പിഎഫിൻറെ ഔദ്യോഗിക വെബ്സൈറ്റിൽ സൈബർ ആക്രമണം.ഈ മാസം ആദ്യമാണ് പിഎഫ് വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതെന്നാണ് റിപ്പോർട്ട്.ഉക്രെയ്നിൽ നിന്നുള്ള സൈബർ സുരക്ഷാ ഗവേഷകനായ ബോബ് ഡയചെങ്കോയാണ് ഇക്കാര്യം അറിയിച്ചത്. 2022 ഓഗസ്റ്റ് 1-ന് ലിങ്ക്ഡ്ഇൻ പോസ്റ്റിലൂടെയാണ് ബോബ് ഈ ഹാക്കിംഗിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയത്.
റിപ്പോർട്ട് അനുസരിച്ച്, ഈ ഡാറ്റ ചോർച്ചയിൽ യുഎഎൻ നമ്പർ, പേര്, മാരിറ്റൽ സ്റ്റാറ്റസ്, ആധാർ കാർഡിന്റെ പൂർണ്ണ വിവരങ്ങൾ, ലിംഗം, പൂർണ്ണമായ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവയും ഉൾപ്പെടുന്നു. രണ്ട് വ്യത്യസ്ത ഐപി വിലാസങ്ങളിൽ നിന്നാണ് ഈ ഡാറ്റ ചോർന്നതെന്ന് ഡയചെങ്കോ പറയുന്നു. ഈ രണ്ട് ഐപികളും മൈക്രോസോഫ്റ്റിന്റെ അസൂർ ക്ലൗഡുമായി ബന്ധിപ്പിച്ചതാണ്.
ആദ്യ ഐപി വിലാസത്തിൽ നിന്ന് 280,472,941 ഡാറ്റ ചോർച്ചയും രണ്ടാമത്തെ ഐപി വിലാസത്തിൽ നിന്ന് 8,390,524 ഡാറ്റയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ ഡാറ്റ ആരിലേക്ക് എത്തിയെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇതുകൂടാതെ, DNS സെർവറിനെക്കുറിച്ച് ഇതുവരെ ഒരു വിവരവും കണ്ടെത്തിയിട്ടില്ല.
ഹാക്കർമാർ ഡാറ്റ ദുരുപയോഗം ചെയ്യാം
ഹാക്കർമാർ ഈ ഡാറ്റ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ട്. ഹാക്ക് ചെയ്ത വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആളുകളുടെ വ്യാജ പ്രൊഫൈലുകളും ഉണ്ടാക്കാം. ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമിന് (സിഇആർടി-ഇൻ) ബോബ് ഡയചെങ്കോ ഈ ഡാറ്റ ചോർച്ചയെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചതിന് ശേഷം, CERT-IN ഗവേഷകനെ ഇ-മെയിൽ വഴി അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. 12 മണിക്കൂറിനുള്ളിൽ രണ്ട് ഐപി വിലാസങ്ങളും നിരോധിച്ചതായി CERT-IN അറിയിച്ചു.ഹാക്കിംഗിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു ഏജൻസിയോ ഹാക്കറോ ഏറ്റെടുത്തിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...