Union Budget 2021: ഇത്തവണ Budget അവതരണം ആപ്പിലൂടെ, Union Budget App ന്റെ പ്രത്യേകതകൾ ഇതെല്ലാമാണ്

പേപ്പർ രഹിത ബജറ്റിന്റെ പശ്ചാത്തലത്തിലാണ് ആപ്പ് അവതിരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ധനകാര്യ വകുപ്പ് മന്ത്രി നിർമല സീതാരാമൻ യൂണിയൻ ബജറ്റ് ആപ്പ് അവതരിപ്പിച്ചിരുന്നു.

Written by - Zee Malayalam News Desk | Last Updated : Jan 24, 2021, 05:57 PM IST
  • പേപ്പർ രഹിത ബജറ്റിന്റെ പശ്ചാത്തലത്തിലാണ് ആപ്പ് അവതിരിപ്പിക്കുന്നത്
  • കഴിഞ്ഞ ദിവസം ധനകാര്യ വകുപ്പ് മന്ത്രി നിർമല സീതാരാമൻ യൂണിയൻ ബജറ്റ് ആപ്പ് അവതരിപ്പിച്ചിരുന്നു.
  • ബജറ്റിന്റെ എല്ലാ വിവരങ്ങളു ഈ ആപ്പിലൂടെ ലഭ്യമാണ്.
  • ആപ്പിലെ വിവരങ്ങളിൽ ഇം​ഗ്ലീഷിലും ഹിന്ദിയിലുമാണ് ലഭിക്കുന്നത്
Union Budget 2021: ഇത്തവണ Budget അവതരണം ആപ്പിലൂടെ, Union Budget App ന്റെ പ്രത്യേകതകൾ ഇതെല്ലാമാണ്

New Delhi: COVID പശ്ചാത്തലത്തിൽ നിരവധി മാറ്റങ്ങളാണ് ഇത്തവണത്തെ Union Budget ന് കേന്ദ്ര സർക്കാർ കൊണ്ടു വന്നിരിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിലെ പോലെ ബജറ്റ് പേപ്പറിൽ പ്രിൻ്റ് ചെയ്യുന്നത് ഇത്തവണ ഒഴിവാക്കി പേപ്പർ രഹിത (Paperless) ബജറ്റാണ് ഈ വർഷമുള്ളത്. ഇത്തവണ എല്ലാ എംപിമാർക്കും പൊതു ജനങ്ങൾക്ക് ബജറ്റിന്റെ വിശദാംശങ്ങൾ ലഭിക്കുന്നത് ആപ്പിലൂടെയാണ്. കേന്ദ്ര സർക്കാർ വികസിപ്പിച്ചെചുത്ത Union Budget App കഴിഞ്ഞ ദിവസം പുറത്തിറക്കി.

കഴിഞ്ഞ ദിവസം ബജറ്റ് ക്രമീകരണങ്ങൾ ആരംഭിക്കുന്നതിന്റെ സൂചനായായി നടത്തുന്ന ഹൽവാ ചടങ്ങിലാണ് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നി‌ർമല സീതാരാമൻ (Niramala Sitaraman) യൂണിയൻ ബജറ്റ് ആപ്പ് പുറത്തിറക്കിയത്. ഫെബ്രുവരി ഒന്നിന് നടത്തുന്ന കേന്ദ്ര ബജറ്റിലെ വിശദാംശങ്ങൾ ഈ ആപ്പിലൂടെ പാർലമെന്റിലുള്ള എംപിമാർക്കും പൊതു ജനങ്ങൾക്കും അറിയാൻ സാധിക്കും. 

ALSO READ: Pre Union Budget 2021 Halwa Ceremony: ബജറ്റിന് മുമ്പ് എന്തിനാണ് ഹൽവാ ചടങ്ങ് നടത്തുന്നത്?

കോവിഡിനെ തുടർന്ന് പേപ്പർ രഹിത ബജറ്റ് (Budget) എന്ന ആശയത്തോടെയാണ് യൂണിയൻ ബജറ്റ് ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. പേപ്പർ പ്രന്റിങിനും മറ്റ് പ്രവർത്തനങ്ങൾക്കുമായി നൂറിലധികം പേരാണ് നോർത്ത് ബ്ലോക്കിൽ തലേദിവസം എത്താറുള്ളത്. കോവിഡിന് ഈ സാഹചര്യം ഒഴിവാക്കാനാണ് പേപ്പർ രഹിത ബജറ്റ് എന്ന് ആശയം കൊണ്ടുവന്നത്. ബജറ്റ് ക്രമീകരണങ്ങളുടെ വിളമ്പരം എന്നറിയപ്പെടുന്ന ഹൽവാ ചടങ്ങ് പോലും ആദ്യം നടത്തില്ലെന്നായിരുന്നു ആദ്യം കരുതിയത്.

AlSO READ: Union Budget 2021: കേന്ദ്ര ബജറ്റിന് മുന്നോടിയായി ജനുവരി 30ന് സർവകക്ഷി യോഗം

Union Budget App ന്റെ പ്രത്യേകതകൾ

ബജറ്റിന്റെ എല്ലാ വിവരങ്ങളു ഈ ആപ്പിലൂടെ ലഭ്യമാണ്. വാർഷിക വരുമാനം ചിലവ് കണക്കുകൾ, ധനകാര്യ ബില്ലുകൾ തുടങ്ങിയ 14 ബജറ്റ് ഡോക്യുമെന്റുകൾ ആപ്പിൽ ലഭ്യമാണ്.

വളരെ ലളിതമായ രീതിയിലാണ് ആപ്പ് പ്രവർത്തിക്കുന്നത്. സൂം ചെയ്യാനും സൂം ഔട്ട് ചെയ്യാനും, ഫയലുകൾ ഡൗൺലോഡ് ചെയ്യാനും സേർച്ച് ചെയ്യാനും തുടങ്ങിയ സംവിധാനങ്ങൾ വളരെ ലളിതമായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്.

ആപ്പിലെ വിവരങ്ങളിൽ ഇം​ഗ്ലീഷിലും ഹിന്ദിയിലുമാണ് ലഭിക്കുന്നത്

ആപ്ലിക്കേഷൻ പ്ലേ സ്റ്റോറിലും ആപ്പിൾ സ്റ്റോറിലം ലഭ്യമാണ്.

യൂണിയൻ ബജറ്റ് വെബ് പോർട്ടലിൽ (www.indiabudget.gov.in) നിന്ന് ആപ്ലിക്കേൽ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ലഭ്യമാണ്. ധനകാര്യ വകുപ്പിന്റെ നേതൃത്വത്തിൽ നാഷ്ണൽ ഇൻഫോമാക്റ്റിസ് സെന്ററാണ് ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തത്.

ധനകാര്യ വകുപ്പ് മന്ത്രിയുടെ ബജറ്റ് അവതരണത്തിന് ശേഷം മാത്രമെ ഫയലുകൾ ആപ്പിൽ ലഭ്യമാകൂ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News