Cheenai: 23 വര്‍ഷം മുന്‍പ് നടന്ന സംഭവത്തില്‍ Madras High Courtന്റെ നിര്‍ണ്ണായക വിമര്‍ശനം...
അടച്ചിട്ട മുറിയിൽ സ്ത്രീയേയും പുരുഷനേയും ഒന്നിച്ചു കണ്ടാൽ അത് അനാശാസ്യമായി (Illicit Sexual Relationship) കരുതാൻ സാധിക്കില്ലെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. ഇത്തരം കാര്യങ്ങളില്‍ അച്ചടക്ക നടപടിയോ ശിക്ഷയോ നല്കാന് സാധിക്കില്ലെന്നും ഹൈക്കോടതി വിമര്‍ശിച്ചു.
മദ്രാസ് ഹൈക്കോടതി (Madras High Court) നിര്‍ണ്ണായക വിമര്‍ശനം നടത്തിയ കേസിനാസ്പദമായ സംഭവം നടന്നത് 23 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് എന്നതാണ് ഏറെ ശ്രദ്ധേയം. അടച്ചിട്ട മുറിയിൽ പോലീസ് (Police) സര്‍വീസിലുള്ള സ്ത്രീയേയും പുരുഷനേയും ഒന്നിച്ചു കണ്ട സംഭവത്തിൽ, കോൺസ്റ്റബിളായ പുരുഷനെ സർവ്വീസിൽ നിന്നും പുറത്താക്കിയ സംഭവത്തിലാണ് 23 വർഷങ്ങൾക്കു ശേഷം കോടതി വിധി പുറത്തുവന്നത്.
ഒരു പുരുഷനേയും സ്ത്രീയേയും അടച്ചിട്ട ഒരു മുറിയില്‍ കാണുമ്പോള്‍, സമൂഹത്തില്‍ ഇത്തരം അനുമാനങ്ങൾ നിലനിൽക്കുന്നുണ്ടെന്നു കരുതി അച്ചടക്ക നടപടിയോ ശിക്ഷയോ നൽകാനാവില്ലെന്നും ഹൈക്കോടതി പറഞ്ഞു.
പോലീസ് കോൺസ്റ്റബിളിനേയും വനിതാ പോലീസുകാരിയേയും മുറിയില്‍ ഒന്നിച്ചു കണ്ടതിനെത്തുടർന്ന് സായുധ റിസർവ് പോലീസ് കോൺസ്റ്റബിളിനെ സർവ്വീസിൽ നിന്നും പുറത്താക്കിയ ഉത്തരവ് ജസ്റ്റിസ് ആ സുരേഷ് കുമാർ റദ്ദാക്കുകയും ചെയ്തു.
1998 ഒക്ടോബര്‍ 10നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കെ. ശരവണ ബാബു എന്ന സിവില്‍ പോലീസ് ഉദ്യോഗസ്ഥനെ അദ്ദേഹത്തിന്റെ ക്വാര്‍ട്ടേസില്‍ വനിതാ കോണ്‍സ്റ്റബിളിനൊപ്പം കണ്ടതോടെ അവിഹിത ബന്ധം ആരോപിച്ച് പ്രാദേശിക വാസികള്‍ രംഗത്ത് എത്തുകയായിരുന്നു. സംഭവം വിവാദമായതോടെ കെ. ശരവണ ബാബുവിനെതിരെ അധികൃതര്‍ നടപടി കൈക്കൊള്ളുകയും സര്‍വീസില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തു.
എന്നാല്‍, തൊട്ടടുത്ത വീട്ടിൽ താമസിച്ചിരുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥ തന്റെ വീട്ടിൽ താക്കോൽ വാങ്ങാനെത്തിയപ്പോൾ അവർ മുറിയിൽ പ്രവേശിച്ചതോടെ പുറത്തു നിന്നും ആരോ വാതിൽ പൂട്ടുകയായിരുന്നു എന്നാണ് ശരവണ ബാബുവിന്റെ വാദം.
Also read: Delhi Blast: അന്വേഷണം എന്‍.ഐ.എക്ക് കൈമാറി,ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേത്
ഇവർക്കെതിരായ ആരോപണം തെളിയിക്കാൻ തെളിവോ ദൃക്സാക്ഷികളോ ഇല്ലെന്ന് വ്യക്തമാക്കിയ കോടതി, പുറത്തുനിന്നും വാതില്‍ പൂട്ടിയിട്ടുണ്ടായിരുന്നുവെന്നുള്ള സാക്ഷി മൊഴിയും ചൂണ്ടിക്കാട്ടി. സംശയത്തിന്റെയും അനുമാനങ്ങളുടെയും അടിസ്ഥാനത്തില്‍, നിയമവിരുദ്ധമോ അധാര്‍മികമോ ആയ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടെന്ന് കരുതാനാകില്ലെന്നും പോലീസ് ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്നും പുറത്താക്കിയ സംഭവം റദ്ദാക്കിക്കൊണ്ട് കോടതി ചൂണ്ടിക്കാട്ടി...