ന്യൂഡല്‍ഹി: ചരിത്ര൦ കുറിച്ച് രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍!! കശ്മീരിന് ഇത് പുതു യുഗം!!
ചരിത്ര പ്രധാനമായ പ്രസ്താവന നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മു-കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുമാറ്റുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഭയില്‍ പറഞ്ഞു.
ഭരണഘടനയുടെ 35 എ, 370 അനുച്ഛേദങ്ങള്‍ എടുത്തുകളയുമെന്ന് അമിത് ഷാ രാജ്യസഭയില്‍ പ്രസ്താവിച്ചു. കൂടാതെ, ഭൂമി ശാസ്ത്രപരമായി കശ്മീരിനെ രണ്ടായി വിഭജിക്കാനും ബില്ലില്‍ ശുപാര്‍ശ.
ലഡാക്ക് ഇനി ജമ്മു-കശ്മീരിന്‍റെ ഭാഗമായിരിക്കില്ല. ജമ്മു-കശ്മീര്‍ കേന്ദ്ര ഭരണ പ്രദേശമായിരിക്കും.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയോടെ സഭ ബഹളത്തില്‍ മുങ്ങി. ബഹളത്തെത്തുടര്‍ന്ന് രാജ്യസഭ പിരിഞ്ഞു.