Budget Session 2021: പാർലമെൻറ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം

കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇത്തവണത്തെ ബജറ്റ് സമ്മേളനം രണ്ട് ഘട്ടങ്ങളായാണ് നടത്തുക.   

Written by - Zee Malayalam News Desk | Last Updated : Jan 29, 2021, 09:51 AM IST
  • രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം ആരംഭിക്കുന്നത്.
  • രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗമടക്കം ബഹിഷ്‌കരിക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്.
  • രാജ്യസഭ അദ്ധ്യക്ഷൻ എം വെങ്കയ്യ നായിഡു 31ന് സർവ്വകക്ഷിയോഗം വിളിച്ച് ചേർത്തിട്ടുണ്ട്. ഇന്നോ നാളെയോ ലോക്‌സഭയിലെ കക്ഷി നേതാക്കളുടെ യോഗം ഉണ്ടാകും.
Budget Session 2021: പാർലമെൻറ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം

ന്യുഡൽഹി: പാർലമെൻറ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം.   രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം ആരംഭിക്കുന്നത്.  എന്നാൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗമടക്കം ബഹിഷ്‌കരിക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്. 

കോണ്‍ഗ്രസടക്കം 16 പ്രതിപക്ഷ പാര്‍ട്ടികളാണ് (Opposition Parties) കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച്‌  നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിക്കുമെന്ന് വ്യക്തമാക്കിയിട്ടുള്ളത്.  പ്രതിപക്ഷത്തിന്റെ നിലപാട് കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ പാര്‍ലമെന്റ് നടപടികളുമായി സഹകരിക്കില്ല എന്നാണ്. 

Also Read: Budget 2021 എങ്ങനെയായിരിക്കും? ജ്യോതിഷം എന്താണ് പറയുന്നതെന്ന് നോക്കാം..

രാജ്യസഭ അദ്ധ്യക്ഷൻ എം വെങ്കയ്യ നായിഡു 31ന് സർവ്വകക്ഷിയോഗം വിളിച്ച് ചേർത്തിട്ടുണ്ട്. ഇന്നോ നാളെയോ ലോക്‌സഭയിലെ കക്ഷി നേതാക്കളുടെ യോഗം ഉണ്ടാകും.  കഴിഞ്ഞ സമ്മേളനം പോലെ ഇരുസഭാ ഹാളുകളും ഗാലറികളും ഉപയോഗിച്ച് കൊറോണ മാനദണ്ഡങ്ങൾ (Corona Guidelines) പാലിച്ച് ആയിരിക്കും സമ്മേളനം നടത്തുന്നത്. 

കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇത്തവണത്തെ ബജറ്റ് സമ്മേളനം രണ്ട് ഘട്ടങ്ങളായാണ് നടത്തുക. സമ്മേളനത്തിന്റെ ആദ്യ ഘട്ടം ഫെബ്രുവരി 15ന് അവസാനിക്കും. രണ്ടാം ഘട്ടം മാർച്ച് എട്ട് മുതൽ ഏപ്രിൽ എട്ട് വരെ നീളും.  എല്ലാ പാർലമെന്റ് അംഗങ്ങളോടും ആർടിപിസിആർ പരിശോധന നടത്തണമെന്നും നിർദ്ദേശമുണ്ട്.

ഇത്തവണത്തെ ബജറ്റ് കടലാസ് രഹിതമാണെന്ന് കേന്ദ്ര സർക്കാർ നേരത്തെതന്നെ അറിയിച്ചിരുന്നു. അതുകൊണ്ടുതന്നെ പാർലമെന്റ് അംഗങ്ങൾക്കും പൊതുജനങ്ങൾക്കും ബജറ്റ് മൊബൈൽ ആപ്പ് വഴി ആയിരിക്കും ലഭ്യമാകുക. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News