത്തെത്തുടര്‍ന്ന് ജോധ്പൂരിൽ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ മെയ് 6 വരെ നീട്ടി. ജില്ലാ പോലീസ് കമ്മീഷണറാണ് കര്‍ഫ്യൂ നീട്ടി ഉത്തരവ് ഇറക്കിയത്.
ഈദിന് മണിക്കൂറുകൾക്ക് മുന്‍പാണ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്‍റെ ജന്മനാടായ ജോധ്പൂരിൽ ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷാവസ്ഥ ഉടലെടുത്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...