ബെംഗളൂരു : ബെംഗളൂരു നഗരത്തിന്റെ വിവിധ ഇടങ്ങളിലായി കനത്ത മഴയും ആലിപ്പഴം വീഴ്ചയും. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ചൂട് കനത്തിരുന്ന കർണാടകയുടെ തലസ്ഥാന നഗരിയെ ഒന്നു തണുപ്പിക്കുവിധമാണ് മഴയെത്തിയത്. അടുത്ത മൂന്ന് ദിവസത്തേക്ക് ബെംഗളൂരുവിൽ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ഫ്രാസർ ടൗൺ, ശിവാജിനഗർ, ചന്ദ്ര ലേഔട്ട്, വിജയനഗർ, ഹൊസഹള്ളി എന്നീ നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളിലാണ് മഴ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഈ വർഷം ഏറ്റവും ഉയർന്ന താപനില 35.2 ഡിഗ്രി ബെംഗളൂരുവിൽ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ഇന്ന് മെയ് ഒന്ന് നഗരത്തെ ചൂടിന് ശമനം നൽകികൊണ്ട് മഴയെത്തിയത്. കുറെ വർഷങ്ങൾക്കിടെ ബെംഗളൂരുവിൽ ഏറ്റവും ഉയർന്ന തോതിൽ റിപ്പോർട്ട് ചെയ്യുന്ന താപനിലയാണ് 35.2 ഡിഗ്രി.
#WATCH | Karnataka: Heavy rainfall hits several parts of Bengaluru, including Frazer Town, Shivajinagar, Chandra Layout, Vijayanagar, and Hosahalli. pic.twitter.com/Q6yXEQCfPZ
— ANI (@ANI) May 1, 2022
ALSO READ : കൊടുംചൂടിൽ ഉത്തരേന്ത്യ, ഉഷ്ണ തരംഗം മെയ് രണ്ട് വരെ
All hail to the hailstorm. Respite from the heat.#Bangalore #bangalorerains pic.twitter.com/VjU8aQpJki
— Dillip Mohanty (@dkmohanty) May 1, 2022
Oh Bangalore, you never fail to amaze me! #hailstones #bangalorerains pic.twitter.com/QBiYLQa4Ij
— Suman Murthy (@suman96) May 1, 2022
അതേസമയം വടക്കെ ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ ചൂട് കനക്കുകയാണ്. ഡൽഹി, രാജസ്ഥാൻ, പഞ്ചാബ്, ജമ്മു കാശ്മിർ, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ 45 ഡിഗ്രി ചൂട് വരെയാണ് ഇന്ന് മെയ് ഒന്നിന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഉഷ്ണതരംഗം ഇന്ത്യയുടെ വടക്ക് കിഴക്കൻ മേഖലയിലേക്ക് നീങ്ങികൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൂടാതെ വരും ദിവസങ്ങളിൽ വടക്കൻ സംസ്ഥാനങ്ങളിലെ ചില ഇടങ്ങിൽ ചൂട് അൽപം ശമനം നൽകുന്നതിനായി ചെറിയതോതിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.