രാജസ്ഥാനിലെ ജോധ്പൂരില്‍ തിങ്കളാഴ്ച അര്‍ധരാത്രിയോടെ ആരംഭിച്ച സംഘര്‍ഷത്തെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ മെയ് ആറ് വരെ നീട്ടി. ജില്ലാ പോലിസ് കമ്മീഷ്ണറാണ് കര്‍ഫ്യൂ നീട്ടി ഉത്തരവ് ഇറക്കിയത്. പെരുന്നാള്‍ ആഘോഷത്തിനിടെ ഉയർത്തിയ പതാകയും ഉച്ചഭാഷിണിയും നീക്കം ചെയ്തിതിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷം ഉണ്ടായത്. റെയ്ക്ബാഗ് പാലസ് ബസ്റ്റാന്റ് റെയ്കബാഗ് റെയില്‍വേ സ്‌റ്റേഷന്‍ എന്നിവയെ കര്‍ഫ്യൂവില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പരീക്ഷയ്ക്കെത്തുന്ന വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും കര്‍ഫ്യൂവില്‍നിന്ന് ഒഴിവാക്കി.
അതിനിടെ സംഘർഷവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടിയിരുന്നു. പ്രദേശത്തെ ക്രമസമാധാന നില സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും മന്ത്രാലയ അറിയിച്ചു. സംഭവത്തിൽ ഇതുവരെ 141 പേർ അറസ്റ്റിലായി.
ഈദിന് മണിക്കൂറുകൾക്ക് മുമ്പാണ് മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ ജന്മനാടായ ജോധ്പൂരിൽ ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷാവസ്ഥ ഉടലെടുത്തത്. ജലോരി ഗേറ്റ് സർക്കിളിൽ പതാക സ്ഥാപിക്കാനുള്ള ശ്രമമാണ് സംഘർഷത്തിൽ കലാശിച്ചത്. കല്ലേറിൽ 5 പൊലീസുകാർക്കും പരുക്കേറ്റു. സമാധാനവും ഐക്യവും നിലനിർത്തണമെന്ന് മുഖ്യമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു. വ്യാജ പ്രചരണങ്ങൾ തടയാൻ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുന്നതിനൊപ്പമാണ് കർഫ്യൂ നീട്ടാനും പോലീസ് ഉത്തരവിട്ടത്. കനത്ത പോലീസ് വിന്യാസത്തോടെ ചൊവ്വാഴ്ച പുലർച്ചെ സ്ഥിതി നിയന്ത്രണവിധേയമാക്കിയെങ്കിലും രാവിലെ ഒരു ഈദ്ഗാഹിലെ പ്രാർത്ഥനയ്ക്ക് ശേഷം സംഘർഷം വീണ്ടും രൂക്ഷമായി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...