ജൂലൈയിൽ നടന്ന ആഢംബര കല്ല്യാണത്തിന് ശേഷം ആദ്യമായി പൊതു വേദിയിൽ പ്രത്യക്ഷപ്പെട്ട് ആനന്ദ് അംബാനിയും രാധിക മെർച്ചന്റും.
പാരീസ് ഒളിമ്പിക്‌സ് ആസ്വദിക്കുന്ന അംബാനി കുടുംബമാണ് ക്യാമറ കണ്ണുകളിൽ ഉടക്കിയത്. കഴിഞ്ഞ 12നായിരുന്നു വിവിധ ആഘോഷാരവങ്ങള്‍ക്കൊടുവിൽ രാധികയെ ആനന്ദ് സ്വന്തമാക്കിയത്.
കല്ല്യാണ ശേഷം ഇരുവരും ഹണിമൂണ്‍ ആഘോഷിക്കാന്‍ ലണ്ടനില്‍ പോകുമെന്നായിരുന്നു പരന്ന അഭ്യൂഹങ്ങള്‍. എന്നാല്‍ ലണ്ടന് പകരം പാരീസിലേക്കാണ് ദമ്പതികൾ പറന്നത്. അതും ഒളിമ്പിക്സ് ആവേശത്തിൽ പങ്കു ചേരാൻ.
അംബാനി കുടുംബാംഗങ്ങള്‍ ഒന്നിച്ച് ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ നിമിഷ നേരം കൊണ്ടാണ് ഇന്റര്‍നെറ്റില്‍ വൈറലായത്. ആനന്ദ് അംബാനി, രാധിക മെര്‍ച്ചെന്റ്, മുകേഷ് അംബാനി, ഇഷ അംബാനി, ആനന്ദ് പിരമല്‍ എന്നിവരടങ്ങുന്ന ചിത്രമാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ചിത്രത്തിൽ ഇല്ലെങ്കിലും നിതാ അംബാനിയും പാരീസിൽ ഉണ്ടെന്നാണ് വിവരം. റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണായ നിത ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി അംഗമാണ്.
Read Also: ഇന്ത്യക്ക് രണ്ടാം മെഡൽ, ഷൂട്ടിംഗിൽ മനു ഭാകർ - സരബ്ജ്യോത് സിങ് സഖ്യത്തിന് വെങ്കലം
ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനുമായുളള പാര്‍ട്‌നര്‍ഷിപ്പില്‍ റിലയന്‍സ് ഗ്രൂപ്പ് പാരീസ് ഒളിമ്പിക്‌സില്‍ ആദ്യത്തെ ഇന്ത്യന്‍ ഹൗസ് തുറന്നിരുന്നു.
ഇന്ത്യന്‍ താരങ്ങള്‍ക്ക് വിജയങ്ങള്‍ ആഘോഷിക്കാനും ഇന്ത്യയുടെ ഒളിമ്പിക് യാത്ര ലോകമെമ്പാടും പങ്കിടാനും ഇന്ത്യൻ ഹൗസ് അവരെ അനുവദിമെന്നാണ് അവർ പറഞ്ഞത്. കൂടുതല്‍ ഒളിമ്പിക് താരങ്ങളെ വളര്‍ത്തിയെടുക്കുവാനും ഭാവി ഗെയിംസുലെ ഇന്ത്യൻ ആതിഥേയത്തിന് അടിത്തറ പാകാനും ലോക കായിക രംഗത്ത് ഇന്ത്യയെ ശക്തിപ്പെടുത്താനും കഴിയുമെന്നും അവർ കൂട്ടിച്ചേർത്തു.
ചിത്രത്തിൽ ഇവർ ധരിച്ചിരിക്കുന്ന വസ്ത്രങ്ങളും ആരാധക പ്രശംസ പിടിച്ചു പറ്റി. ഫ്‌ളോറല്‍ പ്രിന്റോട് കൂടിയ ഷര്‍ട്ടാണ് ആനന്ദ് ധരിച്ചിരിക്കുന്നത്. കടുത്ത ഓറഞ്ച് കള്ളറിലുള്ള സ്‌കര്‍ട്ടും ടോപ്പുമാണ് രാധികയുടെ വേഷം. ഇഷ അംബാനിയും ആനന്ദ് പിരമലും വെള്ള ഷര്‍ട്ട് ധരിച്ചപ്പോൾ മുകേഷ് അംബാനിയുടെ വേഷം നീല കള്ളറിലെ സ്ട്രിപ്ഡ് ഷര്‍ട്ടാണ്.
വിവാഹശേഷവും ആഘോഷങ്ങൾ തുടരുമെന്നും ലണ്ടനിലായിരിക്കും ദമ്പതികളുടെ ഹണിമൂൺ ആഘോഷങ്ങൾ എന്നതുമായിരുന്നു പുറത്തു വന്നിരുന്ന അഭ്യൂഹങ്ങൾ. ഇത്തരം ഊഹാപോഹങ്ങൾക്കാളാണ് ഈ ചിത്രം അവസാനം കുറിച്ചത്. ഇതിന് മുമ്പ് വിവാഹ ചിത്രങ്ങളായിരുന്നു സമൂഹ്യമാധ്യമങ്ങളെ പിടിച്ചുലച്ചത്. ഹോളിവുഡിൽ നിന്നും ബോളിവുഡിൽ നിന്നുമുള്ള താരങ്ങൾ ഒഴുകിയെത്തിയ വിവാഹാഘോഷങ്ങളുടെ ചിലവ് 5000 കോടിയായിരുന്നു. വിവാഹത്തിന് മുമ്പുള്ള പ്രീ വെഡ്ഡിങ് കാഴ്ചകൾക്കും ഇന്റർനെറ്റിൽ ഇന്നും കാഴ്ചക്കാർ ഏറെയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy