ന്യൂഡൽഹി: 75-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ(Independence Day Celebrations) ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തിൽ പ്ലാസ്റ്റിക്കിൽ നിർമ്മിച്ച ദേശീയ പതാകകൾ(National Flag) ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് കേന്ദ്ര സർക്കാർ(Central Government). ഇത് സംബന്ധിച്ച് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും(Union Territories) കേന്ദ്ര ആഭ്യന്തര മന്ത്രാലയം(Ministry of Home Affairs) നിർദ്ദേശം നൽകി.
ദേശീയ പതാക രാജ്യത്തെ ജനങ്ങളുടെ പ്രതീക്ഷകളെയും അഭിലാഷങ്ങളെയും പ്രതിനിധാനം ചെയ്യുന്നതാണ്. അതിനാൽ ദേശീയ പതാക ബഹുമാനിക്കപ്പെടേണ്ടതാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ നിർദേശത്തിൽ പറയുന്നു. ദേശീയ പതാകയോട് സാർവത്രിക സ്നേഹവും ബഹുമാനവും വിശ്വസ്തതയും എല്ലാവർക്കും ഉണ്ട്. എന്നിരുന്നാലും ജനങ്ങൾക്കിടയിലും സർക്കാർ സ്ഥാപനങ്ങളിലും ദേശീയ പതാക പ്രദർശിപ്പിക്കുന്നത് സംബന്ധിച്ചുള്ള നിയമവശങ്ങൾ, ആചാരങ്ങൾ എന്നിവയുടെ അവബോധത്തിന്റെ അഭാവം പലപ്പോഴും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.
Also Read: Independence day 2021: ചെങ്കോട്ടയില്‍ സുരക്ഷ ശക്തമാക്കി ഡല്‍ഹി പൊലീസ്
രാജ്യത്തെ പ്രധാന സാംസ്കാരിക, കായിക പരിപാടികളിലടക്കം Paper Flags ആണ് ഉപയോഗിക്കുന്നത്. ഇത്തരത്തിൽ ഉപയോഗിക്കുന്ന പതാകകൾ വലിച്ചെറിയരുത്. സ്വകാര്യമായി പതാകയോടുള്ള ആദരവ് നിലനിർത്തി വേണം ഇവയെ ഉപേക്ഷിക്കേണ്ടതെന്നും നിർദേശത്തിൽ പറയുന്നുണ്ട്. പ്ലാസ്റ്റിക് പതാകകൾ കടലാസ് പതാകകൾ പോലെ Biodegradable അല്ല, ഇവ ദീർഘകാലം കഴിഞ്ഞാലും മണ്ണിൽ അലിഞ്ഞുചേരില്ല.
പതാകയുടെ അന്തസ്സിന് അനുസൃതമായി പ്ലാസ്റ്റിക് കൊണ്ട് നിർമ്മിച്ച ദേശീയ പതാകകൾ ഉചിതമായി നീക്കംചെയ്യുന്നതിൽ പ്രായോഗിക പ്രശ്നങ്ങളുണ്ട് എന്നും നിർദ്ദേശത്തിൽ പറയുന്നു.
Also Read: 74th Independence Day: ചെങ്കോട്ടയില്‍ പ്രധാനമന്ത്രി ദേശീയ പതാക ഉയര്‍ത്തി
ദേശീയ പതാകയോട് അനാദരവ് കാട്ടുന്നത് തടയാനുള്ള 1971-ലെ നിയമത്തിന്റെ രണ്ടാം വകുപ്പ്, 2002 ഫ്ലാഗ് കോഡ് ഓഫ് ഇന്ത്യ എന്നിവപ്രകാരം ദേശീയ പതാകയെ അപമാനിക്കുകയോ കത്തിക്കുകയോ മോശമാക്കുകയോ ചെയ്യുന്നത് മൂന്നു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകമാണെന്നും ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ നിർദ്ദേശത്തിൽ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...