വിമാന ഇന്ധനവിലയില്‍ വര്‍ദ്ധന, വിമാന യാത്രാനിരക്ക് വര്‍ദ്ധിക്കും

വിമാന ഇന്ധനവില പുതുക്കി നിശ്ചയിച്ചു. വിമാന ഇന്ധനത്തിന്‍റെ, ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവല്‍ (എടിഎഫ്) വില 6% വര്‍ധിപ്പിച്ചു. പുതിയ നിരക്കനുസരിച്ച് 3000 രൂപയുടെ വ്യത്യാസമാണ് ഉണ്ടാവുക. ഈ വര്‍ഷം ഓഗസ്റ്റിനു ശേഷം ഇത് മൂന്നാം തവണയാണ് എടിഎഫിന് വില കൂട്ടുന്നത്.

Last Updated : Oct 3, 2017, 12:36 PM IST
വിമാന ഇന്ധനവിലയില്‍ വര്‍ദ്ധന, വിമാന യാത്രാനിരക്ക് വര്‍ദ്ധിക്കും

ന്യൂഡല്‍ഹി: വിമാന ഇന്ധനവില പുതുക്കി നിശ്ചയിച്ചു. വിമാന ഇന്ധനത്തിന്‍റെ, ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവല്‍ (എടിഎഫ്) വില 6% വര്‍ധിപ്പിച്ചു. പുതിയ നിരക്കനുസരിച്ച് 3000 രൂപയുടെ വ്യത്യാസമാണ് ഉണ്ടാവുക. ഈ വര്‍ഷം ഓഗസ്റ്റിനു ശേഷം ഇത് മൂന്നാം തവണയാണ് എടിഎഫിന് വില കൂട്ടുന്നത്.

ഈ വിലവര്‍ദ്ധന വിമാനയാത്രാ നിരക്കുകളില്‍ വര്‍ധനയ്ക്കു സാഹചര്യമൊരുക്കുകയും ചെയ്യും. 

ഡല്‍ഹിയില്‍ പുതുക്കിയ ഇന്ധനവില കിലോലീറ്ററിന് 53.045 രൂപയാണ്. നേരത്തെ, ഇത് 50.020 രൂപയായിരുന്നു. സെപ്റ്റംബറില്‍ 4% വില വര്‍ധിപ്പിച്ചിരുന്നു. തുടര്‍ച്ചയായ ഇന്ധന വിലവര്‍ധനയെ മറികടക്കാന്‍ വിമാന കമ്പനികള്‍ യാത്രാനിരക്കുകള്‍ കൂട്ടിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.

2018 മാര്‍ച്ചോടെ സബ്‌സിഡി പൂര്‍ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ പാചകവാതകത്തിനും ഗണ്യമായ തോതില്‍ വില കൂട്ടിയിരുന്നു. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന് 49 രൂപയും വാണിജ്യാവശ്യത്തിനുള്ളവയ്ക്ക് 78 രൂപയുമാണു കൂട്ടിയത്.

Trending News