BJP Vs AAP: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും ബിജെപിയും തമ്മിലുള്ള വാക്പോരിന് വര്‍ഷങ്ങള്‍ പഴക്കമുണ്ട്. കേന്ദ്രത്തില്‍ അധികാരത്തിലിരിയ്ക്കുന്ന BJP യ്ക്ക് ഡല്‍ഹി ഭരണം കിട്ടാക്കനിയായത് കേജ്‌രിവാളിന്‍റെ ആം ആദ്മി പാര്‍ട്ടി മൂലമാണ്.
ഡല്‍ഹിയില്‍ അധികാരം കൈയടക്കാന്‍ ബിജെപി പഠിച്ച പണി പതിനെട്ടും പയറ്റുന്നുണ്ട് എന്നത് വസ്തുതയാണ്. എന്നാല്‍ വിജയം ദൂരത്താണ്.
ആം ആദ്മി പാര്‍ട്ടിയുടെ മൂന്ന് മുതിര്‍ന്ന നേതാക്കള്‍ ജയിലില്‍ കഴിയുമ്പോഴും സര്‍ക്കാര്‍ സുഗമമായി നടത്തുകയാണ് കേജ്‌രിവാള്‍. അടുത്തിടെ ബിജെപിയും ആം ആദ്മി പാര്‍ട്ടിയും തമ്മിലുള്ള പോര് മറ്റൊരു ദിശയിലേയ്ക്ക് കടന്നിരിയ്ക്കുകയാണ്.
പൊതു തിരഞ്ഞെടുപ്പ് അടുത്തിരിയ്ക്കുകയാണ്, ദേശീയ രാഷ്ട്രീയം ഒരു പ്രത്യേക സ്ഥിതിയിലെത്തി നില്‍ക്കുന്ന ഈ അവസരത്തില്‍ ബിജെപിയ്ക്കെതിരെ കടുത്ത ആരോപണവുമായി ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഡല്‍ഹി സർക്കാരിനെ താഴെയിറക്കാൻ ബിജെപി തയ്യാറെടുക്കുകയാണ് എന്നും ബിജെപി നേതാക്കള്‍ ആം ആദ്മി എംഎൽഎമാരുമായി ബന്ധപ്പെട്ടതായും മുഖ്യമന്ത്രി കേജ്‌രിവാൾ ആരോപണം ഉന്നയിച്ചിരുന്നു.
പക്ഷം മാറാനും അരവിന്ദ് കേജ്‌രിവാൾ സർക്കാരിനെ താഴെയിറക്കാനും ബിജെപി തങ്ങളുടെ എംഎൽഎമാർക്ക് 20-25 കോടി രൂപ വാഗ്ദാനം ചെയ്തതായി എഎപി നേതാക്കൾ അവകാശപ്പെട്ടിരുന്നു. ഡൽഹിയിലെ എഎപി സർക്കാരിനെ തകർക്കാൻ അരവിന്ദ് കേജ്‌രിവാളിനെ അറസ്റ്റ് ചെയ്യാൻ കേന്ദ്രസർക്കാർ ആഗ്രഹിക്കുന്നുവെന്നും നരേന്ദ്രമോദിക്ക് മുന്നിൽ തലകുനിക്കാൻ തയ്യാറാകാത്തതിനാല്‍ എഎപി നേതാക്കൾക്കെതിരെ ബിജെപി പകപോക്കൽ രാഷ്ട്രീയം തുടരുകയാണ് എന്നും ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ അവകാശപ്പെട്ടു.
ബിജെപി നടത്തുന്ന കുതിരക്കച്ചവടത്തിന്‍റെ തെളിവുകള്‍ തങ്ങളുടെ പക്കല്‍ ഉണ്ട് എന്ന് ആം ആദ്മി പാര്‍ട്ടി ആരോപിക്കുമ്പോഴും ആരോപണങ്ങൾ നിഷേധിക്കുകയാണ് ബിജെപി. കൂടാതെ, അരവിന്ദ് കേജ്‌രിവാൾ ഒരു തെളിവും ഹാജരാക്കുകയോ ഔദ്യോഗികമായി ഡല്‍ഹി പോലീസില്‍ പരാതി സമര്‍പ്പി ക്കുകയോ ചെയ്തില്ല. എന്നാല്‍ ആം ആദ്മി പാര്‍ട്ടിയുടെ ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി ഡൽഹി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
അന്വേഷണത്തിന് സഹകരിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഡല്‍ഹി പോലീസ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ മുഖ്യമന്ത്രി കേജ്‌രിവാളിന്‍റെയും ആം ആദ്മി മന്ത്രി അതിഷിയുടെയും വീട്ടിലെത്തി നോട്ടീസ് നല്‍കിയിരുന്നു. അന്വേഷണവുമായി സഹകരിക്കാനും ആരോപണങ്ങളുമായി ബന്ധപ്പെട്ട തെളിവുകൾ സമർപ്പിക്കാനും ഡൽഹി പോലീസ് എഎപി നേതാക്കളോട് ആവശ്യപ്പെട്ടു. എന്നാല്‍, തങ്ങളുടെ പക്കല്‍ തെളിവ് ഉണ്ട് എന്ന് പറയുന്ന ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ അത് ഡല്‍ഹി പോലീസിന് കൈമാറാന്‍ ഇതുവരെ തയാറായിട്ടില്ല.
ഓരോ തവണയും ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് എഎപി നേതാക്കൾ എളുപ്പത്തിൽ രക്ഷപ്പെടില്ലെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്. അവർ ആരോപണത്തിന്‍റെ തെളിവ് ഹാജരാക്കണം. മുഖ്യമന്ത്രി കേജ്‌രിവാളിനെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് വിളിപ്പിച്ച സാഹചര്യത്തില്‍ എക്‌സൈസ് നയ അഴിമതി കേസില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള എഎപിയുടെ തന്ത്രം മാത്രമാണിതെന്നും ബിജെപി നേതാക്കൾ പറയുന്നു. അന്വേഷണ ഏജൻസിയുടെ സമൻസ് ഒഴിവാക്കിയതിന് കേജ്‌രിവാളിനെതിരെ ഇഡി പ്രാദേശിക കോടതിയെയും സമീപിച്ചിട്ടുണ്ട്.
70 അംഗ ഡല്‍ഹി നിയമസഭയിൽ ആം ആദ്മി പാര്‍ട്ടിയ്ക്ക് 62 എംഎൽഎമാരും ബിജെപിക്ക് 8 എംഎൽഎമാരുമാണുള്ളത്. കേവല ഭൂരിപക്ഷം 36 ആണ്.
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.