ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുള്ള, രജൗരി ജില്ലകളിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു. രജൗരിയിൽ ഭീകരർ നടത്തിയ സ്‌ഫോടനത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെ സുരക്ഷാ സേന തിരച്ചിൽ ശക്തമാക്കിയിരുന്നു. തിരച്ചിലിനിടെയാണ് രജൗരിയിലും ബാരാമുള്ളയിലും ഏറ്റുമുട്ടലുണ്ടായത്.
ബാരാമുള്ള ജില്ലയിലെ കർഹാമ കുൻസർ മേഖലയിൽ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. യർഹോൾ ബാബപോറ കുൽഗാം സ്വദേശിയായ ആബിദ് വാനിയാണ് കൊല്ലപ്പെട്ടത്. നിരോധിത ഭീകര സംഘടനയായ ലഷ്‌കർ ഇ തൊയ്ബയുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. ഇയാളുടെ പക്കൽ നിന്ന് ഒരു എകെ 47 റൈഫിൾ ഉൾപ്പെടെയുള്ള ആയുധങ്ങളും കണ്ടെടുത്തു.
#BaramullaEncounterUpdate: Killed terrorist has been identified as Abid Wani, a resident of Yarhol Babapora Kulgam, linked with proscribed terror outfit LeT. Incriminating materials, 1 AK 47 rifle recovered: Kashmir Zone Police
— ANI (@ANI) May 6, 2023
ഒരു എകെ 56, നാല് എകെ മാഗുകൾ, എകെ 56 റൗണ്ട്, 1x9 എംഎം പിസ്റ്റൾ വിത്ത് മാഗ്, മൂന്ന് ഗ്രനേഡുകൾ, ഒരു വെടിമരുന്ന് പൗച്ച് എന്നിവയും ഭീകരരിൽ നിന്ന് കണ്ടെടുത്തു. ഓപ്പറേഷൻ നടന്നുകൊണ്ടിരിക്കുകയാണെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു. മെയ് 22ന് ജി20 യോഗം നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിൽ അതീവ ജാഗ്രതയാണ് പുലർത്തുന്നത്.
പൂഞ്ചിലുണ്ടായ ഭീകരാക്രമണത്തിൽ അഞ്ച് സൈനികർ വീരമൃത്യു വരിച്ചതിനെ തുടർന്ന് അതിർത്തികളിലും നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിർത്തിയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. പൂഞ്ച് ആക്രമണം നടത്തിയ ഭീകരർ അടുത്തിടെ ഇന്ത്യൻ ഭാഗത്തേക്ക് നുഴഞ്ഞുകയറിയതായും സൂചനയുണ്ട്. ഇതേ തുടർന്ന്, നിയന്ത്രണ രേഖയിലും രാജ്യാന്തര അതിർത്തികളിലും പട്രോളിംഗ് ശക്തമാക്കി.
#WATCH | J&K: Encounter underway between terrorist and security personnel in Karhama Kunzer area of Baramulla
(Visuals deferred by unspecified time) pic.twitter.com/9YvsH1nADA
— ANI (@ANI) May 6, 2023
അതേസമയം, കഴിഞ്ഞ ദിവസം ബാരാമുള്ളയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചിരുന്നു. വ്യാഴാഴ്ച പുലർച്ചെ വാനിഗാം പയീൻ ക്രീരി മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. എകെ 47 തോക്ക് ഉൾപ്പടെയുള്ള ആയുധങ്ങൾ ഭീകരരിൽ നിന്ന് കണ്ടെടുത്തിരുന്നു. ഷാക്കിർ മജീദ് നജർ, ഹനാൻ അഹമ്മദ് സെഹ് എന്നിവരെയാണ് സൈന്യം വധിച്ചത്. ഇവർ ഷോപിയാൻ ജില്ലയിൽ നിന്നുള്ളവരാണെന്ന് പിന്നീട് സ്ഥിരീകരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...