LPG Price Hike: സാധാരണക്കാരുടെ വയറ്റത്തടിച്ചാണ് മാര്‍ച്ച് മാസം പിറന്നത്. ഒന്നാം തിയതി തന്നെ പാചകവാതക വിലയില്‍ കുത്തനെയുള്ള വര്‍ദ്ധനയാണ് ഉണ്ടായിരിയ്ക്കുന്നത്.
മാര്‍ച്ച് 1 മുതല്‍ ഗാര്‍ഹിക, പാചകവാതക സിലിണ്ടറിന് 50 രൂപയാണ് കൂടിയിരിയ്ക്കുന്നത്. അതേസമയം, വാണിജ്യ സിലിണ്ടറിന് 351 രൂപ ഒറ്റയടിക്ക് കൂട്ടി. സാധാരണക്കാര്‍ക്ക് താങ്ങാന്‍ പറ്റുന്നതല്ല ഇപ്പോള്‍ പാചകവാതകത്തിന്‍റെ വില.
അതേസമയം, LPG സിലിണ്ടറിന് 350.50 രൂപയും ഗാർഹിക സിലിണ്ടറുകളുടെ വില 50 രൂപയും വര്‍ദ്ധിപ്പിച്ച നടപടിയില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെ കടന്നാക്രമിക്കുകയാണ് കോണ്‍ഗ്രസ്. ഹോളി ആഘോഷത്തിന് പലഹാരങ്ങള്‍ എങ്ങിനെ ഉണ്ടാക്കും എന്നാണ് കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെ ചോദിക്കുന്നത്.
घरेलू रसोई गैस सिलिंडर के दाम ₹50 बढ़ाए
कमर्शियल गैस सिलिंडर ₹350 महँगा
जनता पूछ रही है —
अब कैसे बनेंगे होली के पकवान,
कब तक जारी रहेंगे लूट के ये फ़रमान ?मोदी सरकार लागू कमरतोड़ महंगाई के तले पिसता हर इंसान ! #LPGPriceHike
— Mallikarjun Kharge (@kharge) March 1, 2023
Also Read: LPG Price Hike: പാചക വാതക വില വർധിപ്പിച്ചു; ഗാർഹിക സിലിണ്ടറിൻറെ വില 50 രൂപ കൂട്ടി
'ഗാർഹിക പാചക വാതക സിലിണ്ടറിന് 50 രൂപ വര്‍ദ്ധിച്ചു. വാണിജ്യ ഗ്യാസ് സിലിണ്ടറിന് 350 രൂപയായി. പൊതുജനങ്ങൾ ഇപ്പോൾ ചോദിക്കുന്നു -- ഹോളി വിഭവങ്ങൾ എങ്ങനെ ഉണ്ടാക്കും? ഈ കൊള്ള എത്രനാൾ ഇങ്ങനെ തുടരും? ഖാർഗെ ട്വീറ്റ് ചെയ്തു.
അതേസമയം, ഈ വർഷം ഇത് രണ്ടാം തവണയാണ് വാണിജ്യ എൽപിജി സിലിണ്ടർ വില വര്‍ദ്ധിപ്പിക്കുന്നത്. നേരത്തെ ജനുവരി 1 ന് വാണിജ്യ സിലിണ്ടറിന് 25 രൂപ കൂട്ടിയിരുന്നു.
പുതുക്കിയ നിരക്ക് അനുസരിച്ച്, വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് ഇപ്പോൾ ഡൽഹിയിൽ യൂണിറ്റിന് 2,119.50 രൂപയും ഗാർഹിക എൽപിജി സിലിണ്ടറുകള്‍ക്ക് 1,103 രൂപയുമാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...