Karnataka Election 2023: ഏറെ കാത്തിരുന്ന കർണാടക നിയമസഭ തിരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചു. മെയ് 10ന് ഒറ്റ ഘട്ടമായാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ മെയ് 13 ന് നടക്കും.
Also Read: Career and Success Tips: കരിയറിൽ പുരോഗതി ലഭിക്കുന്നില്ലേ? ഉന്നത വിജയത്തിന് ഈ നടപടികള്‍ സ്വീകരിക്കാം
സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചതോടെ മോഹന വാഗ്ദാനങ്ങളുമായി രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത് എത്തിയിരിയ്ക്കുകയാണ്. അടിപൊളി വാഗ്ദാനമാണ് ജനതാദൾ-സെക്കുലർ (Janata Dal-Secular JD-S) പ്രഖ്യാപിച്ചിരിയ്ക്കുന്നത്. അതായത്, ജെഡിഎസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ LPG സിലിണ്ടറിന് 50% സബ്‌സിഡി നൽകുമെന്ന് കർണാടക മുൻ മുഖ്യമന്ത്രി എച്ച്‌ഡി കുമാരസ്വാമി പ്രഖ്യാപിച്ചു. കൂടാതെ, ഓട്ടോ ഡ്രൈവർമാർക്ക് മാസം തോറും 2,000 രൂപ ധനസഹായം നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
Also Read: Chandra Grahan 2023: ചന്ദ്ര ഗ്രഹണം ഈ രാശിക്കാരുടെ ജീവിതത്തില്‍ സൃഷ്ടിക്കും വന്‍ പ്രതിസന്ധി
പാവപ്പെട്ടവര്‍ക്ക് സൗജന്യ ഗ്യാസ് നൽകാമെന്ന് വാഗ്ദാനം നൽകിയാണ് കേന്ദ്രസർക്കാർ ഉജ്വല പദ്ധതി നടപ്പാക്കിയതെന്നും ഇത് വിശ്വസിച്ച സ്ത്രീകൾക്ക് സിലിണ്ടറിനൊപ്പം വിലക്കയറ്റത്തിന്‍റെ ഷോക്ക് നൽകിയെന്നും കുമാരസ്വാമി പറഞ്ഞു. ഇപ്പോൾ സിലിണ്ടറിന്‍റെ വില 1000 കടന്നതിനാൽ പാവപ്പെട്ടവർക്ക് ഗ്യാസ് സിലിണ്ടര്‍ വാങ്ങുക എന്നത് അസാധ്യമാണ്, അദ്ദേഹം പറഞ്ഞു. യശ്വന്ത്പൂർ മണ്ഡലത്തിൽ പഞ്ചരത്ന രഥയാത്ര നടത്തുന്നതിനിടെ ഉച്ചഭക്ഷണ ഇടവേളയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ജെഡിഎസ് നേതാവ്.
പാചക വാതക വിലക്കിഴിവ് തന്‍റെ പാർട്ടിയുടെ ഒരേയൊരു പദ്ധതിയല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇനിയും നിരവധി പദ്ധതികളുണ്ട്. പ്രതിവർഷം അഞ്ച് സിലിണ്ടറുകൾ സൗജന്യമായി വിതരണം ചെയ്യും. ഓട്ടോ ഡ്രൈവർമാർക്ക് പ്രതിമാസം 2,000 രൂപ നൽകും. കൂടാതെ അംഗൻവാടി ജീവനക്കാരുടെ ക്ഷേമത്തിനായി നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്യും, അദ്ദേഹം പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ പ്രമുഖ പാര്‍ട്ടികള്‍ തങ്ങളുടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇത്തവണ കര്‍ണാടകയില്‍ ശക്തമായ ത്രികോണ മത്സരമാണ് നടക്കുക. 224 സീറ്റിലേയ്ക് ഒറ്റ ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക.
2018 ലെ നിയമസഭാ തിരഞ്ഞെടുപ്പ് പരിശോധിച്ചാല്‍ 104 സീറ്റുകളുമായി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയർന്നുവെങ്കിലും ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞിരുന്നില്ല. കോൺഗ്രസ് 78 സീറ്റുകൾ നേടിയപ്പോൾ ജെഡിഎസിന് 37 സീറ്റുകളാണ് ലഭിച്ചത്.
കോൺഗ്രസുമായി ചേർന്ന് ജെഡിഎസ് സർക്കാർ രൂപീകരിക്കുകയും കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കുകയും ചെയ്തു. എന്നാൽ, ഒരു വർഷത്തിനുശേഷം MLA മാര്‍ കൂറുമാറിയതോടെ ജെഡിഎസ്-കോൺഗ്രസ് സർക്കാർ വീണു, ബിജെപി അധികാരത്തില്‍ എത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...