New Delhi: യുപി, ഗോവ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ റെക്കോർഡ് സംഖ്യയിൽ വോട്ടുചെയ്യാൻ വോട്ടർമാരോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ...
ട്വീറ്റിലൂടെയാണ് വോട്ട് ചെയ്ത് ജനാധിപത്യത്തിന്‍റെ ഉത്സവം ശക്തിപ്പെടുത്താൻ പ്രധാനമന്ത്രി ജനങ്ങളോട് ആഹ്വാനം ചെയ്തത്.
Polling will be held across Uttarakhand, Goa and in parts of Uttar Pradesh. I call upon all those whose are eligible to vote today to do so in record numbers and strengthen the festival of democracy.
— Narendra Modi (@narendramodi) February 14, 2022
"ഉത്തരാഖണ്ഡിലും ഗോവയിലും ഉത്തർപ്രദേശിന്‍റെ ചില ഭാഗങ്ങളിലും വോട്ടെടുപ്പ് നടക്കും. വോട്ട് ചെയ്യാൻ അർഹതയുള്ള എല്ലാവരോടും റെക്കോർഡ് സംഖ്യയിൽ വോട്ട് ചെയ്യാനും ജനാധിപത്യത്തിന്‍റെ ഉത്സവം ശക്തിപ്പെടുത്താനും ഞാൻ ആഹ്വാനം ചെയ്യുന്നു," പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
ഗോവ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശിന്‍റെ ചില ഭാഗങ്ങളിൽ എന്നിവിടങ്ങളില്‍ വോട്ടെടുപ്പ് നടക്കുകയാണ്. ഈ മൂന്നു സംസ്ഥാനങ്ങളിലും ഭാരതീയ ജനതാ പാർട്ടി (BJP) സര്‍ക്കാരാണ് അധികാരത്തില്‍ ഉള്ളത്.
Also Read: Assembly Election 2022: യുപി, ഗോവ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങൾ ഇന്ന് ജനവിധി തേടും
ഏഴ് ഘട്ടങ്ങളിലായി 403 നിയമസഭാ മണ്ഡലങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രദേശിൽ ഇന്ന് രണ്ടാം ഘട്ട വോട്ടെടുപ്പ് ആണ് നടക്കുന്നത്. ഒമ്പത് ജില്ലകളിലായി 55 മണ്ഡലങ്ങളാണ് ഇന്ന് ജനവിധി തേടുന്നത്. ഫെബ്രുവരി 10നായിരുന്നു ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്. 60% പോളിംഗ് ആയിരുന്നു ഒന്നാം ഘട്ടത്തില്‍ രേഖപ്പെടുത്തിയത്.
ഗോവയില്‍ 40 സീറ്റിലേയ്ക്കും ഉത്തരാഖണ്ഡില്‍ 70 നിയമസഭാ സീറ്റുകളിലേക്കും ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
വോട്ടെണ്ണല്‍ മാര്‍ച്ച് 10ന് നടക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...