New Delhi: ഇന്ത്യയിൽ (India) ആദ്യമായി നാലായിരം കടന്ന് കോവിഡ് (Covid 19) മരണനിരക്ക്. തുടർച്ചയായ നാലാം ദിവസവും രാജ്യത്തെ പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണം 4 ലക്ഷത്തിൽ തന്നെ തുടരുകയാണ്. ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുമ്പോൾ കോവിഡ് പ്രതിരോധ മാർഗങ്ങൾ കൃത്യമായി ഉപയോഗിച്ചാൽ മൂന്നാം കോവിഡ് തരംഗം ഒഴിവാക്കാൻ സാധിക്കുമെന്ന് കേന്ദ്ര സർക്കാർ വെള്ളിയാഴ്ച്ച അറിയിച്ചു.
ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറുകളിൽ മാത്രം കോവിഡ് (Covid 19) രോഗബാധ സ്ഥിരീകരിച്ചത് 4.01 ലക്ഷം പേർക്കാണ്. ഇതോട് കൂടി രാജ്യത്തെ കോവിഡ് രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 37,23,446 ആയി. ഇത് കൂടാതെ കഴിഞ്ഞ 24 മണിക്കൂറുകളിൽ കോവിഡ് രോഗബാധ മൂലം 4187 പേർ കൂടി മരണപ്പെട്ടു.
ALSO READ: കൊവിഡിനെതിരെ ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിച്ചാൽ മൂന്നാം തരംഗം തടയാമെന്ന് കേന്ദ്രസർക്കാർ
കോവിഡ് നിയന്ത്രണങ്ങൾ ഫലപ്രദം ആകാതിരുന്നതിനെ തുടർന്ന് നിരവധി സംസ്ഥാനങ്ങൾ ലോക് ഡൗൺ പ്രഖ്യാപിച്ചു. ഇതിൽ തമിഴ്നാട്, കർണാടക, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലാണ് പുതുതായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുള്ളത്. കർണാടകയിലും തമിഴ്‌നാട്ടിലും തിങ്കളാഴ്ച്ച മുതൽ മെയ് 24 വരെയാണ് ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. മണിപ്പൂരിൽ മെയ് 17 വരെയും ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളത്തിലും (Kerala) ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. ഇന്ന് രാവിലെ ആറ് മണി മുതലാണ് കേരളത്തിൽ ലോക്ഡൗൺ ആരംഭിച്ചത്. കേരളത്തിൽ ഇന്നലെ മാത്രം കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 38,460 പേര്‍ക്കാണ്. 1,44,345 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.64 ആണ്. ഇതുവരെ ആകെ 1,67,60,815 സാമ്പിളുകളാണ് പരിശോധിച്ചത്
ജനുവരിക്ക് ശേഷം ദിനപ്രതി ഇരുപത്തിനായിരത്തിൽ താഴെ കേസുകൾ മാത്രമായിരുന്നു ഇന്ത്യയിൽ റിപ്പോർട്ട് ചെയ്‌ത് കൊണ്ടിരിക്കുന്നത്. എന്നാൽ മാർച്ച് മാസത്തിന്റെ അവസനത്തോടെ കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുകയും കോവിഡ് രോഗബാധിതരുടെ എണ്ണം വൻ തോതിൽ വർധിക്കാൻ ആരംഭിക്കുകയും ആയിരുന്നു. ഏപ്രിലിൽ മാത്രം ഏകദേശം 66 ലക്ഷം പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്.
കോവിഡ് രോഗബാധ അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ നിരവധി സംസ്ഥാങ്ങളിൽ ഓക്സിജനും മറ്റ് ചികിത്സ ഉപകരണങ്ങൾക്കും വൻ ക്ഷാമമാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. ഇതിനെ തുടർന്ന് ഡൽഹിക്ക് ദിനം പ്രതി 700 മെട്രിക്ക് ടൺ ഓക്സിജൻ എത്തിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് (Center) സുപ്രീം കോടതി (Supreme Court) അറിയിച്ചിരുന്നു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഓക്സിജൻ എത്തിക്കണമെന്നാണ് സുപ്രീം കോടതി അറിയിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.