Terror Attack in Pakistan: പാക്കിസ്ഥാനില്‍ വീണ്ടും ഭീകരാക്രമണം. ദേര ഇസ്മായിൽ ഖാനിൽ പോലീസ് സ്റ്റേഷന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ 10 പേർ കൊല്ലപ്പെടുകയും 6 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പാക്കിസ്ഥാനിലെ പൊതു തിരഞ്ഞെടുപ്പിന് വെറും മൂന്ന് ദിവസം മാത്രം ശേഷിക്കേ ആണ് രാജ്യത്തെ നടുക്കിയ ഭീകരാക്രമണം അരങ്ങേറുന്നത്.
പുലർച്ചെ മൂന്ന് മണിയോടെ ഒട്ടേറെ ആയുധങ്ങളുമായി പോലീസ് സ്റ്റേഷന് നേരെ ഭീകരർ ആക്രമണം നടത്തുകയും ഉദ്യോഗസ്ഥരെ പിടികൂടുകയും ചെയ്തു. മുന്‍ വര്‍ഷങ്ങളിലും ഈ പ്രദേശത്ത് നിരവധി ഭീകരാക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ജിയോ ന്യൂസിൽ നിന്നുള്ള വിവരങ്ങൾ അനുസരിച്ച് പരിക്കേറ്റവരെ ഡിഎച്ച്‌ക്യു ആശുപത്രിയിള്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്. ഗ്രനേഡുകളും തോക്കുകളും ഉപയോഗിച്ച് അക്രമികൾ പോലീസ് സ്റ്റേഷന് ശക്തമായ ആക്രമണമാണ് അഴിച്ചുവിട്ടത്. പോലീസ് പ്രത്യാക്രമണം നടത്തിയെങ്കിലും രാത്രിയിൽ ഇരുട്ടിന്‍റെ മറവിൽ ഭീകരർ രക്ഷപ്പെടുകയായിരുന്നു.
റിപ്പോര്‍ട്ട് അനുസരിച്ച് പോലീസ് പ്രദേശം വളയുകയും തീവ്രവാദികളെ പിടികൂടാൻ തിരച്ചിൽ തുടരുകയുമാണ്. ഭീകരരെ പിടികൂടാന്‍ ദ്രുത പ്രതികരണ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്.
ഭീകരുടെ താവളവും ഒപ്പം ഭീകരാക്രമണത്തിന്‍റെ ഈറ്റില്ലവുമായി പാക്കിസ്ഥാന്‍ മാറുകയാണ്. ഈ വര്‍ഷം, അതായത് 2024 ജനുവരിയില്‍ നടന്ന ഭീകരാക്രമണങ്ങളുടെ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണ്.
ഈ വർഷം ജനുവരിയിൽ പാക്കിസ്ഥാനില്‍ കുറഞ്ഞത് 93 ഭീകരാക്രമണങ്ങളെങ്കിലും നടന്നിട്ടുണ്ട്, അതിൽ 90 പേർ കൊല്ലപ്പെടുകയും 135 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൂടാതെ, ഈ വര്‍ഷം ജനുവരിയിൽ 15 വ്യക്തികളെ തട്ടിക്കൊണ്ടുപോയതായും റിപ്പോർട്ടുണ്ട്. ഇസ്ലാമാബാദ് ആസ്ഥാനമായുള്ള പാക്കിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കോൺഫ്ലിക്റ്റ് ആൻഡ് സെക്യൂരിറ്റി സ്റ്റഡീസ് (Pakistan Institute for Conflict and Security Studies - PICSS) ആണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.