New Delhi: രാജ്യസഭ ചെയർമാൻ അമ്പയറാണ്, ഭരണപക്ഷത്തെ പ്രോത്സാഹിപ്പിക്കുന്ന ചിയര്‍ലീഡര്‍ അല്ല എന്ന് കോണ്‍ഗ്രസ്. യുകെയിൽ രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തെ വിമർശിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖര്‍ നടത്തിയ വിമര്‍ശനത്തിന് മറുപടി നല്‍കുകയായിരുന്നു കോണ്‍ഗ്രസ്.
യുകെയില്‍ നടത്തിയ പ്രസംഗത്തില്‍, പാർലമെന്‍റില്‍ പ്രതിപക്ഷത്തിന്‍റെ മൈക്കുകൾ ഓഫാക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട് എന്ന് രാഹുല്‍ ഗാന്ധി പരാമര്‍ശിച്ചിരുന്നു. ഇതിന് മറുപടിയായി ഉപ രാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ ജഗ്ദീപ് ധൻഖര്‍ രംഗത്തെത്തിയിരുന്നു. അതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്‍റെ പ്രതികരണം.
ഉപരാഷ്ട്രപതിയുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ആണ് ശക്തമായി രംഗത്തെത്തിയത്.
"നമ്മുടെ മുൻവിധികളും പാർട്ടി വിധേയത്വങ്ങളും ഉപേക്ഷിക്കാനും നിർബന്ധിക്കുന്ന ചില ഓഫീസുകളുണ്ട്. ഇന്ത്യയുടെ ഉപരാഷ്ട്രപതിയുടെ ഓഫീസ്, അതായത്, രാജ്യസഭയുടെ അധ്യക്ഷനായിരിക്കാനുള്ള അധിക ഉത്തരവാദിത്തം ഭരണഘടന നൽകുന്ന ഓഫീസ്, ഇതില്‍ പ്രധാനമാണ്.
Alo Read: Gajkesari Rajyog: ഗജകേസരി രാജയോഗവുമായി വ്യാഴം, ഈ രാശിക്കാര്‍ക്ക് ഇനി അടിപൊളി സമയം
ഒരു പുസ്തകത്തിന്‍റെ പ്രകാശനത്തോടനുബന്ധിച്ച് നടന്ന ഒരു പരിപാടിയിൽ, യു കെയില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തെക്കുറിച്ച് ഉപരാഷ്ട്രപതി നടത്തിയ പരാമർശങ്ങൾ ആശ്ചര്യപ്പെടുത്തുന്നതായിരുന്നു. ഒരു ഭരണഘടനാപരമായ ഓഫീസിന്‍റെ ചുമതല വഹിക്കുന വ്യക്തി ഭരണപക്ഷത്തിന്‍റെ പ്രതിരോധത്തിലേക്ക് കുതിച്ചത് തികച്ചും നിരാശാ ജനകമാണ്", ജയറാം രമേശ് പ്രസ്താവനയില്‍ കുറിച്ചു.
രാഹുൽ ഗാന്ധി ഇവിടെ പലതവണ പറയാത്തതൊന്നും വിദേശത്ത് പറഞ്ഞിട്ടില്ലെ, മറ്റ് ചില വ്യക്തികളെപ്പോലെ, എവിടെ ആയിരിയ്ക്കുന്നു എന്നതിനെ ആശ്രയിച്ച് അദ്ദേഹത്തിന്‍റെ നിലപാട് വ്യത്യാസപ്പെടുന്നില്ല എന്നും ജയറാം രമേശ് പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന വസ്തുതാപരമാണെന്നും ഇന്നിന്‍റെ യാഥാർത്ഥ്യമാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ, ഭരണ ഭരണത്തിന് അസൗകര്യമുള്ള ഒരു വിഷയത്തിൽ ചോദ്യം ഉന്നയിച്ചതിന് പാർലമെന്‍റില്‍ പ്രതിപക്ഷത്തിന്‍റെ ശബ്ദം അടിച്ചമർത്തുന്നതിനുള്ള ശ്രമം നടന്നിരുന്നു. പ്രതിപക്ഷ പാർട്ടികളിൽ നിന്നുള്ള പന്ത്രണ്ടിലധികം അംഗങ്ങൾക്ക് പ്രത്യേകാവകാശ ലംഘന നോട്ടീസ് നൽകിയിട്ടുണ്ട്, അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ എട്ട് വർഷമായി ചാനലുകളെയും പത്രങ്ങളെയും ഇരുട്ടിലാക്കുകയും റെയ്ഡ് ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് സർക്കാരിന്‍റെ ശബ്ദം മാത്രമാണെന്ന് അദ്ദേഹം ആരോപിച്ചു. മുൻകാല സര്‍ക്കാരുകളില്‍നിന്ന് നിശ്ചിത അകലം പാലിച്ച സ്ഥാപനങ്ങൾ ഇപ്പോൾ പ്രതിക്ഷത്തെ ശ്വാസം മുട്ടിയ്ക്കുന്ന, നിശബ്ദമാക്കുന്ന അവസ്ഥയിലേയ്ക്ക് കീഴടങ്ങിയിരിക്കുന്നു, അദ്ദേഹം അവകാശപ്പെട്ടു.
വിയോജിപ്പുള്ളവർ ശിക്ഷിക്കപ്പെടും. ഈ ഭരണത്തിന്‍റെ പ്രവർത്തനങ്ങൾ ഭരണഘടനയെ ബഹുമാനിക്കുന്ന ഒരു സുരക്ഷിത സർക്കാരിന്‍റെതല്ല," രമേശ് പറഞ്ഞു.
"ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ഞങ്ങൾ ഈ ഭരണത്തിനെതിരായ ഏറ്റവും സ്ഥിരതയുള്ള ശബ്ദമാണ്, അത് തുടരും," രമേശ് പറഞ്ഞു.
കോൺഗ്രസ് ജനറൽ സെക്രട്ടറി ഇൻ-ചാർജ് ഓർഗനൈസേഷൻ കെസി വേണുഗോപാലും ട്വീറ്റിൽ ഉപരാഷ്ട്രപതിയ്ക്കെതിരെ ആഞ്ഞടിച്ചു. പാർലമെന്ററി നടപടികൾ തെറ്റായി അവതരിപ്പിക്കുന്നത് ഉപരാഷ്ട്രപതിയുടെ ഓഫീസിന് യോജിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു.
"പ്രതിപക്ഷ എംപിമാരുടെ മൈക്കുകൾ പതിവായി സ്വിച്ച് ഓഫ് ചെയ്യാറുണ്ട്, അദാനി കുംഭകോണത്തിൽ രാഹുൽ ഗാന്ധിയുടെ ആരോപണങ്ങള്‍ ലോക്‌സഭാ സ്പീക്കർ രേഖയില്‍ നിന്ന് നീക്കം ചെയ്തിരുന്നു, വേണുഗോപാൽ പറഞ്ഞു.
പൊതു പ്രാധാന്യമുള്ള വിഷയങ്ങൾ ഉന്നയിക്കാൻ പ്രതിപക്ഷത്തിന് മതിയായ ഇടം നൽകുന്നുണ്ടെന്ന് ഉപരാഷ്ട്രപതി ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...