New Delhi: രാജ്യത്ത് വീണ്ടും നാല് ലക്ഷത്തോടടുത്ത് പ്രതിദിന കോവിഡ് (Covid 19) കണക്കുകൾ. കഴിഞ്ഞ 24 മണിക്കൂറുകളിൽ മാത്രം കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 3.82 ലക്ഷം പേർക്കാണ്. അതുകൂടാതെ രാജ്യത്തെ കോവിഡ് മരണനിരക്കും വീണ്ടും ഉയർന്നു,. കഴിഞ്ഞ 24 മണിക്കൂറുകളിൽ കോവിഡ് രോഗബാധയെ തുടർന്ന് ഇന്ത്യയിൽ മരിച്ചത് 3780 പേരായിരുന്നു. കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ ആരോഗ്യ മേഖല വൻ പ്രതിസന്ധിയാണ് നേരിട്ട് കൊണ്ടിരിക്കുന്നത്.
ഇതോട് കൂടി രാജ്യത്ത് കോവിഡ് രോഗബാധ മൂലം മരണപ്പെട്ടവരുടെ എണ്ണം 2,26,188 ആയി. ഇതുവരെ ആകെ 2.06 കോടി ജനങ്ങൾക്കാണ് ഇന്ത്യയിൽ (India) കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ രാജ്യമൊട്ടാകെ ലോക്ക്ഡൗൺ കൊണ്ടുവരണമെന്ന് പലരും ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രങ്ങളാണ് ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്നത്.
ALSO READ: Covid രോഗികൾ ഓക്സിജൻ കിട്ടാതെ മരിക്കുന്നത് കൂട്ടക്കൊലയ്ക്ക് സമാനമെന്ന് അലഹബാദ് High Court
രാജ്യത്ത് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് മുതൽ അതിരൂക്ഷമായി ബാധിക്കപ്പെട്ടിരിക്കുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ് (Maharashtra). മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറുകളിൽ 51880 പേർക്ക് കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോട് കൂടി മഹാരാഷ്ട്രയിൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 48.22 ലക്ഷമായി. ഇത് കൂടാതെ 891 പേർ കൂടി കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെടുകയും ചെയ്‌തു.
മഹാരാഷ്ട്രയ്ക്ക് ശേഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗബധിതർ ഉള്ളത് കേരളം, കർണാടക, ഉത്തർ പ്രദേശ്, തമിഴ്‌നാട്, ഡൽഹി എന്നിവിടങ്ങളിലാണ്. കർണാടകയിൽ (Karnataka)ബാംഗ്ലൂരിൽ മാത്രം 3 ലക്ഷത്തിലധികം പേർ കോവിഡ് രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറുകളിൽ കർണാടകയിൽ 44631 പേർക്ക് കൂടിയാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതോട് കൂടി കർണാടകയിൽ രോഗബാധ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 16.9 ലക്ഷമായി മാറി.
കേരളത്തിൽ (Kerala) ചൊവ്വാഴ്ച്ച കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 37190 പേർക്കാണ്. 57 പേരാണ് സംസ്ഥാനത്ത് കോവിഡ് രോഗബാധയെ തുടർന്ന് മരിച്ചത്. സംസ്ഥാനത്ത് ചൊവ്വാഴ്ച മുതൽ മെയ് 9 വരെ ലോക്കഡൗണിന് സമാനമായ നിയന്ത്രങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ലോകത്തിൽ കോവിഡ് രോഗബാധ അതിരൂക്ഷമായി ബാധിച്ച രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ഒന്നാം സ്ഥാനത്ത് അമേരിക്കയും മൂന്നാം സ്ഥാനത്ത് ബ്രസീലും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...